Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമലയിൽ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് മണ്ഡല പൂജ 27 ന്: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്കയങ്കി ഘോഷയാത്ര പുറപ്പെടുന്നത് 23ന് രാവിലെ; 27ന് രാത്രി ഹരിവരാസനം പാടി നട അടച്ചാൽ വീണ്ടും തുറക്കുന്നത് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട്

ശബരിമലയിൽ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് മണ്ഡല പൂജ 27 ന്: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്കയങ്കി ഘോഷയാത്ര പുറപ്പെടുന്നത് 23ന് രാവിലെ; 27ന് രാത്രി ഹരിവരാസനം പാടി നട അടച്ചാൽ വീണ്ടും തുറക്കുന്നത് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട്

എസ്.രാജീവ്

ശബരിമല: നാൽപ്പത്തിയൊന്ന് നാൾ നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾ പരിസമാപ്തി കുറിച്ച്മണ്ഡല പൂജ 27 ന് നടക്കും. 27 ന് രാവിലെ 10 നും 11.40നും മധ്യേയു ള്ള കുംഭം രാശിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനർ മണ്ഡല പൂജയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ചിത്തിര തിരുനാൾ മഹാരാജാവ് നടയ്ക്കു വച്ച തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 23 ന് രാവിലെ 7.30 ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നുംപുറപ്പെടും.

26 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഘോഷയാത്ര പമ്പയിൽ എത്തിച്ചേരും. പമ്പ ദേവസ്വം സ്‌പെഷ്യൽ ഓഫീസർ ജെ.വി .ബാബു, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മധു, ദേവസ്വം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അജിത് കുമാർ എന്നിവരുടെ നേതൃത്യത്തിൽ പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. വൈകിട്ട് മൂന്നര വരെ ഗണപതി ക്ഷേത്രത്തിൽ ഭക്തർക്ക് തങ്കയങ്കി ദർശിക്കാനുള്ള സൗകര്യം ഉണ്ടാകും. തുടർന്ന് പമ്പയിൽ നിന്ന് പുറപ്പെട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ
വി എസ്.രാജേന്ദ്രപ്രസാദ്അസി.എക്‌സിക്യൂട്ടീവ് ഓഫീസർ ജെ. ജയപ്രകാശ്, സോപാനം സ്‌പെഷ്യൽ ഓഫീസർ രവികുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും. വൈകി ട്ട് 6.15ന് പതിനെട്ടാം പടിക്ക് മുകളിൽ കൊടിമര ചുവട്ടിൽ വച്ച്
തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗങ്ങളായഎൻ.വിജയകുമാർ,
രവി, സ്‌പെഷ്യൽ കമ്മീഷണർ മനോജ് എന്നിവർ ചേർന്ന്ആചാരപരമായി സ്വീകരിച്ച് തങ്കയങ്കി സോപാനത്തെത്തിക്കും.

തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് 6.45 തങ്കയങ്കി ചാർത്തിയുുള്ള ദീപാരാാധന നടക്കും . 27 നടക്കുന്ന മണ്ഡല പൂജയ്ക്കും പതിവ് പൂജകൾക്കും ശേഷം രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് 5 ന് നട തുറക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP