Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്യാണം പഴേ കല്യാണമാണേലും സേവ് ദ ഡേറ്റ് വേറെ ലെവലാണ് മക്കളെ; 'കേരള പൊലീസിന്റെ 'യു' സർട്ടിഫിക്കറ്റോടു കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ; കണ്ണടയ്ക്കാതെ മുഖം ചുളിക്കാതെ ഫാമിലി ആയിട്ട് കാണാം; 100 ശതമാനം ഫാമിലി എന്റർടൈനർ'.. ശ്രീജിത്തിന്റെയും ആതിരയുടെയും സേവ് ദ ഡേറ്റ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

കല്യാണം പഴേ കല്യാണമാണേലും സേവ് ദ ഡേറ്റ് വേറെ ലെവലാണ് മക്കളെ; 'കേരള പൊലീസിന്റെ 'യു' സർട്ടിഫിക്കറ്റോടു കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ; കണ്ണടയ്ക്കാതെ മുഖം ചുളിക്കാതെ ഫാമിലി ആയിട്ട് കാണാം; 100 ശതമാനം ഫാമിലി എന്റർടൈനർ'.. ശ്രീജിത്തിന്റെയും ആതിരയുടെയും സേവ് ദ ഡേറ്റ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

'കേരള പൊലീസിന്റെ 'യു' സർട്ടിഫിക്കറ്റോടു കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ. കണ്ണടയ്ക്കാതെ മുഖം ചുളിക്കാതെ ഫാമിലി ആയിട്ട് കാണാം. 100 ശതമാനം ഫാമിലി എന്റർടൈനർ'.. കല്യാണം പഴേ കല്യാണമാണേലും സേവ് ദ ഡേറ്റ് വേറെ ലെവലാണ് മക്കളെ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചേ ആയിട്ടുള്ളു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് സേവ് ദി ഡേറ്റുകൾ. അടുത്തിടെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാലിതാ സേവ് ദ ഡേറ്റ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ശ്രീജിത്തും ആതിരയും. അതും കേരള പൊലീസിന്റെ യു സർട്ടിഫിക്കറ്റ് ഉള്ളത്.

ഡിസംബർ 11 നായിരുന്നു ശ്രീജിത്തിന്റേയും ആതിരയുടേയും വിവാഹം. ലൈം ടീം വെഡ്ഡിങ് ഫോട്ടോഗ്രഫിയാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. തമാശയ്ക്ക് പറയുന്നതാണെങ്കിലും ശരിക്കും ഒരു 'യു' സർട്ടിഫിക്കറ്റ് സിനിമ കാണുന്ന പോലെ തന്നെയാണ് ഈ സേവ് ദി ഡേറ്റ്. ഷോട്ട് ഫിലിമിന്റെ മാതൃകയിലാണ് വിഡിയോ എടുത്തിരിക്കുന്നത്.

വിവാഹം കഴിക്കാൻ പോകുന്ന ശ്രീജിത്തിന്റേയും ആതിരയുടേയും കുട്ടിക്കാലമാണ് വിഡിയോയിലുള്ളത്. ഇക്രുവിന്റെ സ്വപ്നവും ശ്രീജിത്തിന്റെ സ്വർഗവും എന്നാണ് സേവ് ദി ഡേറ്റ് ഷോട്ട് ഫിലിമിന് പേരു നൽകിയിരിക്കുന്നത്. നായകനും നായികയും ചെറുപ്പത്തിൽ ആദ്യമായി കാണുന്നതാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. എന്തായാലും മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ കുറച്ച് കാലമായി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ ഗ്ലാമറസായി പുറത്തു വന്നിരുന്നു. തുടർന്ന് യുവാക്കൾക്ക് ഉപദേശവുമായി കേരള പൊലീസ് തന്നെ രംഗത്തെത്തി. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് കേരള പൊലീസിന്റെ യു സർട്ടിഫിക്കറ്റ് ലഭിച്ച ഈ സേവ് ദി ഡേറ്റാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP