Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആചാരവിരുദ്ധമെന്ന് ഗുരുസ്വാമിമാർ വിലക്കിയതോടെ പമ്പയിലെ അപ്പം-അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ; കൗണ്ടർ തുടങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ വിറ്റുപോയത് വെറും 6000 ടിൻ അരവണയും 2300 കവർ അപ്പവും മാത്രം; പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതും ഉയർന്ന ചെലവും കണക്കിലെടുത്ത് കൗണ്ടറുകൾ പൂട്ടാനൊരുങ്ങി ദേവസ്വം ബോർഡ്

ആചാരവിരുദ്ധമെന്ന് ഗുരുസ്വാമിമാർ വിലക്കിയതോടെ പമ്പയിലെ അപ്പം-അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ; കൗണ്ടർ തുടങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ വിറ്റുപോയത് വെറും 6000 ടിൻ അരവണയും 2300 കവർ അപ്പവും മാത്രം; പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതും ഉയർന്ന ചെലവും കണക്കിലെടുത്ത് കൗണ്ടറുകൾ പൂട്ടാനൊരുങ്ങി ദേവസ്വം ബോർഡ്

എസ്.രാജീവ്‌

ശബരിമല : പമ്പയിൽ ആരംഭിച്ച അപ്പം - അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ. ഇതോടെ കൗണ്ടറിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ദേവസ്വം ബോർഡും. തീർത്ഥാടകരുടെ സൗകര്യാത്ഥമെന്ന പേരിൽ ആരംഭിച്ച കൗണ്ടറുകളാണ് മൂന്നു ദിനം പിന്നിടുമ്പോഴേക്കും അടച്ചുപൂട്ടാനൊരുങ്ങുന്നത്. പമ്പയിലാരംഭിച്ച കൗണ്ടറുകളിൽ നിന്നും ബോർഡ് പ്രതീക്ഷിച്ച തരത്തിൽ വിറ്റുപോകാത്തതും പ്രസാദങ്ങൾ പമ്പയിലെത്തിക്കുന്നതിന്റെ അധിക ചെലവുമാണ് ബോർഡിനെ തിരിഞ്ഞു ചിന്തിക്കാൻ ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

ശബരിമലയിലെ ആചാരങ്ങൾക്ക് വിരുദ്ധമായി പ്രസാദങ്ങൾ പമ്പയിലെത്തിച്ച് വിതരണം ചെയ്യുന്നതിനെതിരെ പന്തളം കൊട്ടാരവും വിവിധ ഹൈന്ദവ സംഘടനകളും രംഗത്ത് വന്നതും ബോർഡിന് തിരിച്ചടിയായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടക സംഘങ്ങളിലെ ഗുരുസ്വാമിമാർ അരവണ അടക്കമുള്ള പ്രസാദങ്ങൾ പമ്പയിൽ നിന്നും വാങ്ങുന്നതിനെ വിലക്കുന്നതും വിൽപനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിദിനം 10000 വീതം അപ്പം അരവണ എന്നിവ വിറ്റുപോകുമെന്നായിരുന്നു ബോർഡിന്റെ കണക്കുകൂട്ടൽ.

എന്നാൽ കൗണ്ടർ തുടങ്ങി മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ വെറും 6000 ടിൻ അരവണയും 2300 കവർ അപ്പവും മാത്രമാണ് വിറ്റുപോയത്. സന്നിധാനത്തെ കൗണ്ടറിലേതുപോലെ വലിയ തരത്തിൽ പമ്പയിൽ അപ്പത്തിന്റെ കരുതൽ ശേഖരമൊരുക്കുകയെന്നതും പ്രായോഗികമല്ല. ട്രാക്ടറിലാണ് പ്രസാദങ്ങൾ പമ്പയിൽ എത്തിക്കുന്നത്. ഇത് ബോർഡിന് അധിക ചെലവ് വരുത്തുന്നുണ്ട്. ദേവസ്വം ബോർഡിന്റെ 12 ജീവനക്കാരെയും ധനലക്ഷ്മി ബാങ്കിന്റെ 27 ജീവനക്കാരെയുമാണ് പമ്പയിലെ മൂന്ന് കൗണ്ടറുകളിലുമായി നിയോഗിച്ചിരിക്കുന്നത്. പ്രളയ ശേഷം താമസ സൗകര്യങ്ങൾ പരിമിതമായ പമ്പയിൽ കൗണ്ടറിലെ ജീവനക്കാക്കുള്ള അധിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നതും ബോർഡിന് തലവേദന സ്വഷ്ടിക്കുന്നുണ്ട്. എൻ ഗുപ്തൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന 2007 കാലഘട്ടത്തിൽ അപ്പം - അരവണ വിതരണ കൗണ്ടർ പമ്പയിൽ ആരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും ഭക്തജന സംഘടനകളുടേതടക്കമുള്ള എതിർപ്പിനെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP