Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിങ്ങളിൽ പലരും ബിൽ പാസാക്കുന്നത് ആഘോഷിക്കുമ്പോൾ, വടക്കുകിഴക്കൻ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ മറക്കരുത്; അവർ കടുത്ത ആശങ്കയിലാണ്'; സ്വന്തം നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ പൗരത്വ ഭേദഗതിബില്ലിനെ തള്ളി അർണബ് ഗോസ്വാമി; റിപ്പബ്ലിക് ടിവി വാർത്താമേധാവിയുടെ പ്രതികരണം ജന്മനാടായ ഗുവാഹത്തിയിൽ ബഹുജന പ്രക്ഷോഭം അക്രമാസക്തമാവുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ; മോദിയുടെ വിശ്വസ്തൻ എന്ന് അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ സർക്കാറിനെ തള്ളിപ്പറയുന്നത് ചരിത്രത്തിൽ ആദ്യം

'നിങ്ങളിൽ പലരും ബിൽ പാസാക്കുന്നത് ആഘോഷിക്കുമ്പോൾ, വടക്കുകിഴക്കൻ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ മറക്കരുത്; അവർ കടുത്ത ആശങ്കയിലാണ്'; സ്വന്തം നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ പൗരത്വ ഭേദഗതിബില്ലിനെ തള്ളി അർണബ് ഗോസ്വാമി; റിപ്പബ്ലിക് ടിവി വാർത്താമേധാവിയുടെ പ്രതികരണം ജന്മനാടായ ഗുവാഹത്തിയിൽ ബഹുജന പ്രക്ഷോഭം അക്രമാസക്തമാവുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ; മോദിയുടെ വിശ്വസ്തൻ എന്ന് അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ സർക്കാറിനെ തള്ളിപ്പറയുന്നത് ചരിത്രത്തിൽ ആദ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മോദി സർക്കാറിന്റെ ഏറ്റവും വിശ്വസ്താനായ മാധ്യമ പ്രവർത്തകനായാണ് റിപ്പബ്ലിക്കൻ ടിവി വാർത്താ മോധാവി അർണബ് ഗോസ്വാമി അറിയപ്പെടുന്നത്. പല സന്നിദ്ധഘട്ടങ്ങളിലും എൻഡിഎ സർക്കാറിന്റെ നാവായിരുന്നു ഈ മാധ്യമ പ്രവർത്തകൻ. എന്നാൽ ചരിത്രത്തിൽ ആദ്യമായി മോദി സർക്കാറിനെതിരെ തരിഞ്ഞിരിക്കയാണ് ഈ മാധ്യമ പ്രവർത്തകൻ. പൗരത്വഭേദഗതി ബില്ലിൽ മോദി സർക്കാറിനെ വിമർശിച്ച അർണബ് 'നിങ്ങളിൽ പലരും ബിൽ പാസാക്കുന്നത് ആഘോഷിക്കുമ്പോൾ, വടക്കുകിഴക്കൻ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ മറക്കരുത്... അവർ കടുത്ത ആശങ്കയിലാണ്,' എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ബുധനാഴ്ച രാത്രിയിലെ ചാനൽ പരിപാടിയിലാണ് പ്രേക്ഷരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അർണബിന്റെ പരാമർശം.

''രാഷ്ട്രീയമായി, ഇത് നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്, ''ഗോസ്വാമി തന്റെ ഷോയിൽ പറഞ്ഞു. ''നിങ്ങളിൽ പലരും ബിൽ പാസാക്കുന്നത് ആഘോഷിക്കുമ്പോൾ, വടക്കുകിഴക്കൻ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ മറക്കരുത്... അവർ കടുത്ത ആശങ്കയിലാണ്,'' അർണബ് കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അർണബ് ഗോസ്വാമി ശബ്ദമുയർത്തുന്നത് ഇതാദ്യമല്ല. ഡിസംബർ നാലിന് മന്ത്രിസഭ പാസാക്കിയപ്പോൾ അർണബ് വിമർശനം ഉയർത്തിയിരുന്നു. ബിജെപിയുടെ നയങ്ങളെ കണ്ണടച്ച് പിന്താങ്ങാറുള്ള അർണബിന്റെ വിമർശനം പ്രേക്ഷകരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. വിവാദമായ ബിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അസമിലും ത്രിപുരയിലും അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി കഴിഞ്ഞു.

അസമിലെ ഗുവാഹത്തി സ്വദേശിയാണ് അർണബ്. ''തെറ്റ് തെറ്റാണെന്ന് ബിജെപി മനസ്സിലാക്കണം... അസമിൽ, ബംഗ്ലാദേശികളുടെ അനധികൃത നുഴഞ്ഞുകയറ്റം സംസ്ഥാനത്തിന് എന്ത് ചെയ്തുവെന്ന് നമുക്കെല്ലാവർക്കും അറിയാം. കഴിഞ്ഞ കോൺഗ്രസ് സർക്കാരുകൾ ചെയ്തതിനേക്കാൾ വലിയ തെറ്റാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നതിലൂടെ ബിജെപി നടത്തിയെന്ന് അർണബ് കുറ്റപ്പെടുത്തി. ഇന്ത്യയിലേക്ക് വിദേശികൾ അനധികൃതമായി നുഴഞ്ഞുകയറുന്നതാണ് പ്രശ്നം. ആ വിദേശികൾ ഏത് മതമാണ് പിന്തുടരുന്നത് എന്നതല്ല പ്രശ്നം,'' അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള ഹിന്ദുക്കൾ മലേഷ്യ, ജോർദാൻ, അല്ലെങ്കിൽ വത്തിക്കാൻ സിറ്റി എന്നിവിടങ്ങളിലേക്ക് പോകട്ടെ എന്നും അർണബ് പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നൽകിയതോടെ രാജ്യത്തൊട്ടാകെ പ്രതിഷേധം കത്തുകയാണ്. ദേശീയ പൗരത്വ രജിസ്റ്റർ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന അസമിലാണ് പ്രതിഷേധം തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് പടർന്നുപിടിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ അസമിൽ മൂന്ന് ആർഎസ്എസ് ആക്രമിക്കപ്പെട്ടു. ദിൽബ്രുഗയിൽ ആർഎസ്എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാർ ഇന്നലെ രാത്രി തീയിട്ടപ്പോൾ തേജ്പൂർ, സദിയ എന്നിവിടങ്ങളിൽ ആർഎസ്എസ് ഓഫീസുകൾ അടിച്ചുതകർത്തു.

ബിജെപി ഓഫീസുകൾക്കും പൊലീസിനും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. ഇന്നലെ രാത്രി കേന്ദ്രമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നിരുന്നു. അസമിലെ പ്രതിഷേധാഗ്നിയുടെ തീവ്രത മറച്ചുപിടിക്കാൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചെങ്കിലും അതൊന്നും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിന് മതിയാകുന്നവയല്ല. രണ്ട് ദിവസംകൂടി ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ തേസ്പൂരിൽ ആർഎസ്എസ് ഓഫീസിന് നേരെയാണ് പ്രക്ഷോഭകാരികൾ ആക്രമണം നടത്തിയത്. കരിങ്കൊടി നാട്ടിയാണ് പ്രതിഷേധം തുടങ്ങിയത്. അർധ സൈനിക വിഭാഗം പ്രതിഷേധക്കാരെ അടിച്ചൊതുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിന് തീയിട്ടായിരുന്നു പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP