Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹപ്രവർത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി; രാധാകൃഷ്ണ പിന്തുണച്ച് രാജിവെച്ച ഭരണസമിതി അംഗങ്ങളെ ആറ് മാസത്തേക്ക് പ്രസ്‌ക്ലബ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു; സെക്രട്ടറിയായി സാബ്ളൂ തോമസിനെയും ട്രഷററായി വി. എസ്. അനുവിനെയും ജനറൽബോഡി തീരുമാനിച്ചു; നഷ്ടപെട്ട മിനിറ്റ്‌സും താക്കോലും മറ്റു രേഖകളും കണ്ടെത്താൻ പൊലീസ് സഹായം ജനറൽബോഡി തീരുമാനം

സഹപ്രവർത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി; രാധാകൃഷ്ണ പിന്തുണച്ച് രാജിവെച്ച ഭരണസമിതി അംഗങ്ങളെ ആറ് മാസത്തേക്ക് പ്രസ്‌ക്ലബ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു; സെക്രട്ടറിയായി സാബ്ളൂ തോമസിനെയും ട്രഷററായി വി. എസ്. അനുവിനെയും ജനറൽബോഡി തീരുമാനിച്ചു; നഷ്ടപെട്ട മിനിറ്റ്‌സും താക്കോലും മറ്റു രേഖകളും കണ്ടെത്താൻ പൊലീസ് സഹായം ജനറൽബോഡി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവർത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് അംഗത്വത്തിൽ നിന്നും പുറത്താക്കി. നേരത്തെ സസ്‌പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് രാജിവെച്ച രാജിവെച്ച ഭരണ സമിതിയംഗങ്ങൾക്കെതിരെയും നടപടി കൈക്കൊണ്ടിട്ടുണ്ട്. ആറ് മാസത്തേക്കാണ് ഇവരെ പ്രസ് ക്ലബ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന് പ്രസ്‌ക്ലബ്ബിന്റെ ജനറൽബോഡിയുടേതാണ് നിർണായകമായ തീരുമാനം.

സോണിച്ചൻ പി. ജോസഫ്(പ്രസിഡന്റ്) എം.രാധാകൃഷ്ണൻ(മുൻ സെക്രട്ടറി), എസ്. ശ്രീകേഷ്,(ഖജാൻജി) ഹാരിസ് കുറ്റിപ്പുറം( വൈസ് പ്രസിഡന്റ്) മാനേജ് കമ്മിറ്റിയംഗങ്ങളായ പി.എം ബിജുകുമാർ, രാജേഷ് ഉള്ളൂർ, ലക്ഷ്മി മോഹൻ, എച്ച്. ഹണി, അജി ബുധന്നൂർ (വെൽഫെയർ കമ്മിറ്റി കൺവീനർ) എന്നിവരെയാണ് ആറ് മാസത്തേക്ക് പ്രസ് ക്ലബ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.

മാധ്യമപ്രവർത്തകരുടെയും പ്രസ് ക്ലബ്ബിന്റെയും അന്തസ് തകർക്കുന്ന രീതിയിൽക്രിമിനൽ കുറ്റകൃത്യം നടത്തുകയും തുടർന്നും പരാതിക്കാരിയെയും മറ്റു സ്ത്രീകളെയും തുടർച്ചയായി അപമാനിക്കുകയും ചെയ്തതിനാണ് സെക്രട്ടറി എം. രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിന്റെപ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജനറൽ ബോഡി അറിയിച്ചത്.

ജനറൽ ബോഡിയുടെ മറ്റു തീരുമാനങ്ങൾ:

2) കമ്മിറ്റി നേരത്തെ വച്ച അന്വേഷണ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ മാനേജിങ് കമ്മിറ്റി വച്ച അന്വേഷണ സമിതിയെ റദ്ദാക്കി

3) പുതിയ അന്വേഷണ സമിതി ശ്രീദേവി പിള്ള (മനോരമ ന്യൂസ്)- ചെയർപേഴ്‌സൺ ഷുജി (പ്രഭാത വാർത്ത) , അനുപമ ജി. നായർ (കൈരളി ടിവി),ജിഷ (ടൈംസ് ഓഫ് ഇന്ത്യ), സതീഷ്ബാബു (കൈരളി ടിവി) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തീരുമാനിക്കുകയും ഈ കമ്മിറ്റിയോട് രണ്ടാഴ്ചക്കകം റിപ്പോർട്ട് മാനേജിങ് കമ്മിറ്റിക്ക് കൈമാറാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയുടെ ടേംസ് ഓഫ് റെഫെറൻസ് ഉടൻ കൈമാറാൻ മാനേജിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

4) പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ്,വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറം, സെക്രട്ടറി എം. രാധാകൃഷ്ണൻ, ട്രഷറർ എസ്. ശ്രീകേഷ്,മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി. എം. ബിജുകുമാർ, രാജേഷ് കുമാർ ആർ, ഹണി എച്ച്, ലക്ഷ്മിമോഹൻ, വെൽഫയർ കമ്മിറ്റി അംഗം അജി കുമാർ, എന്നിവരുടെ രാജി അംഗീകരിച്ചു.

ക്ലബ്ബ് സെക്രട്ടറിക്കെതിരെഗുരുതരമായ ആരോപണം ഉയർന്നപ്പോൾ പ്രസ് ക്ലബ്ബിന്റെയും അംഗങ്ങളുടെയും അന്തസ് കെടുത്തുന്ന തരത്തിൽ അപമാനകരമായ നടപടി സ്വീകരിക്കുകയും ഇരയായ പെൺകുട്ടിക്കെതിരെ നിലപാട് എടുക്കുകയും സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിയായ രാധാകൃഷ്ണനെ സംരക്ഷിക്കുകയും പ്രസ് ക്ലബ്ബിനെ ഒളിസങ്കേതം ആക്കാൻ അനുവദിക്കുകയും ചെയ്ത അംഗങ്ങളുടെ നടപടി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.

ജനാധിപത്യ രീതിയിൽ പ്രസ് ക്ലബ്ബ് അംഗങ്ങൾ തിരഞ്ഞെടുത്ത ഈ ഭാരവാഹികൾ, ഉത്തരവാദിത്തപ്പെട്ട തങ്ങളുടെ സ്ഥാനങ്ങൾ രാജി വക്കുകയും അതിലൂടെ പ്രസ്‌ക്ലബ്ബിന്റെ സുഖമമായ ഭരണത്തെ അതീവ പ്രതിസന്ധിയിൽ എത്തിക്കുകയുമാണ് ചെയ്തതെന്ന് ജനറൽബോഡി ഒറ്റക്കെട്ടായി വിലയിരുത്തി.

ആയതിനാൽ അതീവ ഗുരുതരമായ വീഴ്ച വരുത്തിയ സോണിച്ചൻപി. ജോസഫ്, ഹാരിസ് കുറ്റിപ്പുറം, എസ്. ശ്രീകേഷ്,പി. എം. ബിജുകുമാർ, രാജേഷ് കുമാർ ആർ, ഹണി എച്ച്, ലക്ഷ്മി മോഹൻ, അജി കുമാർ എന്നിവരെ 6 മാസത്തേക്ക് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. ഇവർക്കെതിരെയുള്ള അന്വേഷണം മേൽസമിതി നടത്തും.

5) നിലവിലുള്ള മൂന്നംഗ സമിതിയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായിരിക്കും ഭരണച്ചുമതല. സെക്രട്ടറിയായി സാബ്ളൂ തോമസിനെയും ട്രഷററായി വി. എസ്. അനുവിനെയും ജനറൽബോഡി തീരുമാനിച്ചു.

6) പരാതിക്കാരിയായ അംഗം ഉൾപ്പെടെയുള്ള സ്ത്രീകൾക്കെതിരെ അത്യന്തം അപമാനകരമായി ആക്ഷേപം പരസ്യമായി ഉന്നയിച്ച പി. ആർ. പ്രവീണിനെ ആറു മാസത്തേക്ക് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാനും ടിയാനെതിരെയുള്ള പരാതി മേൽസമിതി അന്വേഷിക്കാനും തീരുമാനിച്ചു.

7) മിനിട്ട്‌സും താക്കോലും അടക്കം നഷ്ടപ്പെട്ട രേഖകളും വസ്തുവകകൾ കണ്ടെത്തുന്നതിന് ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാൻ മാനേജിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ക്ലബ്ബ് കമ്മിറ്റി ഭാരവാഹികളുടെ അപമാനകരമായ നടപടിയിൽ പ്രതിഷേധിച്ച് ഹോണററി അംഗത്വം രാജി വെച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ. ബി. ആർ. പി. ഭാസ്‌കറിനെ ക്ലബ്ബ് തെറ്റ് തിരുത്തിയതായി അറിയിക്കും.

ഭാരവാഹികൾ നേരിട്ട് അദ്ദേഹത്തെക്കണ്ട് അംഗത്വത്തിലേക്ക് മടങ്ങിവരണമെന്ന് അഭ്യർത്ഥിക്കും. ഇക്കാര്യം മാനേജിങ് കമ്മിറ്റി അംഗങ്ങൾ നേരിട്ട് കണ്ട് ആവശ്യപ്പെടും.

മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്നും വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പുറമെ രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവർത്തകർ തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് മാർച്ചും നടത്തിയിരുന്നു. ഇതിന് പിന്നാലെ സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിർത്താൻ പ്രസ് ക്ലബ് തീരുമാനിക്കുകയും ചെയ്തിരുന്നു.

വനിതാ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മർദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങൾ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP