Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കാട്ടിയ അതേ എടുത്തുചാട്ടമാണ് പൗരത്വ ഭേദഗതി ബില്ലിനും ഇപ്പോൾ കോൺഗ്രസ് കാട്ടുന്നത്; പിണറയി വിജയനും ഉമ്മൻ ചാണ്ടിയും പറയുന്നത് കേട്ട് എടുത്ത് ചാടുമ്പോൾ കോൺഗ്രസ് നഷ്ടപ്പെടുത്തുന്നത് വടക്കേ ഇന്ത്യൻ ഹൃദയഭൂമിയിലെ സാധാരണക്കാരുടെ പിന്തുണയാണ്; പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന സകലരുടേയും അവകാശങ്ങൾക്കായി നിലകൊള്ളുമ്പോഴും നുഴഞ്ഞു കയറിയവർക്കുവേണ്ടി നിലപാടെടുക്കുമ്പോൾ സ്വയം നഷ്ടമാകുമെന്ന് എന്ന് കോൺഗ്രസ് മനസ്സിലാക്കും?

ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കാട്ടിയ അതേ എടുത്തുചാട്ടമാണ് പൗരത്വ ഭേദഗതി ബില്ലിനും ഇപ്പോൾ കോൺഗ്രസ് കാട്ടുന്നത്; പിണറയി വിജയനും ഉമ്മൻ ചാണ്ടിയും പറയുന്നത് കേട്ട് എടുത്ത് ചാടുമ്പോൾ കോൺഗ്രസ് നഷ്ടപ്പെടുത്തുന്നത് വടക്കേ ഇന്ത്യൻ ഹൃദയഭൂമിയിലെ സാധാരണക്കാരുടെ പിന്തുണയാണ്; പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന സകലരുടേയും അവകാശങ്ങൾക്കായി നിലകൊള്ളുമ്പോഴും നുഴഞ്ഞു കയറിയവർക്കുവേണ്ടി നിലപാടെടുക്കുമ്പോൾ സ്വയം നഷ്ടമാകുമെന്ന് എന്ന് കോൺഗ്രസ് മനസ്സിലാക്കും?

മറുനാടൻ ഡെസ്‌ക്‌

മോദിയും അമിത്ഷായും അടങ്ങിയ അതിശക്തമായ ഒരു ഭരണ സംവിധാനമാണ് ഇന്ത്യയെ ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യത്തെ വിശ്വസിക്കുന്നവർ ആഗ്രഹിക്കുന്നത് അതിശക്തമായ ഒരു പ്രതിപക്ഷത്തെയാണ്. നിർഭാഗ്യവശാൽ, കൃത്യമായ നിലപാട് എടുക്കുക്കുന്നതിനോ ഏതെങ്കിലും ഒരു വിഷയത്തിൽ വ്യക്തമായ കാരണങ്ങൾ നിരത്തി മുൾമുനയിൽ നിർത്തുന്നതിനോ കഴിവുള്ള ഒരു പ്രതിപക്ഷമല്ല രാജ്യത്തുള്ളത്. പ്രതിപക്ഷമെന്നാൽ ഭരിക്കുന്ന പാർട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണുമടച്ച് എതിർക്കുകയാണ് എന്ന് ധരിച്ച് വശായ കോൺഗ്രസ് വാസ്തവത്തിൽ അവർക്ക് ലഭിക്കാനിടയുള്ള വോട്ടു ബാങ്കുകൾ ബോധപൂർവം നഷ്ടപ്പെടുത്തുകയാണ്.

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ബിജെപിയുടെയും മോദിയുടെയും അമിത്ഷായുടെയും കെണിയിൽ അറിഞ്ഞുകൊണ്ടു തന്നെ വീണുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് ചരിത്രപരമായ നിലപാട് ബിജെപി സർക്കാർ എടുത്തപ്പോഴായിരുന്നു ആദ്യം പ്രതിപക്ഷ പാർട്ടികൾ പ്രതിസന്ധിയിലായത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് രാജ്യ താല്പര്യത്തിന് അനുകൂലമാണ് എന്ന് മനസ്സിലാക്കാതെ അതിനെ പല്ലും നഖവും ഉപയോഗിച്ചുകൊണ്ട് എതിർക്കുകയായിരുന്നു ആ പാർട്ടികൾ ചെയ്തത്. ഒടുവിൽ അവരുടെ എതിർപ്പിന് യാതൊരു ഫലവും ഉണ്ടായില്ല എന്ന് മാത്രമല്ല, ജമ്മു കശ്മീരിലെ സങ്കീർണമായ അവസ്ഥകൾ മോദി സർക്കാർ പരിഹരിച്ചുകൊണ്ടുമിരിക്കുന്നു.

ഒരുപക്ഷേ മോദി സർക്കാരിന് ഈ ഭരണത്തിൽ ലഭിച്ച ഏറ്റവും ആദ്യത്തെ ശക്തമായ പിന്തുണ ആർട്ടിക്കിൾ 370 റദ്ദാക്കൽ തന്നെ ആയിരിക്കാം. ഇപ്പോൾ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ ആർട്ടിക്കിൾ 370ൽ വരുത്തിയ അതേ അബദ്ധവും പിശകും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആവർത്തിക്കുകയാണ്. അതേസമയം, ബിജെപിയോട് ഏറ്റുമുട്ടി വിജയിച്ച മറ്റ് പ്രാദേശിക പ്രതിപക്ഷ പാർട്ടികൾ ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുത്ത് സർക്കാരിനെ അനുകൂലിക്കുന്നു. ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസും ടിഡിപിയും ഒഡീഷയിലെ ബിജെഡിയും തമിഴ്‌നാട്ടിലെ എഐഎഡിഎംകെയും ഒക്കെ ഈ വിഷയത്തിൽ കുഴിയിൽ ചാടാതിരിക്കുമ്പോൾ കോൺഗ്രസ് മാത്രം എന്തുകൊണ്ടാണ് തുടർച്ചയായി കുഴിയിൽ ചാടുന്നത് എന്ന ചോദ്യമാണ് ഉയരേണ്ടത്.

തീർച്ചയായും ബിജെപി സർക്കാർ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി ബില്ലിൽ ഉയർത്തിക്കാട്ടേണ്ട ചില മാനുഷിക പ്രശ്‌നങ്ങളുണ്ട്. പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ജീവിക്കുകയും ഇവിടുത്തെ സംസ്‌കാരം ഉൾക്കൊള്ളുകയും ചെയ്ത ഒരു വിഭാഗം ജനതയെ അവർ മുസ്ലീങ്ങളാണ് എന്ന ഒറ്റ കാരണം കൊണ്ട് ജയിലിൽ അടയ്ക്കുകയോ പുറത്തേക്ക് ഇറക്കിവിടുകയോ ചെയ്യുന്നത് മാനുഷിക നിയമങ്ങൾക്ക് യോജിക്കുന്നതല്ല. അത് ഉയർത്തി കാട്ടുകയും അതിനെ ചൂണ്ടിക്കാണിക്കുകയും അതിന് പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നതിന് പകരം പൗരത്വ ഭേദഗതി നിയമത്തെ ഒരേപോലെ എതിർക്കുമ്പോൾ, ആ നിയമം വഴി ആനുകൂല്യം ലഭിക്കുന്നവരുടെയും ആ നിയമത്തെ രണ്ടു കയ്യും നീട്ടി അനുകൂലിക്കുന്നവരുടെയും ശത്രുപക്ഷത്തേക്ക് അറിയാതെ എങ്കിലും കോൺഗ്രസ് മാറിപ്പോകുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP