Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണവുമായി വരുന്ന പുരുഷനൊപ്പമുള്ള സ്ത്രീയെ ഭാര്യയായി അഭിനയിപ്പിച്ച് പരിശോധനകൾ മറികടക്കുന്നത് പതിവ്; പതിവ് തെറ്റിയാൽ ബാഗുകളുടെ എക്‌സ്‌റേ പരിശോധന എളുപ്പമാക്കാൻ തന്ത്രങ്ങളുമായി കസ്റ്റംസ് സൂപ്രണ്ട് തന്നെ; ദേഹപരിശോധന ഒഴിവാക്കാനും ഒത്താശ; തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് സകല അടവും പയറ്റുന്ന മാഫിയയുടെ ഇഷ്ടതോഴൻ; ഒളിവിൽ കഴിഞ്ഞ ബി.രാധാകൃഷ്ണൻ സിബിഐ പിടിയിൽ

സ്വർണവുമായി വരുന്ന പുരുഷനൊപ്പമുള്ള സ്ത്രീയെ ഭാര്യയായി അഭിനയിപ്പിച്ച് പരിശോധനകൾ മറികടക്കുന്നത് പതിവ്; പതിവ് തെറ്റിയാൽ ബാഗുകളുടെ എക്‌സ്‌റേ പരിശോധന എളുപ്പമാക്കാൻ തന്ത്രങ്ങളുമായി കസ്റ്റംസ് സൂപ്രണ്ട് തന്നെ; ദേഹപരിശോധന ഒഴിവാക്കാനും ഒത്താശ; തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് സകല അടവും പയറ്റുന്ന മാഫിയയുടെ ഇഷ്ടതോഴൻ; ഒളിവിൽ കഴിഞ്ഞ ബി.രാധാകൃഷ്ണൻ സിബിഐ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന്റെ വാർത്തയില്ലാതെ ഒരുദിവസം പോലും കടന്നുപോകുന്നില്ല. നെടുമ്പാശേരിയിൽ വ്യാഴാഴ്ച പിടിച്ചത് 31 ലക്ഷം രൂപയുടെ വിദേശ കറൻസിയാണ്. സ്വർണക്കടത്തിന് പതിനെട്ട് അടവും പയറ്റുകയാണ് കള്ളക്കടത്ത് ലോബി. അങ്ങനെയുള്ള ലോബിക്ക് പണി എളുപ്പമാക്കി കൊടുത്തയാളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്ണൻ. വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയർമാർക്ക് പരിശോധന കൂടാതെ വിമാനത്താവളം കടക്കാൻ ഒത്താശ ചെയ്തുവെന്നാണ് രാധാകൃഷ്ണന് എതിരെയുള്ള മുഖ്യആരോപണം. സ്വർണക്കടത്ത് കേസിൽ ബി. രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തതാണ് പുകിയ വാർത്ത. കൊച്ചി സിബിഐ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ ഏറെനാളായി ഒളിവിൽ കഴിയുകയായിരുന്നു.

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രാധാകൃഷ്ണനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയലിലേക്ക് മാറ്റും. വിദേശ രാജ്യങ്ങളിൽ നിന്നെത്തിക്കുന്ന സ്വർണം പരിശോധന കൂടാതെ പുറത്തെത്തിക്കാൻ രാധാകൃഷ്ണൻ സ്വർണക്കടത്തുകാരെ സഹായിച്ചതായി തെളിഞ്ഞിരുന്നു. സ്വർണക്കടത്തിന്റെ സമയത്തെല്ലാം കസ്റ്റംസ് സൂപ്രണ്ടിന്റെ സാന്നിധ്യം സ്ഥീരികരിച്ചിരുന്നു. രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികൾ ചേർന്ന് 750 കിലോ സ്വർണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ. രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വർണ കടത്തുകളിലൊന്നാണ് തിരുവനന്തപുരം വിമാത്താവളം വഴി നടന്നതെന്ന് ഡിആർഐ പറയുന്നു. സ്വർണ കടത്തുകേസിലെ പ്രതികളായ വിഷ്ണുവും, പ്രകാശ് തമ്പിയും വാഹന അപകടത്തിൽ കൊല്ലപ്പെട്ട ബാലഭാസ്‌ക്കറിന്റെ മാനേജറുമായിരുന്നു.

മൊത്തം ഒൻപ് പ്രതികളുള്ള കേസിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. കസ്റ്റംസ് പരിശോധന കൂടാതെ പ്രതികളെ സ്വർണം കടത്താൻ രാധാകൃഷ്ണൻ സഹായിച്ചതായി സിബിഐ പറയുന്നു. ദുബായിൽ നിന്ന് സ്വർണവുമായി പ്രതികൾ വരുന്ന ദിവസങ്ങളിലെല്ലാം ബാഗുകളുടെ എക്സേ- റേ പരിശോധന നടത്തിയിരുന്നതും രാധാകൃഷ്ണനാണെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പുറമേ ദേഹപരിശോധനയും ഒഴിവാക്കിക്കൊടുത്തു.

വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിന് പിന്നിൽ ഇരുപതിലേറെപ്പേരടങ്ങിയ വൻ റാക്കറ്റുണ്ടെന്ന് വ്യക്തനമായിരുന്നു. ഒന്നര വർഷത്തിലേറെയായി സ്ത്രീകളെ കാരിയറായി ഉപയോഗിച്ച് സ്വർണം കടത്തുന്നതായി റവന്യൂ ഇന്റലിജൻസിന്റെ റിപ്പോർട്ട്. കുറഞ്ഞത് നാനൂറ് കിലോ സ്വർണമെങ്കിലും കടത്തിയിട്ടുണ്ടാകുമെന്നും വിലയിരുത്തൽ. 25 കിലോ സ്വർണം പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തേക്കുറിച്ച് നിർണായക വിവരങ്ങളാണ് ഡി.ആർ.ഐയ്ക്ക് ലഭിച്ചത്.

പിടിക്കപ്പെടാതിരിക്കാനായി തന്ത്രപരമായാണ് സ്വർണക്കടത്ത് സംഘം വിമാനത്താവളത്തിൽ പെരുമാറിയിരുന്നത്. സ്വർണവുമായി വരുന്ന പുരുഷനൊപ്പം സ്ത്രീയെ ഭാര്യയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അയച്ച് പരിശോധനകൾ മറികടക്കുന്നതാണ് ഇവരുടെ രീതി.
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് വ്യാപക പിന്തുണ ലഭിക്കുന്നുണ്ടെന്ന് മുൻപ് തന്നെ വാർത്തകളും വന്നിരുന്നു. ഗ്രൗണ്ട് ഹാന്റ്‌ലിങ് ജീവനക്കാരന്റെ സഹായത്തോടെ കടത്താൻ ശ്രമിച്ച അഞ്ചു കിലോ സ്വർണം നേരത്തെ ഡിആർഐ പിടികൂടിയിരുന്നു.

വിമാനങ്ങളുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗവും ക്ളീനിങ്, എയർ കണ്ടീഷൻ സർവീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മറയാക്കിയാണ് സ്വർണം കടത്തും പുരോഗമിക്കുന്നത്. ജീവനക്കാർ പലർക്കും ചെറിയ ശമ്പളമാണെന്ന് മനസിലാക്കിയതോടെയാണ് സ്വർണക്കടത്തുകാർ ഇവരെ മറയാക്കി മാറ്റിയത്. പല ജീവനക്കാരും ഇപ്പോൾ രഹസ്യാന്വേഷണ ഏജൻസികളുടെ ചാരക്കണ്ണുകളുടെ നിഴലിലാണ്.

ഗ്രൗണ്ട് ഹാൻഡ്ലിങ്, ക്ളീനിങ് ജീവനക്കാർ അകത്തേക്ക് വരുന്നതും പുറത്തു പോകുന്നതും ഹാങ്ങർ യൂണിറ്റിന് സമീപമുള്ള കവാടത്തിലൂടെയാണ്. ഈ കവാടം വഴി അകത്തേക്ക് പോകുന്നവർക്ക് ദേഹപരിശോധനയില്ലാത്തത് സ്വർണം കടത്തുകാർ മുതലെടുക്കുന്നതായും വാർത്തകൾ വന്നിട്ടുണ്ട്. സിഐഎസ്എഫ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും ദേഹപരിശോധന സിഐഎസ്എഫ് നടത്തുന്നില്ല. എയർ കസ്റ്റംസിൽ അംഗബലമില്ലാത്തതും സ്വർണം കടത്തുകാർക്ക് തുണയാവുകയാണ്. 92 ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഇവിടെ 30 പേർ മാത്രമാണ് ഉള്ളത്. ഈ ഉദ്യോഗസ്ഥരെ വച്ചാണ് എയർ കസ്റ്റംസിന്റെ സ്വർണ വേട്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP