Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാള സീരിയലുകളിലെ അഭിനേതാക്കളെ ഇവിടെയുള്ള സിനിമാക്കാർക്ക് പുച്ഛമാണ്; കഴിവുള്ള ഒരുപാട് ആളുകൾ ഉണ്ടെങ്കിലും ആരെയും വേണ്ട; പലപ്പോഴും കേരളത്തിന് പുറത്തുനിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് അഭിനയിപ്പിക്കുന്നു; ഏറ്റവും കൂടുതൽ ഈ പ്രശ്‌നം നേരിടുന്നത് സ്ത്രീ താരങ്ങൾ; ആനീസ് കിച്ചണിൽ വെച്ച് സിനിമാക്കാർക്കെതിരെ തുറന്നടിച്ച് സീരിയൽ നടി കന്യാഭാരതി; പൗർണ്ണമി തിങ്കളിലെ വില്ലത്തിയുടെ വാക്കുകൾ സീരിയൽ ലോകത്ത് ചർച്ചയാകുന്നു

മലയാള സീരിയലുകളിലെ അഭിനേതാക്കളെ ഇവിടെയുള്ള സിനിമാക്കാർക്ക് പുച്ഛമാണ്; കഴിവുള്ള ഒരുപാട് ആളുകൾ ഉണ്ടെങ്കിലും ആരെയും വേണ്ട; പലപ്പോഴും കേരളത്തിന് പുറത്തുനിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് അഭിനയിപ്പിക്കുന്നു; ഏറ്റവും കൂടുതൽ ഈ പ്രശ്‌നം നേരിടുന്നത് സ്ത്രീ താരങ്ങൾ; ആനീസ് കിച്ചണിൽ വെച്ച് സിനിമാക്കാർക്കെതിരെ തുറന്നടിച്ച് സീരിയൽ നടി കന്യാഭാരതി; പൗർണ്ണമി തിങ്കളിലെ വില്ലത്തിയുടെ വാക്കുകൾ സീരിയൽ ലോകത്ത് ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളം ടെലിവിഷൻ സീരിയൽ രംഗത്തു നിന്നും അഭിനയം തുടങ്ങി സിനിമയിൽ എത്തി രക്ഷപെട്ടവർ ചുരുക്കമാണ്. അതേസമയം സിനിമയിൽ നിന്നും ടെലിവിഷൻ രംഗത്തേക്ക് ചുവടുമാറ്റിയവർ ഈ രംഗത്തു ശോഭിക്കുകയും ചെയ്യുന്നു. എന്നാൽ, സീരിയൽ രംഗത്തു നിന്നും അഭിനയം തുടങ്ങി സിനിമയിൽ എത്തുന്നവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നത് വാസ്തവമാണ്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ദീപ്തി ഐപിഎസിന് പോലും സിനിമിയിൽ കൈവെച്ചപ്പോൾ അത്രയ്ക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല. കിട്ടുന്ന അവസരം കളയേണ്ട എന്നു കരുതി പലരും വിമർശനം ഉന്നിയിക്കാനും രംഗത്തു വരാറില്ല. എന്നാൽ മലയാള സിനിമയിലെ അഭിനേതാക്കൾക്ക് സീരിയൽ താരങ്ങളെ പുച്ഛമാണെന്ന് തുറന്നടിച്ചു രംഗത്തുവന്നിരിക്കയാണ് പ്രശസ്ത സീരിയൽ നടി കന്യാ ഭാരതി.

പുറത്തുനിന്നുള്ള സീരിയൽ സീരിയൽ താരങ്ങൾക്ക് അവസരം കൊടുത്താലും കേരളത്തിലെ സീരിയൽ താരങ്ങളെ മലയാളസിനിമ പരിഗണിക്കാറില്ലെന്നും കന്യ പറഞ്ഞു. അമൃത ടിവിയുടെ ആനീസ് കിച്ചൺ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് കന്യ ഭാരതിയുടെ അഭിപ്രായ പ്രകടനം. സിനിമയിലെ അവസരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കന്യയുടെ പ്രതികരണം. 'മലയാളത്തിലെ സീരിയൽ ആർട്ടിസ്റ്റുകളെ കേരളത്തിലെ സിനിമാക്കാർക്ക് വേണ്ടല്ലോ.. കേരളത്തിന് പുറത്തുള്ള സീരിയൽ താരങ്ങളെ അഭിനയിപ്പിച്ചാലും ഇവിടെയുള്ള സീരിയൽ താരങ്ങളോട് അവർക്ക് പുച്ഛമാണ്. എത്രയോ കഴിവുള്ള താരങ്ങളുണ്ടെങ്കിലും അവർ ശ്രദ്ധിക്കില്ല.

നടിമാരാണ് ഈ പ്രശ്‌നം കൂടുതൽ അനുഭവിക്കുന്നത്. എത്രയോ കലാകാരന്മാർ വെറുതെയിരിക്കുകയാണെന്നും ഇക്കാര്യത്തിൽ ആത്മയും അമ്മയുമടക്കമുള്ള സംഘടനകൾ ഇടപെടണമെന്നും കന്യ ആവശ്യപ്പെടുന്നു. വർഷങ്ങളായി സീരിയൽ രംഗത്തു നിറഞ്ഞഉ നിന്ന വ്യക്തിയാണ് കന്യാ ഭാരതി. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം. ചന്ദനമഴയിലെ വില്ലത്തിയായി ശ്രദ്ധ നേടിയ ഇവർ പൗർണ്ണമി തിങ്കൾ സീരിയലിലും വില്ലത്തി വേഷത്തിൽ തിളങ്ങുന്നുണ്ട്. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നിരവധി വില്ലത്തി വേഷങ്ങളിൽ ആയിരുന്നു കന്യ അധികവും മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബിഗ് സ്‌ക്രീനിലും മുൻ നിര നായകന്മാർക്കൊപ്പവും കന്യ അഭിനയമികവ് കാഴ്‌ച്ചവച്ചിട്ടുണ്ട്. ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ വർഷയുടെ അമ്മ മായാവതിയായി കന്യ എത്തിയപ്പോഴാണ് ആരാധകരുടെ എണ്ണവും വർധിച്ചത്.

മകളുമൊത്താണ് കന്യാഭാരതി ആനീസ് കിച്ചണിൽ അതിഥിയായി എത്തിയത്. തന്റെ പ്രിയസുഹൃത്തുക്കളിൽ ഒരാളാണ് കന്യ എന്ന് പരിചയപെടുത്തിക്കൊണ്ടാണ് ആനി കന്യയെ ഷോയിലേക്ക് ക്ഷണിക്കുന്നത്. ജീവിതത്തിലെ പല വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന കൂട്ടത്തിലാണ് തന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹത്തെ പറ്റി കന്യ തുറന്ന് പറഞ്ഞത്.

പത്താം ക്ളാസ് കഴിഞ്ഞപ്പോൾ ആണ് ഒരു നാടകത്തിലേക്ക് അഭിനയിക്കാൻ അടൂർ പങ്കജം വഴിയെത്തുന്നത്.ആ നാടകത്തിന് ബെസ്റ്റ് സഹനടിക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി.പിന്നീട് ഒരു ടെലിഫിലിമിൽ എത്തപ്പെട്ടു. അതിന് ശേഷമാണ് ഒരു സിനിമയിലേക്കുള്ള എൻട്രിയെന്നും താരം പറയുന്നു. ഫാമിലിയിൽ ആർക്കും ഇഷ്ടം ആയിരുന്നില്ല അഭിനയിക്കാൻ പോകുന്നതിനോട്. പക്ഷേ അമ്മയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. എനിക്ക് പറ്റാതെ പോയ ഒരു കാര്യം മകൾക്ക് ലക്ക് ഉണ്ടെങ്കിൽ നടക്കട്ടെയെന്നും കന്യ പരിപാടിയിൽ പങ്കെടുക്കവെ പറയുന്നു.

ഒരു സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ മകൾ നേടണം എന്നാണ് കരുതുന്നതെന്നും, തനിക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയി അത് മകൾ നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നതായും കന്യ പറയുന്നു. എന്നാൽ മോൾക്ക് ആരാകാൻ ആണ് ഇഷ്ടം എന്ന് തിരക്കുന്ന ആനിയോട് തനിക്ക് ടീച്ചറോ, ഡോക്ടറോ ആകണം എന്ന് ആഗ്രഹം ഉണ്ടെന്നായിരുന്നു മകൾ നില ഭാരതി വ്യക്തമാക്കിയത്. അവൾ ആക്ട്രസ്സ് ആകണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ അഭിനയത്തിലേക്ക് വരട്ടെയെന്നും കന്യ ആനിയോട് പറഞ്ഞു.

അതേസമയം സീരിയൽ ആർട്ടിസ്റ്റുകളെ സിനിമാക്കാർക്ക് വേണ്ടല്ലോ. കേരളത്തിന് പുറത്തുനിന്നുള്ള താരങ്ങളെ കൊണ്ട് വന്ന് സിനിമയിൽ അഭിനയിപ്പിച്ചാലും സീരിയൽ താരങ്ങളോട് എന്നും സിനിമാക്കാർക്ക് പുച്ഛം മാത്രമേ ഉള്ളുവെന്നും കന്യാ ഷോയിലൂടെ തുറന്നടിച്ചു. ഇവിടെ കഴിവുള്ളവവർ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും ആരെയും വേണ്ട. ഏറ്റവും കൂടുതൽ ഈ പ്രശ്‌നം നേരിടുന്നത് സ്ത്രീ താരങ്ങൾ ആണെന്നും കന്യ പറയുന്നു. പക്ഷേ ഞങ്ങളെ അഞ്ചും ആറും വർഷം വരെയും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും അത് ദൈവാനുഗ്രഹം ആണ്. എത്രയോ ആർട്ടിസ്റ്റുകൾ പണി ഇല്ലാതെ ഇരിക്കുന്നു. എന്തുകൊണ്ട് സിനിമകളിൽ അവസരം കൊടുക്കുന്നില്ല. അമ്മയും ആത്മയും ഇക്കാര്യത്തിൽ കുറച്ചുകൂടെ ഇടപെടണം എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം കന്യാഭാരതിയുടെ വെളിപ്പെടുത്തൽ സീരിയൽ ലോകത്ത് കാര്യമായി ചർച്ചയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP