Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

"നിനക്ക് അമ്മയും പെങ്ങളുമില്ലേടാ"...സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരി തല്ലി വനിതാ പൊലീസുകാരി; സോഷ്യൽമീഡിയയിലെ താരമായി ചഞ്ചൾ ചൗരസിയ

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ:  രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ സാഹചര്യത്തിൽ നിയമം കൂടുതൽ കർശനമാക്കുകയാണ് സർക്കാർ. എന്നാൽ അതിക്രമങ്ങൾക്ക് നിയമം കർശനമാക്കണമെന്ന ആവശ്യം ഇതിനോടകം രാജ്യത്തിനകത്ത് നിന്നും ഉയരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ കെെയ്യടി നേടുന്നത്. സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരി തല്ലുന്ന ഒരു പൊലീസുകാരിയാണ് വീഡിയോയിലെ താരം. ഉത്തർപ്രദേശിലെ കാൺപൂരിലെ ബിത്തൂരിലാണ് സംഭവം.

നയീം ഖാൻ എന്ന യുവാവാണ് സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത്. ഇതെതുടർന്ന് വിദ്യാർത്ഥിനികൾ പൊലീസിനോട് പരാതി പറഞ്ഞു. പിന്നാലെ വനിതാ കോൺസ്റ്റബിൾ ചഞ്ചൾ ചൗരസിയ സ്ഥലത്തെത്തി. ഇയാളെ പിടികൂടി പരസ്യമായി തന്നെ ഇവർ ഇയാളെ ഷൂസ് ഊരി തല്ലുകയായിരുന്നുവെന്ന് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യം യുവാവിന്റെ മുഖത്തടിച്ച ചഞ്ചൽ പീന്നീട് ഷൂസ് ഊരി തല്ലുകയായിരുന്നു. നിനക്ക് അമ്മയും പെങ്ങളുമില്ലേടാ എന്ന് പറഞ്ഞ് തുടങ്ങിയാണ് പൊലീസുകാരി യുവാവിനെ ഷൂസ് ഊരി അടിക്കാൻ തുടങ്ങിയത്. സമീപത്ത് നിന്ന ആരോ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പൊലീസുകാരി താരമായി മാറിയത്.

വീഡിയോ കടപ്പാട്: ദി ഇന്ത്യൻ എക്സ്പ്രസ് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP