Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം; ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ എസ് എൻ ഡി പിക്കാരനും അറിയാം; ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ ! മൈക്രോ, ഇന്ന് എസ് എൻ ഡി പി പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ: വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് സെൻകുമാർ

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം; ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ എസ് എൻ ഡി പിക്കാരനും അറിയാം; ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ ! മൈക്രോ, ഇന്ന് എസ് എൻ ഡി പി പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ: വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് സെൻകുമാർ

സ്വന്തം ലേഖകൻ

കൊച്ചി: 'വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?'- വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ടി.പി സെൻകുമാർ രംഗത്ത്. 'കരിക്ക് കുടിച്ചിട്ട് തൊണ്ണാൻ കൊണ്ട് എറിയുന്നവരെ തിരിച്ചറിയണം' എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ വാർത്ത ഒപ്പം ചേർത്താണ് ടി.പി സെൻകുമാറിന്റെ വിമർശനം.

ദാഹിച്ചു വലച്ചു വരുമ്പോൾ കരിക്ക് കൊടുത്താൽ വെള്ളം കുടിച്ചിട്ട് തൊണ്ണൻ കൊണ്ട് എറിയുന്ന സ്വഭാവമുള്ളവരെ സമാദായം തിരിച്ചറിയണമെന്നും ആനയെ എലക്കാ കൊണ്ട് എറിയുന്നതു പോലെയാകും അവരുടെ ശ്രമങ്ങളെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. ഇത് സെൻകുമാറിനെ ഉദ്ദേശിച്ചാണെന്ന വിർശനം ഉയർന്നിരുന്നു.

ഇതിനിടെയാണ് സെൻകുമാറും കടന്നാക്രമണം നടത്തുന്നത്. സെൻകുമാറിനേയും സുഭാഷ് വാസുവിനേയും മുൻ നിർത്തി എസ് എൻ ഡി പിയിൽ പിളർപ്പുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നതായി സൂചനയുണ്ട്. അതിനിടെയാണ് വെള്ളാപ്പള്ളി വിമർശനവുമായി എത്തിയത്. സുഭാഷ് വാസുവിനെ എസ് എൻ ഡി പി ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയത് ഏറെ ചർച്ചകൾക്ക് ഇട നൽകിയിരുന്നു.

സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?

1996 മുതലുള്ള വേദങ്ങളും
അനുബന്ധ കണക്കു വേദങ്ങളും ഓതുക.

ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാർത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ SNDP കാരനും അറിയാം. ശരാശരി 80 കോടി ഒരു വർഷം. 23വർഷങ്ങൾ. !
മൈക്രോ, ഇന്ന് എസ് എൻ ഡി പി പിന്നോക്ക വിഭാഗം കമ്മീഷൻ കരിമ്പട്ടികയിൽ അല്ലേ. ??
ഗുരുദേവന് നേരെ എതിർ പോകരുതായിരുന്നു.

''അവനവാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനു വരേണം. '
ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണന്മാരായ
ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്!

എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി.
എസ് എൻ ഡി പി ഒരു രാജഭരണമായല്ല ...ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്. .!
ചൊറിയാൻ വരരുത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP