Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

​ഗ്രെറ്റ തുൻബർഗ് ടൈം മാഗസിൻ "പേഴ്‌സൺ ഓഫ് ദ ഇയർ"; പതിനാറുക്കാരിയായ ഗ്രെറ്റ സ്വീഡണിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകയും വിദ്യാർത്ഥിനിയും; പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഗ്രെറ്റ തുൻബർഗ്

​ഗ്രെറ്റ തുൻബർഗ് ടൈം മാഗസിൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: സ്വീഡണിലെ പരിസ്ഥിതി പ്രവർത്തകയും വിദ്യാർത്ഥിനിയുമായ ​ഗ്രെറ്റ തുൻബർഗ് ടൈം മാസികയുടെ പേഴ്സൺ ഓഫ് ദി ഇയർ. കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ ലോക നേതാക്കൾ പരാജയപ്പെട്ടെന്ന് വികാര നിർഭരമായി പ്രസംഗിച്ചതിനെത്തുടർന്നാണ് ഗ്രെറ്റ തൺബെർഗ് ലോക പ്രശസ്തയായത്. ടൈം മാഗസിൻ എഡിറ്റർ എഡ് ഫെൽസൻതാൾ ആണ് ബുധനാഴ്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ തുൻബർഗ്.

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ ശബ്ദമാണ് ഗ്രേറ്റ തുൻബർഗിന്റേതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് എഡ് ഫെൽസൻതാൾ ചൂണ്ടിക്കാട്ടി. ആഗോളതാപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ലോക നേതാക്കൾ നടപടി സ്വീകരിക്കാൻ മടിക്കുന്നതിനെതിരെ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ​ഗ്രെറ്റ തുൻബർഗ്ന ടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു.

ഐക്യരാഷ്ട്ര സഭയിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തിലാണ് ലോകനേതാക്കൾക്കെതിരെ ഗ്രെറ്റ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. നിങ്ങൾ ചെയ്യുന്നത് മുഴുവൻ തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടയാളല്ല. ഞാൻ, ഈ സമുദ്രത്തിന് അക്കരെ എന്റെ സ്‍കൂളിൽ ആണ് ഈ സമയത്ത് ഉണ്ടാകേണ്ടത്. പക്ഷേ, നിങ്ങൾ മുഴുവൻ എന്നെപ്പോലെയുള്ള ചെറുപ്പക്കാരിലേക്ക് പ്രതീക്ഷ തേടി വന്നിരിക്കുന്നു. എന്ത് ധൈര്യമുണ്ട് നിങ്ങൾക്ക്? എന്നായിരുന്നു ഗ്രെറ്റയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം ഇതേടെ ​ഗ്രെറ്റയെ ലോകം ഏറ്റെടുക്കുകയായിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളിൽ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാർലമെന്റിന് മുന്നിൽ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് ഗ്രേറ്റ തുൻബർഗ് ശ്രദ്ധേയായത്. തുടർന്ന് വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് സമരരംഗത്തിറങ്ങി. കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഗ്രേറ്റ ന്യൂയോർക്കിൽ നടന്ന സമരത്തിനും നേതൃത്വം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP