Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താമരചിഹ്നം അടയാളപ്പെടുത്തിയതെന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് മറുപടി പറയാനാവാതെ ഉദ്യോ​ഗസ്ഥർ; പാസ്പോർട്ടിലെ താമര ചിഹ്നം പറിച്ചെറിയണമെന്ന് പ്രതിപക്ഷം; താമര ചിഹ്നം ഉണ്ടെങ്കിൽ കൂടുതൽ സുരക്ഷ കിട്ടുമോ?; ചിഹ്നം ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

താമരചിഹ്നം അടയാളപ്പെടുത്തിയതെന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് മറുപടി പറയാനാവാതെ ഉദ്യോ​ഗസ്ഥർ; പാസ്പോർട്ടിലെ താമര ചിഹ്നം പറിച്ചെറിയണമെന്ന് പ്രതിപക്ഷം; താമര ചിഹ്നം ഉണ്ടെങ്കിൽ കൂടുതൽ സുരക്ഷ കിട്ടുമോ?; ചിഹ്നം ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ പാസ്പോർട്ടുകളിൽ സുരക്ഷയുടെ ഭാഗമെന്ന വിശദീകരണത്തോടെ കൂട്ടിച്ചേർത്ത താമരച്ചിഹ്നം ഒഴിവാക്കണമെന്ന് പ്രതിപക്ഷ എംപി.മാർ. ശൂന്യവേളയിൽ ലോക്‌സഭയിൽ എം.കെ. രാഘവനാണു വിഷയമുന്നയിച്ചത്. താമരച്ചിഹ്നമുള്ള പാസ്പോർട്ടുകൾ തിരിച്ചെടുക്കണമെന്ന് രാഘവൻ ആവശ്യപ്പെട്ടു. പാസ്പോർട്ട് ഓഫീസർ ഒപ്പിടുന്നതിനു താഴെയായാണ് താമരയുടെ ചിത്രമുള്ളത്. സുരക്ഷയുടെ ഭാഗമായാണു നടപടിയെന്നു പറയുന്നതല്ലാതെ വ്യക്തമായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർക്കോ, സർക്കാരിനോ സാധിച്ചിട്ടില്ല. ഇതുമൂലം എന്തു സുരക്ഷയാണ് പാസ്പോർട്ടിന് അധികമായി വന്നിരിക്കുന്നതെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണം.

രാജ്യംഭരിക്കുന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം പാസ്പോർട്ടിൽ ഉൾപ്പെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബെംഗളൂരു, കൊച്ചി പാസ്പോർട്ട് ഓഫീസുകളിലാണ് പുതിയ രീതിയിൽ അച്ചടിച്ച പാസ്പോർട്ടുകൾ എത്തിച്ചിരിക്കുന്നത്. ഇവ അടിയന്തരമായി പിൻവലിക്കണമെന്ന് രാഘവൻ ആവശ്യപ്പെട്ടു. രാഘവനു പിന്തുണയുമായി കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, എൻ.കെ. പ്രേമചന്ദ്രൻ, ഡി.എം.കെ. നേതാവ് ടി.ആർ ബാലു എന്നിവരും രംഗത്തെത്തി.

സംഭവത്തിൽ, എന്തിനാണ് താമരചിഹ്നം അടയാളപ്പെടുത്തിയതെന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് മറുപടി പറയാനാവാതെ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.എന്നാൽ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഡിസൈനിൽ മാറ്റം വരുത്തിയതെന്ന് ചീഫ് പാസ്‌പോർട്ട് ഓഫീസർ അരുൺ ചാറ്റർജി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ചിഹ്നം പാസ്‌പോർട്ടിൽ അച്ചടിച്ചിരിക്കുകയാണെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

മുമ്പ് നൽകിയിരുന്ന പാസ്‌പോർട്ടിൽ ഓഫീസർ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെ ഭാഗം ശൂന്യമായിരുന്നു. എന്നാൽ ഈ ഭാഗത്താണ് ഇപ്പോൾ ദീർഘ ചതുരാകൃതിയിൽ താമര ചിഹ്നം അടയാളപ്പെടുത്തിയത്. കള്ള പാസ്‌പോർട്ട് തടയാനും സുരക്ഷ കൂട്ടാനുമാണ് ഡിസൈനിൽ മാറ്റം വരുത്തിക്കൊണ്ട് ബുക്‌ലെറ്റ് ഇറക്കിയതെന്ന് ചീഫ് പാസ്‌പോർട്ട് ഓഫീസർ അരുൺ ചാറ്റർജി പറഞ്ഞു.

ലേറ്റന്റ് ഇമേജായാണ് രണ്ടാംപേജിൽ ദീർഘചതുരത്തിൽ താമര ഉൾപ്പെടുത്തിയത്. പേജിന്റെ എതിർവശത്തുനിന്ന് നോക്കിയാൽ ഇത് തെളിഞ്ഞുകാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP