Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആകാശത്ത് ഉയർന്ന് ചാടി മാധ്യമ പ്രവർത്തകനിൽ നിന്ന് നടനായി മാറിയ ദീപക് ധർമ്മടമെന്ന സാമൂതിരിയുടെ ഭടനെ അമ്പയ്തുകൊല്ലുന്ന ഉഗ്രൻ എൻട്രി; ട്രാൻസ് ജെൻഡർ വേഷത്തിലെ ഡാൻസിൽ അടിച്ചു പൊളിച്ചു; വൈകാരിക പ്രകടനവുമായി പ്രേക്ഷകരെ കൈയിലെടുത്ത് ഉണ്ണി മുകുന്ദനും; വള്ളുവനാടൻ യോദ്ധാക്കളുടെ വീരകഥയിൽ നിറഞ്ഞാടുന്നത് മമ്മൂട്ടി തന്നെ; ഫാൻസുകാരുടെ കൈയടിയിൽ മമാങ്കത്തിന് ഉജ്ജ്വല തുടക്കം; തരംഗമാകാൻ ചന്ദ്രോത്ത് പണിക്കർ

ആകാശത്ത് ഉയർന്ന് ചാടി മാധ്യമ പ്രവർത്തകനിൽ നിന്ന് നടനായി മാറിയ ദീപക് ധർമ്മടമെന്ന സാമൂതിരിയുടെ ഭടനെ അമ്പയ്തുകൊല്ലുന്ന ഉഗ്രൻ എൻട്രി; ട്രാൻസ് ജെൻഡർ വേഷത്തിലെ ഡാൻസിൽ അടിച്ചു പൊളിച്ചു; വൈകാരിക പ്രകടനവുമായി പ്രേക്ഷകരെ കൈയിലെടുത്ത് ഉണ്ണി മുകുന്ദനും; വള്ളുവനാടൻ യോദ്ധാക്കളുടെ വീരകഥയിൽ നിറഞ്ഞാടുന്നത് മമ്മൂട്ടി തന്നെ; ഫാൻസുകാരുടെ കൈയടിയിൽ മമാങ്കത്തിന് ഉജ്ജ്വല തുടക്കം; തരംഗമാകാൻ ചന്ദ്രോത്ത് പണിക്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മമ്മൂട്ടിയുടെ മാമാങ്കം സൂപ്പറെന്ന് ആദ്യ റിപ്പോർട്ട്. ഫാൻസുകാരെ നിരാശരാക്കാത്ത ചിത്രമാണ് ഇത്. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രവുമായാണ് മമ്മൂട്ടി പ്രേക്ഷകരെ കൈയിലെടുക്കുന്നത്. ആകാശത്ത് ഉയർന്ന് ചാടി സാമൂതിരിയുടെ ഭടനെ അമ്പയെതുകൊല്ലുന്ന ഉഗ്രൻ എൻട്രിയാണ് മമ്മൂട്ടിക്കുള്ളത്. വലിയ കൈയടിയാണ് തിയേറ്ററിൽ ഉയർന്നത്. മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടം അഭിനയിച്ച കഥാപാത്രത്തെയാണ് ചന്ദ്രോത്ത് പണിക്കർ ആദ്യ സീനിൽ വകവരുത്തുന്നത്. ആദ്യ പകുതിയിൽ മമ്മൂട്ടിക്ക് വലിയ റോളില്ല. എന്നാൽ കാണിക്കുമ്പോഴെല്ലാം നിർത്താത്ത കൈയടി. ട്രാൻസ് ജെൻഡർ വേഷത്തിൽ മമ്മൂട്ടി എത്തുന്നതും സൂപ്പറാണ്. ട്രാൻസ് ജെൻഡറായുള്ള ഡാൻസും കലക്കി.

മാമാങ്കത്തിന്റെ ചരിത്രം പറയുന്ന രഞ്ജിത്തിന്റെ വോയിസ് ഓവറോടെ തുടക്കം. വള്ളുവനാടും സാമൂതിരിയും തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായ മാമാങ്കത്തറയിൽ നിന്നും ഒരു ചാവേർ മാത്രം രക്ഷപെടുന്നു, ചന്ദ്രോത്ത് വലിയ പണിക്കർ (മമ്മൂട്ടി). മാമങ്കതറയിൽ മരണം വരിക്കുന്നത് ധീരതയായി കാണുന്ന വള്ളുവനാട്ടുകാർക്ക് ചന്ദ്രോത്ത് പണിക്കർ ഒരു അപമാനമാണ്. ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇള തലമുറക്കാരായ രണ്ടു പേർ (ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ) ദേവി വിളി കേട്ട് വീണ്ടും മാമാങ്കതറയിലേക്ക് പോകുന്നു.

മരിച്ചു കൊണ്ടായാലും ജയിക്കാൻ അനുഗ്രഹിച്ചു വള്ളുവനാട്ടിലെ അമ്മമാർ അവരെ യാത്ര അയക്കുന്നു. ചാവേറുകൾ കോഴിക്കോടിന്റെ അതിർത്തി കടന്നു വരാതിരിക്കാൻ സാമൂതിരി പതിവുപോലെ വൻ സുരക്ഷ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂതിരിയുടെ വിശ്വസ്തനും പരദേശി വ്യാപാരിയും ആയ സമർ കോയ ആട്ടക്കാരി ഉണ്ണിമായയുടെ കൂത്തുമാളികയിൽ വെച്ച് കൊല്ലപ്പെട്ടുന്നു. ചാവേറുകളുടെ യാത്രക്ക് ഒപ്പം സമാന്തരമായി ആ കൊലപാതകത്തിന്റെ അന്വേഷണവും നടക്കുന്നു.

ആദ്യ പകുതിയിൽ അധികവും ഉണ്ണി മുകുന്ദനാണ് സിനിമയെ മുമ്പോട്ട് കൊണ്ടു പോകുന്നത്. ചാവേറാകൻ തീരുമാനിച്ച ഉണ്ണി മുകുന്ദന്റെ മാനസിക സംഘർഷമാണ് ഇതിൽ നിറയുന്നത്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നുമാസംകൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റ് സിനിമയുടെ പ്രത്യേകതയാണ്. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ്. 300 വർഷം മുൻപത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനിൽക്കുന്ന അവസാനപാദ ചിത്രീകരണം പൂർണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്. എം. ജയചന്ദ്രൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂർ,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമൺ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്.

ലോകമൊട്ടാകെ ഇന്ന് മാത്രം 6500 ഷോകളിലായാണ് മാമാങ്കം പ്രദർശിപ്പിക്കപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യയെ കൂടാതെ ഡൽഹിയടക്കം ഉത്തരേന്ത്യയിലെ പല മെട്രോകളിലുമടക്കം ഇന്ത്യയൊട്ടാകെ ഇന്ന് തന്നെ മാമാങ്കം റിലീസാകുന്നുണ്ട്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് സിനിമ റിലീസാകുന്നത്. കേരളത്തിൽ തന്നെ 140 സെന്ററുകളിലായി 400 ഓളം സ്‌ക്രീനുകളിലായി ആറ് ഷോ വീതമാണ് ആദ്യ ദിനത്തിൽ സിനിമ കളിക്കുന്നത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 25 രാജ്യത്തും കാനഡയിൽ 32 ഇടത്തും അമേരിക്കയിൽ നൂറിടത്തുമാണ് റിലീംസിങ്. ഇത് കൂടാതെ ആസ്‌ട്രേലിയ, ന്യൂസിലാന്റ്എന്നിവിടങ്ങളിലും വ്യാപകമായി റിലീസിങ് നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP