Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"മണിപ്പൂർ പോകാൻ ഇനി പെർമിറ്റ് വേണം"; പൗരത്വബിൽ ചർച്ചക്കിടെ പ്രതിഷേധം തണുപ്പിക്കാൻ മണിപ്പൂരിൽ ഐഎൽപി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമിത് ഷാ; ഉത്തരവിൽ ഒപ്പുവെച്ച് രാഷ്ട്രപതി; പെർമിറ്റ് പരിധിയിൽ കൊണ്ടുവരണമെന്ന മണിപ്പൂരുകാരുടെ ദീർഘകാല ആവശ്യം സഫലമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്സഭയിൽ അർധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. എന്നാൽ പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി മണിപ്പുരിൽ ഇന്നർലൈൻ പെർമിറ്റ് (ഐ.എൽ.പി.) ഏർപ്പെടുത്തി. ബുധനാഴ്ച ഇതുസംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്. പൗരത്വബിൽ ചർച്ചയ്ക്കിടെ ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐ.എൽ.പി ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്.

ഇന്നർലൈൻ പെർമിറ്റ് ബാധകമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഉള്ളവർക്കും വിദേശികൾക്കും പ്രത്യാകാനുമതി ആവശ്യമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗമേഖലകളിൽ പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം തടയാനും അവരുടെ സാംസ്കാരികത്തനിമ നിലനിർത്താനുമായാണ് ഈ നിബന്ധന കൊണ്ടുവന്നത്. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെ പെർമിറ്റ്‌ ബാധകം

പെർമിറ്റിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് മണിപ്പുർ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഐ.എൽ.പി. സംവിധാനം നിലവിലുള്ള സംസ്ഥാനങ്ങളിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ആറാമത്തെ പട്ടികയിലുൾപ്പെടുന്ന സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ചില ആദിവാസിമേഖലകളിലും നിയമം ബാധകമാകില്ല.

എന്താണ് ഇന്നർലൈൻ പെർമിറ്റ് ?

ഐ.എൽ.പി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്നർലൈൻ പെർമിറ്റ് ഇന്ത്യ ഗവൺമെന്റ് ഇന്ത്യയിലെ സംരക്ഷിത ഇടങ്ങൾ സന്ദർശിക്കാൻ നല്കുന്ന അനുമതിയാണ്. രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദർശിക്കാൻ ഇത് അത്യാവശ്യമാണ്.

ആർക്കാണ് ഇന്നർലൈൻ പെർമിറ്റ്

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ വരുന്ന മറ്റു സംസ്ഥാനക്കാരും ഇവിടെ ജോലി ആവശ്യത്തിനായും താമസത്തിനായും വരുന്നവർ തീർച്ചയായും ഈ അനുമതി കയ്യിൽ കരുതണം. ഇതില്ലെങ്കിൽ ഇങ്ങോട്ട് പ്രവേശിക്കാൻ സാധിക്കില്ല.

ഇന്നർലെെൻ പെർമിറ്റ് ആവശ്യമുള്ള സംസ്ഥാനം

ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശ്, മിസോറാം, നാഗാലാൻഡ്, എന്നിവിടങ്ങളിലാണ് ഇത് വേണ്ടത്. പെർമിറ്റിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് മണിപ്പുർ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ശേഷമാണ് ഇപ്പോൾ മണിപ്പൂരിനെ ഇൻലെെൻ പെർമിറ്റിൽ ഉൾപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP