Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആപ്പിളിനെയും മറികടന്ന് അരാംകോയുടെ പടയോട്ടം തുടരുന്നു; സൗദി എണ്ണക്കമ്പനിയുടെ ഓഹരി മൂല്യം ഉയർന്നത് 1.43 ട്രില്ല്യൺ ആയി

ആപ്പിളിനെയും മറികടന്ന് അരാംകോയുടെ പടയോട്ടം തുടരുന്നു; സൗദി എണ്ണക്കമ്പനിയുടെ ഓഹരി മൂല്യം ഉയർന്നത് 1.43 ട്രില്ല്യൺ ആയി

സ്വന്തം ലേഖകൻ

സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോ ആപ്പിളിനെയും മറികടന്ന് പടയോട്ടം തുടരുന്നു. ഓഹരി വിപണിയിലെ ആദ്യ നിമിഷങ്ങളിൽ പത്ത് ശതമാനം നേട്ടമാണ് കൈവരിച്ചത്. നാടകീയമായ രംഗം അവസാനിക്കുമ്പോൾ ആപ്പിളിനേയും മറികട്ന്ന് 1.43 ട്രില്ല്യൺ ഡോളറായാണ് അരാംകോയുടെ ഓഹരി മൂല്യം ഉയർന്നത്.

19.5 ബില്യൺ ഡോളറിന്റെ പ്രാരംഭ പബ്ലിക് ഓഫറിങിനെ തുടർന്നാണ് സൗദി തഡാവുൾ സ്റ്റോക് എക്സ്ചേഞ്ചിലെ വ്യാപാരം നടന്നത്. 2014ൽ ചൈനയുടെ അലിബാബ സമാഹരിച്ച 18.9 ബില്ല്യൺ ഡോളറിനെ മറികടന്നാണ് അരാംകോ ചരിത്രം കുറിച്ചത്.സൗദിയുടെ ഉടമസ്ഥതയിലുള്ള അരാംകോ 1.5 ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. 32 സൗദി റിയാലിനാണ് ഓഹരികൾ വിൽക്കുന്നത്.

രാവിലെ നടന്ന പ്രീ ട്രേഡിംഗിൽ തന്നെ അരാംകോയുടെ ബിഡുകൾ തഡാവുൾ അനുവദിച്ച 10 ശതമാനം സ്റ്റോക് പ്രൈസ് പരിധിയിൽ എത്തിയിരുന്നു. ഇതോടെ ഓഹരി വിലി ആരംഭത്തിൽ തന്നെ 35.2 റിയാലിലേക്ക് എത്തി. ലോകത്തെ അഞ്ച് പ്രധാന എണ്ണ കമ്പനികളേക്കാളും അരാംകോയുടെ മൂല്യം കുതിച്ചുയർന്നു. എക്സോൺ മൊബീൽ, ടോട്ടൽ, റോയൽ ഡച്ച് ഷെൽ, ഷെവ്റോൺ ആൻഡ് ബിപി എന്നിവയുമായി ത്ടിച്ചാൽ വളരെ കുറഞ്ഞ ചെലവിലാണ് അരാംകോ ഉത്പാദനം നടത്തുന്നതും.

അരാംകോയുടെ 0.5 ശതമാനം ഷെയറുകളും വ്യക്തികളായ നിക്ഷേപകർക്കാണ് നൽകുന്നത്. കൂടുതലും സൗദി പൗരന്മാർകര്കാണ്. ഒരു ശതമാനം ഇൻസ്റ്റിറ്റിയൂഷണൽ ഇൻവസ്റ്റേഴ്സിനാണ്. സൗദി, ഗൾഫ് അടസ്ഥാനമായുള്ളവർക്കണ് ഇത് നൽകുന്നത്. റീട്ടെയിൽ പോർഷൻ സൗദി പൗരന്മാർക്കും സൗദിയിലെ താമസക്കാർക്കും ഗൾഫ് അറബ് എമിറേറ്റ്സ് നാഷണാലിറ്റി ഉള്ളവർക്കുമാണ്.

അരാംകോ പൊതു വിപണിയിൽ എത്തിച്ചതോടെ ഇതിൽ നിന്നും ലഭിക്കുന്ന പണം രാജ്യത്തിന്റെ വിവിധ സാമ്പത്തിക മേഖലകളിലായി ചിലവഴിക്കാനാണ് സൗദി രൗജകുമാരൻ പദ്ധതി ഇടുന്നത്. ലക്ഷക്കണക്കിന് ചെറുപ്പക്കാരായ സൗദി പൗരന്മാർക്ക് തൊഴിൽ ലഭിക്കത്തക്ക വിധം ഇതിൽ നിന്നും ലഭിക്കുന്ന പണം ചെലവാക്കുമെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP