Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രക്‌സിറ്റിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് തുടങ്ങി; നാളെ നേരം വെളുക്കുമ്പോൾ ഫല സൂചനകൾ പുറത്ത്; ഏറ്റവും ഒടുവിലത്തെ അഭിപ്രായ സർവ്വേയിലും മുൻപിൽ ബോറിസ് ജോൺസനും കൺസർവേറ്റീവുകളും തന്നെയെങ്കിലും ഭൂരിപക്ഷം ഉറപ്പില്ല; ബ്രിട്ടണിൽ അവസാന നിമിഷം ലേബർ പാർട്ടി നടത്തിയത് വമ്പൻ മുന്നേറ്റം

ബ്രക്‌സിറ്റിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് തുടങ്ങി; നാളെ നേരം വെളുക്കുമ്പോൾ ഫല സൂചനകൾ പുറത്ത്; ഏറ്റവും ഒടുവിലത്തെ അഭിപ്രായ സർവ്വേയിലും മുൻപിൽ ബോറിസ് ജോൺസനും കൺസർവേറ്റീവുകളും തന്നെയെങ്കിലും ഭൂരിപക്ഷം ഉറപ്പില്ല; ബ്രിട്ടണിൽ അവസാന നിമിഷം ലേബർ പാർട്ടി നടത്തിയത് വമ്പൻ മുന്നേറ്റം

സ്വന്തം ലേഖകൻ

ബ്രിട്ടന്റെ ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു... ഇന്നു രാത്രി പത്ത് വരെ വോട്ടെടുപ്പ് നീണ്ടു നിൽക്കും. 11 മണി മുതൽ വോട്ടെണ്ണലും ആരംഭിക്കും. നാളെ നേരെ വെളുക്കുമ്പോഴേക്കും രാജ്യം ആര് ഭരിക്കും എന്ന സൂചനകൾ വ്യക്തമായി അറിയാനാവും. ബ്രെക്‌സിറ്റിന്റെ ഭാവിയെ കുറിച്ചുള്ള വിധിയെഴുത്ത് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ബോറിസ് ജോൺസനും കൺസർവേറ്റീവികളും മാന്യമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയാൽ ഉടൻ ബ്രെക്‌സിറ്റ് നടക്കുമെന്നിരിക്കെ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാലും മറ്റൊരു റെഫറാണ്ടം വരെ ബ്രെക്‌സിറ്റ് നടക്കുകയുമില്ല. മറ്റൊരു പാർട്ടിയും അധികാരത്തിൽ എത്താനിടയില്ലാത്തതിനാൽ ലേബറും ടോറികളും തമ്മിലുള്ള മത്സരമായി ഇതു മാറുന്നു.

അധികാരം ബോറിസ് ജോൺസനോ അതോ ജെറമി കോർബിന്റെ കൈകളിലേക്കോ എന്നതാണ്് ലോകം മുഴുവനും ഉറ്റു നോക്കുന്നത് സർവ്വേകളും. മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസനെ അവരോധിക്കുമ്പോൾ ലേബറുകളും അവസാന നിമിഷം വമ്പിച്ച മുന്നേറ്റം കാഴ്ചവെച്ചത് ബോറിസ് ജോൺസനെയും കൂട്ടാളികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ബോറിസ് ജോൺസന് വിജയം പ്രതീക്ഷിച്ചിരുന്ന ചില സീറ്റുകളിൽ ജെറമി കോർബിൻ മുൻതൂക്കം നേടിയിട്ടുമുണ്ട്. കമ്പ്രിയയിലെ വർക്കിങ്ടൺ അടക്കം പത്ത് സീറ്റുകൾ ബോറിസ് ജോൺസനോ ജെറമി കോർബിനോ എന്ന കാര്യത്തിൽ അവസാന നിമിഷം അനിശ്ചിതത്വം നലനിൽക്കുകയാണ്. 2016ൽ ഇവിടെ ലേബറുകളാണ് ഭരിച്ചിരുന്നത്. ഇവിടെ നിന്നുള്ള ഫലം നാളെ രാവിലെ മൂന്ന് മണിയോട് കൂടി പുറത്ത് വരുമെന്നാണ് കണക്കു കൂട്ടൽ.

കൗണ്ടി ദുർഹമിലെ ഡാർലിങ്ടണിൽ നിന്നുള്ള ഫലം രാവിലെ 1.30ഓടെ പുറത്ത് വരും. പിന്നാലെ നോർത്ത് വെയിൽസിലെ വെക്സ് ഹാം, സ്റ്റോടൺ സൗത്ത് എനവ്നിവിടങ്ങളിലെ ഫലവും പുറത്തെത്തും. 58 ശതമാനം വോട്ടുകളാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 66 ശതമാനം വോട്ടച് രേഖപ്പെടുത്തിയ ബർണിലിയിലെയും ചിത്രം എന്താണെന്ന് രാവിലെ രണ്ട് മണിയോടെ അറിയാം.

2017ൽ ബ്രിട്ടനിൽ തൂക്ക് പാർലമെന്റെന്ന് പ്രഹവചിച്ച യൂഗോവ് പോളിങ് അനാലിസിസിസന്റെ റിപ്പോർട്ട് പ്രകാരം 28 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബോറിസ് ജോൺസൺ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 68 സീറ്റുകളുടെ ഭൂരിപക്ഷം ബോറിസ് ജോൺസന് ലഭിക്കുമെന്ന് പറഞ്ഞിടത്ത് നിന്നാണ് ഭൂരിപക്ഷത്തിന്റെ എണ്ണം 28 സീറ്റായി കുറഞ്ഞത്. ഇതിന് പിന്നാലെ അവസാന നിമിഷം ജെറമി കോർബിൻ നേടിയ മുൻതൂക്കവും ബോറിസ് ജോൺസനെ ആശങ്കയിലാക്കുന്നുണ്ട്. ഇതിന് പുറമെ ബോറിസ് ജോൺസന്റെ മന്ത്രിസഭയിലെ പ്രധാന സ്ഥാനം വഹിച്ചിരുന്ന നിരവധി മന്ത്രിമാർക്ക് ഈ തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമാകുമെന്നും സർവ്വേ പറയുന്നു.

യൂഗോവ് സർവ്വേയുടെ അവസാന പ്രവചനം അനുസരിച്ച് കൺസർവേറ്റീവുകൾ 339 സീറ്റുകളും ജെറമി കോർബിന്റെ പാർട്ടി 231 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ 15 സീറ്റുകളും നേടുമെന്നും പറയുന്നു. എന്നാൽ ടോറികളുടെ സീറ്റ് 311ൽ കുറവായതിനാൽ തൂക്ക് പാർലമെന്റിനാവും ഇത്തവണ ബ്രിട്ടൻ സാക്ഷ്യം വഹിക്കുക എന്നാണ്് യൂഗോവ് സർവേ പറയുന്നത്. കൺസർവേറ്റിവുകൾ 22 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തിങ്കളാഴ്ച എൻഎച്ച്എസിന്റെ പേരിൽ നടന്ന വാക്കു തർക്കങ്ങൾ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് കൺസർവേറ്റിവുകൾ കരുതുന്നത്. ഇതോടെ ഇത്രയും നാളും വിജയം പ്രതീക്ഷിച്ചിരുന്ന ടോറികൾക്ക് അക്ഷരാർത്ഥത്തിൽ കത്തി മുനയിലായിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ്. ഇന്ന് രാത്രി 11 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. നാളെ രാവിലെ പത്ത് മണിയോടെ തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സന്ദർലാന്റ്, ന്യൂകാസിൽ, ഹൗട്ടൺ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും പതിനൊ് മണിയോടെ പുറത്ത് വരിക. ഇതു ലേബറുകളുടെ സുരക്ഷിത സീറ്റുകളാണ്. 12 മണിയോടെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ചിലെ കൂടുതൽ ലേബർ സീറ്റുകളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും പുറത്ത് വരിക. ഒരു മണിയോടെ വർക്കിങ്ടണിലെ ഫലം പുറത്ത് വരും. ഇതോടെ ലേബറുകൾ അത്രയും നേരം നേടിയ മുൻ തൂക്കം കൺസർവേറ്റീവുകൾ പിടിച്ചടക്കും. പത്ത് മണിയോടെ പൂർണമായുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP