Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോൺ സെെറ്റുകൾ നിരോധിച്ചിട്ടും ചിക്കി ചികഞ്ഞ് ഇന്ത്യക്കാർ: പിൻവാതിൽ വഴി അശ്ലീലം കാണാനെത്തിയത് 5.7 കോടി ജനങ്ങൾ; വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകൾ വർധിച്ചത് 405 ശതമാനം; കണക്കുകൾ പുറത്ത്

പോൺ സെെറ്റുകൾ നിരോധിച്ചിട്ടും ചിക്കി ചികഞ്ഞ് ഇന്ത്യക്കാർ: പിൻവാതിൽ വഴി അശ്ലീലം കാണാനെത്തിയത് 5.7 കോടി ജനങ്ങൾ; വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകൾ വർധിച്ചത് 405 ശതമാനം; കണക്കുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  ഇൻറർനെറ്റിൽ അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കുന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് സർക്കാരും സമ്മതിച്ചിട്ടുള്ളതുമാണ്. ഒരു വർഷം മുൻപാണ് രാജ്യത്തെ നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകൾ നിരോധിച്ചത്. കൃത്യമായി പറഞ്ഞാൽ 2018 ഒക്‌ടോബർ മുതൽ. എന്നാൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ അശ്ലീല വെബ്സൈറ്റുകൾ കാണാൻ മറ്റ് വഴികൾ തേടി എത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് കണക്കുകൾ. ഇന്ത്യയിലെ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ആപ്ലിക്കേഷനുകളുടെ ഡൗൺലോഡുകൾ 405 ശതമാനം വർധിച്ച് 5.7 കോടിയായി. അതായത് ഇത്രയും പേർ അനധികൃതമായി പോൺ വെബ്സൈറ്റുകൾ കാണാൻ വിപിഎൻ ഉപയോഗിക്കുന്നുവെന്ന് ചുരുക്കം. ഇക്കഴിഞ്ഞ നവംബർ 25 ന് ശേഷമാണ് റിപ്പോർട്ടുകളെ കുറിച്ച് പഠനം നടത്തിയത്.

ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയുടെ കണക്കുകൾ വിലയിരുത്തിയാണ് ഈ കണക്കെടുപ്പ് നടത്തിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇന്ത്യൻ സർക്കാർ 857 അശ്ലീല സൈറ്റുകൾ (പോർൺഹബ് ഉൾപ്പെടെ) നിരോധിക്കുകയും അവയുടെ ഉള്ളടക്കത്തെ അധാർമികവും നീചവും എന്ന് തരംതിരിക്കുകയും ചെയ്തു. ഈ സൈറ്റുകളിൽ പോസ്റ്റുചെയ്ത ഉള്ളടക്കം "ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2) ൽ നൽകിയിരിക്കുന്ന ധാർമ്മികതയ്ക്കും മാന്യതയ്ക്കും" എതിരാണെന്ന് അത് അവകാശപ്പെട്ടു

പോൺഹബ്, എക്സ് വിഡിയോസ് എന്നിവയുൾപ്പെടെ 827 അശ്ലീല വെബ്‌സൈറ്റുകൾക്ക് നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്ന വിലക്ക് പുനഃസ്ഥാപിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ശുപാർശയുണ്ടായിരുന്നു. വിലക്കിനെതിരെ അശ്ലീല വെബ്സൈറ്റുകൾ‌ തുടക്കത്തിൽ‌ പ്രതിഷേധം നടത്തിയിരുന്നു. നിരോധനം പ്രാബല്യത്തിൽ വന്ന ശേഷം, റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, മറ്റ് മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് പോൺ സൈറ്റുകൾ ആക്‌സസ്സുചെയ്യാനാകില്ല

. ഒരു വ്യക്തിയുടെ ഐഡൻറിറ്റിയും, ലോക്കേഷനും മറച്ചുപിടിച്ച് തീർത്തും എൻക്രിപ്റ്റായി വിലക്കുകൾ മറികടന്ന് സെർവറിൽ എത്തിച്ചേരാൻ കഴിയുന്ന സംവിധാനമാണ് വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) എന്ന് പറയുന്നത്. അതിനാൽ തന്നെ സർക്കാറും മറ്റും ഏർപ്പെടുത്തുന്ന വിലക്കുകൾ മറികടക്കാൻ വിപിഎൻ ഉപയോഗിച്ച് വരുന്നു. വിപിഎനുകൾ ഉപയോക്താക്കളെ അവരുടെ സ്ഥാനം മറയ്ക്കാനും ഇന്റർനെറ്റ് കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നു.

2018 ഒക്ടോബർ മുതൽ ഡിസംബർ വരെ ഇന്ത്യയിൽ പ്രതിമാസ മൊബൈൽ വിപിഎൻ ഡൗൺലോഡുകൾ ശരാശരി 66 ശതമാനം വർധിച്ചതായി ടോപ്പ് 10 വിപിഎൻ പറഞ്ഞു. നിരോധനം ഏർപ്പെടുത്തിയ ഉടൻ തന്നെ ഇന്ത്യയിൽ വിപിഎന്നിനായുള്ള ഗൂഗിൾ തിരച്ചിലുകൾ ഉയർന്നു. അവ പതിവിലും ഉയർന്ന നിലയിലാണ്. ഏപ്രിൽ, മെയ് മാസങ്ങളിലെ ഇന്ത്യയിൽ നിന്നുള്ള വിപിഎൻ തിരച്ചിലുകൾ വർധിച്ചു.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും സൗജന്യ വിപിഎൻ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. അവ ഫലത്തിൽ സൗജന്യമല്ല. അവർ പലപ്പോഴും ഉപയോക്തൃ ഡേറ്റ വിൽക്കുന്നതിലൂടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നു. പെയ്ഡ് വിപിഎൻ സേവനങ്ങളുടെ ഉപയോഗം ഇന്ത്യയിൽ പരിമിതമാണ്.

എന്നാൽ ഇന്ത്യയിൽ ഒരു വർഷത്തിനിടെ വിപിഎൻ ഉപയോഗത്തിലുണ്ടായ വലിയ വർദ്ധനവ് എന്നത് പോൺ നിരോധനവുമായി ബന്ധപ്പെട്ടതാണ് എന്ന് ക്വാർട്സ്.കോം വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹൈക്കോടതി ഉത്തരവിൽ ഇന്ത്യൻ ഗവൺമെൻറ് 827 പോൺ സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്. ആദ്യഘട്ടത്തിൽ മിറർ യുആർഎല്ലുകളും മറ്റും ഇറക്കി പോൺ കമ്പനികൾ ഇതിനെ ചെറുക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ കടുത്ത നടപടികൾ തുടരുകയായിരുന്നു. ടെലികോം കമ്പനികൾ തന്നെ മിറർ യുആർഎല്ലുകൾ നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടന്നു.

2018 ഒക്ടോബർ ഡിസംബർ കാലയളവിൽ തന്നെ ഇന്ത്യയിലെ വിപിഎൻ ഉപയോഗം 66 ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിപിഎൻ സംബന്ധിച്ച ഗൂഗിൾ തിരച്ചിലുകൾ കഴിഞ്ഞ ഒക്ടോബറിന് ശേഷം കുത്തനെ ഉയർന്നുവെന്നാണ് ഗൂഗിൾ ട്രെൻറിലെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഏപ്രിൽ മെയ് മാസത്തിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 'ഇന്ത്യൻ ഇലക്‌ഷൻസ്' എന്ന സെർച്ച് വാക്കിനെക്കാൾ വിപിഎൻ എന്ന വാക്ക് ഇന്ത്യക്കാർ ഗൂഗിളിൽ തേടിയെന്നാണ് ക്വാർട്സിന്റെ റിപ്പോർട്ട് പ്രസ്താവിക്കുന്നത്. പ്രധാനമായും ഇന്ത്യക്കാർ സൗജന്യമായി ലഭിക്കുന്ന വിപിഎൻ സേവനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ സൗജന്യ വിപിഎനുകൾ വിചാരിക്കും പോലെ സൗജന്യമല്ലെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP