Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓഫീസിൽ തൂത്തുവാരുന്ന ജോലിക്ക് വരുന്ന ചേച്ചിക്ക് രണ്ടു വർഷത്തിനുള്ളിൽ നൽകിയത് ആറുമാസത്തെ ശമ്പളം മാത്രം; ക്യാമറ ഓപ്പറേറ്റ് ചെയ്താൽ ഡ്രൈവർക്കുള്ള പണവും കൊടുക്കില്ല; കൈരളി വാർത്താ ബ്യൂറോയിലെ ചൂഷണങ്ങൾക്ക് ചൂണ്ടിക്കാട്ടിയ പാവത്തിന് പണി പോയി; പോരാത്തതിന് വീട്ടിൽ കയറി അമ്മയെ ഭീഷണിപ്പെടുത്തലും; എല്ലാം അറിഞ്ഞിട്ടും മൗനം ദീക്ഷിച്ച് മാധ്യമങ്ങളും ജേണലിസ്റ്റ് പുലികളും; ജീവൻ ടിവിയുടെ ക്യാമറ തല്ലിതകർത്ത പ്രശാന്ത് വീണ്ടും വിവാദത്തിൽ

ഓഫീസിൽ തൂത്തുവാരുന്ന ജോലിക്ക് വരുന്ന ചേച്ചിക്ക് രണ്ടു വർഷത്തിനുള്ളിൽ നൽകിയത് ആറുമാസത്തെ ശമ്പളം മാത്രം; ക്യാമറ ഓപ്പറേറ്റ് ചെയ്താൽ ഡ്രൈവർക്കുള്ള പണവും കൊടുക്കില്ല; കൈരളി വാർത്താ ബ്യൂറോയിലെ ചൂഷണങ്ങൾക്ക് ചൂണ്ടിക്കാട്ടിയ പാവത്തിന് പണി പോയി; പോരാത്തതിന് വീട്ടിൽ കയറി അമ്മയെ ഭീഷണിപ്പെടുത്തലും; എല്ലാം അറിഞ്ഞിട്ടും മൗനം ദീക്ഷിച്ച് മാധ്യമങ്ങളും ജേണലിസ്റ്റ് പുലികളും; ജീവൻ ടിവിയുടെ ക്യാമറ തല്ലിതകർത്ത പ്രശാന്ത് വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണനെ സദാചാര പൊലീസിംഗിൽ പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പാണ്. തിരുവനന്തപുരത്തെ വനിതാ ജേണലിസ്റ്റുകൾ കൊടി പിടിച്ചപ്പോൾ പ്രസ് ക്ലബ്ബിലെ ബഹഭൂരിഭാഗം ഭാരവാഹികളും സ്ഥാനമൊഴിഞ്ഞു. എന്നാൽ കോട്ടയത്ത് ഇതല്ല സ്ഥിതി. അവിടെ ജോലി പോയ കൈരളി ടിവിയിലെ ഡ്രൈവറെ സംരക്ഷിക്കാൻ ആരുമില്ല. പത്രപ്രവർത്തക യൂണിയനും മിണ്ടാട്ടമില്ല. പത്രക്കാർ ആരും വാർത്തയും നൽകുന്നില്ല.

കൈരളി വാർത്താ ബ്യൂറോയിലെ ചൂഷണങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയതിന്റെ പേരിൽ തന്നെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി കൈരളി ടിവി എംഡിക്ക് കൈരളിയിലെ ഡ്രൈവറുടെ പരാതി. ബ്യൂറോ ചീഫ് ആയ പ്രശാന്ത് നടത്തുന്ന സാമ്പത്തിക ചൂഷണങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ ജോലിയിൽ നിന്ന് ഒഴിവാക്കിയത് എന്നാണ് ഡ്രൈവർ അനീഷ് കൈരളി ടിവി എംഡിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പ്രശാന്തിന്റെ ചൂഷണങ്ങൾ അക്കമിട്ടു നൽകിയ പരാതിക്ക് ശേഷം ബ്യൂറോ ചീഫ് വീട്ടിൽ കയറി തന്റെ അമ്മയെ ഭീഷണിപ്പെടുത്തിയതായി വേറൊരു പരാതി കോട്ടയം വെസ്റ്റ് പൊലീസിലും അനീഷ് നൽകിയിട്ടുണ്ട്. ഇത് കെയുഡബ്യുജെ ഭാരവാഹികൾക്കും അറിയാം. എന്നാൽ നടപടി എടുക്കില്ല. തിരുവനന്തപുരത്തെ നീതി എന്തുകൊണ്ട് കോട്ടയത്ത് നടപ്പാക്കുന്നില്ലെന്നാതാണ് ഉയരുന്ന സൂചന.

മാനസിക സമ്മർദ്ദം താങ്ങാതെ അനീഷ് ആരോടും ഇപ്പോൾ സംസാരിക്കുന്നതുമില്ല. എങ്ങനേയും കേസ് ഒതുക്കി തീർക്കാനാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാനുള്ള ധാർമിക പോരാട്ടത്തിൽ മുമ്പിൽ നിന്നവർ പോലും ശ്രമിക്കുന്നത്. ശ്രീജിത്തിന്റെ അമ്മയെ ആക്രമിച്ചതു കൊണ്ട് വനിതാ മാധ്യമ പ്രവർത്തകർക്കും രോഷം കാട്ടാം. എന്നാൽ ഇതൊന്നും ഇവിടെ പ്രാവർത്തികമല്ല. ഈ പരാതി കിട്ടിയെങ്കിലും അന്വേഷണത്തിനു വിളിച്ചപ്പോൾ അനീഷ് ഫോൺ എടുത്തില്ലെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ദൃശ്യമാധ്യമരംഗത്തെ ക്യാമറാമാന്മാരും ഡ്രൈവർമാരും നേരിടുന്ന സാമ്പത്തിക ചൂഷണത്തിന്റെ ദയനീയ കഥകളാണ് ബ്രിട്ടാസിന് അനീഷ് നൽകിയ പരാതിയിലുള്ളത്. ഇങ്ങിനെ പരാതി നൽകിയാൽ അനുഭവം എന്താണ് എന്നതും പരാതിയിൽ പറയുന്നുണ്ട്. അഴിമതി വിരൽ ചൂണ്ടിയപ്പോൾ തന്റെ ജോലി പോയി എന്നാണ് പരാതിയിൽ അനീഷ് ധരിപ്പിക്കുന്നത്. ജീവൻ ടിവി റിപ്പോർട്ടറേയും ക്യാമറാമാനേയും ആക്രമിച്ചതിന് കൈരളി തന്നെ നടപടി എടുത്തിട്ടുള്ള ആൾക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

ദൃശ്യമാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാർ എങ്ങിനെയാണ് താഴെയുള്ളവരെ പീഡിപ്പിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യങ്ങളായാണ് പരാതി മാറുന്നത്. ഡ്രൈവർമാർ ക്യാമറ ഓപ്പറെറ്റ് ചെയ്താൽ ദിനേന അലവൻസുണ്ട്. കാർ ഓടിക്കേണ്ടതിലും കൂടുതൽ ഓടിച്ചാൽ അതിനും അലവൻസുണ്ട്. ഓവർ ടൈം എന്നാണ് ഓമനപ്പേര്. ക്യാമറ ഓപ്പറേറ്റ് ചെയ്താൽ അതിനും പണമുണ്ട്. എല്ലാ പണവും ഹെഡ് ഓഫീസിൽ നിന്നും കണക്ക് പറഞ്ഞു വാങ്ങും. ഇതൊന്നും ആർക്കും നൽകില്ല. ബ്യൂറോ ചീഫ് സ്വന്തമായി എടുക്കും. ചോര നീരാക്കി ജോലി ചെയ്യുമ്പോൾ അതിനു സ്ഥാപനം മാന്യമായി തരേണ്ട കാശ്, അത് ഓഫീസിലേക്ക് വരുമ്പോൾ ആ തുക അപ്പാടെ അടിച്ചുമാറ്റി തുച്ഛശമ്പളക്കാരായ തങ്ങളെ ബ്യൂറോ ചീഫ് പട്ടിണിക്കാരായി മാറ്റി എന്നാണ് അനീഷ് പറയുന്നത്.

ഞെട്ടിക്കുന്നതും അതേസമയം കരളലിയിക്കുന്ന പരാതിയുമാണ് അനീഷ് കെട്ടഴിക്കുന്നത്. സാമ്പത്തിക ചൂഷണം തുറന്നു കാട്ടിയതിന്റെ പേരിൽ എന്നെ ജോലിയിൽ നിന്നും മാറ്റി. എനിക്ക് ജോലി നഷ്ടമായി. എന്താണ് കൈരളി കോട്ടയം ബ്യൂറോയിൽ നടക്കുന്നത്. അത് എംഡി അറിയണം. അതിനു വേണ്ടിയാണ് ഈ പരാതി എഴുതുന്നത്. ഇതാണ് അനീഷ് ആദ്യം തന്നെ പറയുന്നത്.

അനീഷ് കൈരളി എംഡിക്ക് നൽകിയ പരാതി:

കൈരളിയുടെ കോട്ടയം ബ്യൂറോയിലെ കാർ കെ-എൽ-39-ജെ 5467 റിറ്റ്സ് കാർ അത് പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ കൈരളി ടിവിയിൽ നൽകിയിരിക്കുന്ന നമ്പർ ജെ.എൽ.40-ജെ-3009 എന്ന കാർ നമ്പർ ആണ്. ഇത് മറ്റൊരാളുടെ പേരിലുള്ളതാണ്. ഈ കാർ അല്ല കൈരളിയിൽ ഓടുന്നത്. മാസ ശമ്പളം പതിനായിരം രൂപയാണ്. ഇതു കൂടാതെ എല്ലാ യൂണിറ്റിലും 1000 രൂപ വീതം ഡ്രൈവർമാർക്ക് അലവൻസായി നൽകുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ തുക രണ്ടു വർഷമായി എനിക്ക് ലഭിക്കുന്നില്ല. തിരുവനന്തപുരം ഹെഡ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഈ തുക കോട്ടയത്തേക്ക് നൽകുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്റെ ഒപ്പിനു പകരം മറ്റൊരാളുടെ ഒപ്പിട്ടു പ്രശാന്ത് തന്നെ തുക എഴുതി എടുക്കുകയാണ്. എന്റെ ഒപ്പും പ്രശാന്ത് ഇടുന്ന ഒപ്പും നോക്കിയാൽ ഇത് മനസിലാകും.

ഷൂട്ടിനു പോകുമ്പോൾ ബാറ്റ ഒരിക്കലും പ്രശാന്ത് നൽകില്ല. കമ്പനി തുക നൽകിയില്ല എന്ന് പറയും. എല്ലാ ഡ്രൈവർമാർക്കും 7500 രൂപ വീതമാണ് ബോണസ് നൽകിയത്. എന്നാൽ എനിക്ക് നൽകിയത് 4500 രൂപയും. ഇതേ കമ്പനി നൽകിയിട്ടുള്ളൂ എന്നാണ് എന്നോടു പറഞ്ഞത്. കഴിഞ്ഞ പ്രളയ സമയത്ത് ക്യാമറാമാൻ ഇല്ലാത്ത സമയത്ത് ഞാനാണ് പതിനൊന്നു ദിവസം ക്യാമറ പ്രവർത്തിപ്പിച്ചത്. ഒരു ദിവസം അലവൻസ് ആയി 500 രൂപ നൽകാം എന്നാണ് പറഞ്ഞത്. എന്നാൽ എനിക്ക് ഒരു രൂപ പോലും നൽകിയല്ല. 5500 രൂപ സഹായിക്കാൻ വന്ന ഡ്രൈവർക്ക് നൽകി എന്നാണു എന്നോടു പറഞ്ഞത്.

ഓഫീസിൽ തൂത്തുവാരുന്ന ജോലിക്ക് വരുന്ന ചേച്ചിക്ക് രണ്ടു വർഷത്തിനുള്ളിൽ ആറുമാസത്തെ ശമ്പളം മാത്രമാണ് നൽകിയത്. കമ്പനി പണം നൽകുന്നില്ല എന്നാണു പ്രശാന്ത് പറയുന്നത്. ഇതിനു മുൻപ് ജോലിക്ക് നിന്ന ചേട്ടനും ശമ്പളം നൽകിയില്ല. അതിന്റെ പേരിൽ അദ്ദേഹവും പരാതി നൽകിയിട്ടുണ്ട്. ഇതിന്നിടയിൽ എന്റെ അനുജനും അച്ഛന്റെ പെങ്ങളുടെ ഭർത്താവും മരിച്ചു. എന്നാൽ ഡ്രൈവർ എന്ന നിലയിൽ എനിക്ക് നൽകിയത് വെറും 2500 രൂപയാണ്. ഇതെല്ലാം എംഡി എന്ന നിലയിൽ അന്വേഷിക്കണം.

പ്രസ് ക്ലബിലെ ആവശ്യങ്ങൾക്കും സ്വന്തം ആവശ്യങ്ങൾക്കുമാണ് വണ്ടി കൂടുതലും ഉപയോഗിക്കുന്നത്. ഡീസൽ ചെലവ് കൂടുന്ന കാര്യം പറഞ്ഞപ്പോൾ കമ്പനി എനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ആരോടെങ്കിലും പറഞ്ഞാൽ പണി കളയുമെന്നുമാണ് മറുപടി നൽകിയത്. ഒരു വർഷം പ്രളയ സമയത്ത് ഷൂട്ടിനു പോയപ്പോൾ ഇടുക്കിയിൽ വെച്ച് മറ്റൊരു ചാനലിലെ കാർ ഡ്രൈവറെ പ്രശാന്ത് തല്ലി. തല്ലു കൊണ്ട ഡ്രൈവർ പീരുമേട് പൊലീസ് സ്റ്റേഷനിൽ പ്രശാന്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ മറ്റു ചാനലുകാരുടെ മുന്നിൽ വെച്ച് എന്നെ കേട്ടാൽ അറയ്ക്കുന്ന രീതിയിൽ പുലഭ്യം പറഞ്ഞു-പ്രശാന്ത് പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP