Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് കാരണം ഇറക്കം കുറഞ്ഞ വസ്ത്രം; പകുതിയോളം പേർക്കും വുമൺ ഹെൽപ്പ് ലൈൻ നമ്പരും അറിയില്ല; പീഡനക്കേസ് പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് 60 ശതമാനം സ്ത്രീകളും; യുസി ബ്രൗസർ നടത്തിയ ഓൺലൈൻ സർവേയിലെ എല്ലാ ഫലങ്ങളും ഞെട്ടിക്കുന്നത്

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് കാരണം ഇറക്കം കുറഞ്ഞ വസ്ത്രം; പകുതിയോളം പേർക്കും വുമൺ ഹെൽപ്പ് ലൈൻ നമ്പരും അറിയില്ല; പീഡനക്കേസ് പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് 60 ശതമാനം സ്ത്രീകളും; യുസി ബ്രൗസർ നടത്തിയ ഓൺലൈൻ സർവേയിലെ എല്ലാ ഫലങ്ങളും ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കുള്ള കാരണമെന്താണ്. യുസി ബ്രൗസർ രാജ്യത്തെ സ്ത്രീകളോട് ചോദിച്ച അടിസ്ഥാനപരമായ ചോദ്യം ഇതായിരുന്നു. മറുപടി ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് സ്ത്രീകക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കാരണം കണ്ടെത്താൻ യുസി ബ്രൗസർ നടത്തിയ ഓൺലൈൻ സർവ്വയിൽ പങ്കെടുത്ത 60% സ്ത്രീകളും വിശ്വസിക്കുന്നത് പീഡനങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതു കൊണ്ടാണെന്നാണ്.

17,861 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 10,565 പേർ സ്ത്രീകൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്ന അഭിപ്രായക്കാരാണ്. 7,296 ഓളം ആളുകൾ പറയുന്നത് വസത്രധാരണവുമായി ഇതിനൊരു ബന്ധവുമില്ലെന്നാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമെല്ലാം സമീപകാലത്ത് നിരന്തരം ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിപക്ഷ സ്ത്രീകളും യാഥാസ്തിതിക മനോഭവത്തിൽ നിന്നും മാറിയിട്ടില്ല എന്നാണ് സർവ്വേ ഫലത്തെകുറിച്ച് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

വുമൺ ഹെൽപ്പ് ലൈൻ നമ്പർ അറിയാമോയെന്ന അടിസ്ഥാന ചോദ്യമാണ് യു സി ബ്രൗസർ ആളുകളോട് ചോദിചോദ്യം ചോദിച്ചത്. അതിൽ 6,496 പേർ മാത്രമാണ് കൃത്യമായ ഉത്തരം നൽകിയത്. 6,006 പേർക്ക് കൃത്യമായ ഉത്തരം നൽകാനായില്ല. അതായത് 48.27 ശതമാനം ആളുകൾക്ക് സ്ത്രീ സുരക്ഷയ്ക്കായുള്ള ഹെൽപ് ലൈൻ നമ്പറിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. അല്ലെങ്കിൽ വളരെ കുറച്ച് അറിവ് മാത്രമേ ഇതു സംബന്ധിച്ചുള്ളൂ എന്നാണ്.

പീഡനക്കേസിലെ പ്രതികൾക്കു കിട്ടേണ്ട ശിക്ഷയെക്കുറിച്ച് ചോദിച്ചപ്പോൾ 60ശതമാനം സ്ത്രീകളും തൂക്കികൊല്ലണം എന്ന അഭിപ്രായക്കാരാണ്. എന്നാൽ കമന്റുകളിലൂടെ ലഭിച്ച പ്രതികരണങ്ങളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും സ്ത്രീകളെ സ്വയരക്ഷയ്ക്കുവേണ്ട വിദ്യകൾ അഭ്യസിപ്പിക്കണമെന്നും ആവശ്യമുയർന്നു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷന്മാരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കമന്റുകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP