Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നമ്മൾ പാക്കിസ്ഥാനല്ല; ഏതെങ്കിലും പ്രത്യേക മതത്തിന് ഒപ്പമല്ലാതെ മതേതര ജനാധിപത്യ രാജ്യമായി നിൽക്കാനാണ് ഇന്ത്യ തീരുമാനിച്ചത്; അതുകൊണ്ടാണ് ഇന്ത്യയിൽ 20 കോടി മുസ്ലിങ്ങളുള്ളതും പാക്കിസ്ഥാനിൽ മുസ്ലിം ഇതര സമൂഹം കേവലം ഒരു ശതമാനം മാത്രമായിരിക്കുന്നതും; ഇപ്പോൾ രാജ്യത്തെ 20 കോടി മുസ്ലിങ്ങൾക്ക് നാം ഭിന്നിപ്പിന്റെ സന്ദേശമാണ് നൽകുന്നത്; പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോകപ്രശസ്ത ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ വെങ്കട്ടരാമൻ രാമകൃഷ്ണൻ

നമ്മൾ പാക്കിസ്ഥാനല്ല; ഏതെങ്കിലും പ്രത്യേക മതത്തിന് ഒപ്പമല്ലാതെ മതേതര ജനാധിപത്യ രാജ്യമായി നിൽക്കാനാണ് ഇന്ത്യ തീരുമാനിച്ചത്; അതുകൊണ്ടാണ് ഇന്ത്യയിൽ 20 കോടി മുസ്ലിങ്ങളുള്ളതും പാക്കിസ്ഥാനിൽ മുസ്ലിം ഇതര സമൂഹം കേവലം ഒരു ശതമാനം മാത്രമായിരിക്കുന്നതും; ഇപ്പോൾ രാജ്യത്തെ 20 കോടി മുസ്ലിങ്ങൾക്ക് നാം ഭിന്നിപ്പിന്റെ സന്ദേശമാണ് നൽകുന്നത്; പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോകപ്രശസ്ത ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ വെങ്കട്ടരാമൻ രാമകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് വൻ വിവാദം ഉയരവെ ബില്ലിനോട് എതിർപ്പ് പരസ്യമാക്കി കൂടുതൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും. പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ 20 കോടി മുസ്ലിങ്ങൾക്ക് ഭിന്നിപ്പിന്റെ സന്ദേശമാണ് നൽകുന്നതെന്ന് ലോകപ്രശസ്ത ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ വെങ്കട്ടരാമൻ രാമകൃഷ്ണൻ പറഞ്ഞു. സഹിഷ്ണുതയിൽ ഊന്നിയുള്ള ആദർശമാണ് ഇന്ത്യക്കുള്ളത്. അത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പൗരത്വ ബിൽ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ ശാസ്ത്രജ്ഞരും പണ്ഡിതരും നൽകിയ നിവേദനത്തിൽ ഒപ്പിടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൗരന്മാർ മാത്രമാകണം ഈ നിവേദനം നൽകേണ്ടത് എന്നതിനാലാണ് താൻ ഒപ്പിടാത്തതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ-യുകെ ഇരട്ട പൗരത്വമുള്ള വ്യക്തിയാണ് വെങ്കട്ടരാമൻ രാമകൃഷ്ണൻ.

നമ്മൾ പാക്കിസ്ഥാനല്ല. ഏതെങ്കിലും പ്രത്യേക മതത്തിന് ഒപ്പമല്ലാതെ മതേതര ജനാധിപത്യ രാജ്യമായി നിൽക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. അതാണ് ഇന്ത്യയുടെ അടിസ്ഥാനം. അതുകൊണ്ടാണ് ഇന്ത്യയിൽ 20 കോടി മുസ്ലിങ്ങളുള്ളതും പാക്കിസ്ഥാനിൽ മുസ്ലിം ഇതരസമൂഹം കേവലം ഒരു ശതമാനം മാത്രമായിരിക്കുന്നതും. മതേതരമായതു കൊണ്ട് തന്നെ നാം വ്യത്യസ്തരാണ്. നാം എന്ന് ഞാൻ പറയുന്നില്ല ഇന്ത്യ എന്ന് പറയും. എല്ലാവരോടും സഹിഷ്ണുത എന്നാണ് ഇന്ത്യ ഉദ്‌ഘോഷിക്കുന്നത്. ശാസ്ത്രീയമായി കാര്യങ്ങളെ കാണുന്നതുകൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടന വിശിഷ്ടമാണ്. ശാസ്ത്രീയമായി കാണുക എന്നാൽ കാര്യങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ കാണുക എന്നാണ്, അല്ലാതെ മതം പോലെയുള്ള കാര്യങ്ങൾ പരിഗണിച്ച് വേർതിരിക്കലല്ല. യുക്തിപരമായി കാര്യത്തെ കാണുന്ന ഏത് കോടതിയും പൗരത്വ ഭേദഗതി ബിൽ നിയമവിരുദ്ധമാണെന്ന് കണ്ടെത്തും-ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. താനൊരു നിയമവിദഗ്ധനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഞാൻ ഇത് പറയുന്നത് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിലും ഒപ്പം ഇന്ത്യയിൽ നിന്നെത്തി രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലുമാണ്. യോജിപ്പുള്ള സമൂഹത്തെ നിർമ്മിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെ ഉൾക്കൊള്ളുകയാണ് ദീർഘകാലത്തേക്ക് ഇന്ത്യക്ക് ഉതകുക-വെങ്കട്ടരാമൻ രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP