Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയ്യപ്പ ഭക്തനായ കുട്ടിയെ കൊണ്ട് കക്കൂസ് കഴുകിച്ചെന്നത് വ്യാജ പ്രചരണം; ശബരിമലയിൽ പോകാൻ മാലയിട്ട മഹാരാജ എന്ന പന്ത്രണ്ടുകാരന് ആസിഡ് വീണ് പരിക്കേറ്റത് സ്‌കൂൾ ലാബ് വൃത്തിയാക്കുന്നതിനിടെ

അയ്യപ്പ ഭക്തനായ കുട്ടിയെ കൊണ്ട് കക്കൂസ് കഴുകിച്ചെന്നത് വ്യാജ പ്രചരണം; ശബരിമലയിൽ പോകാൻ മാലയിട്ട മഹാരാജ എന്ന പന്ത്രണ്ടുകാരന് ആസിഡ് വീണ് പരിക്കേറ്റത് സ്‌കൂൾ ലാബ് വൃത്തിയാക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ ശബരിമലയിൽ പോകാൻ മാലയിട്ടതിന്റെ പേരിൽ വിദ്യാർത്ഥിയെ കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ചു എന്നും അതിനിടയിൽ ആസിഡ് വീണ് കുട്ടിക്ക് പൊള്ളലേറ്റു എന്നും വ്യാജ പ്രചരണം. തൂത്തുക്കുടിയിലുള്ള ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തുന്ന ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ ലാബ് വൃത്തിയാക്കുന്നതിനിടെ ആസിഡ് വീണ് 12കാരനായ വിദ്യാർത്ഥിക്ക് പൊള്ളലേറ്റ ചിത്രമാണ് വർഗീയ വിദ്വേഷം വളർത്തുന്ന നിലയിൽ വ്യാപകമായി പ്രചരിപ്പിച്ചത്.

ഈ സ്‌കൂളിൽ പ്രധാനാധ്യാപകന്റെ നിർദ്ദേശ പ്രകാരം ലാബിൽ നിന്ന് ആസിഡ് ബോട്ടിലുകൾ നീക്കം ചെയ്യുന്നതിന് ഇടയിൽ 12 കാരനായ ആൺകുട്ടിക്ക് പൊള്ളലേറ്റിരുന്നു. ഈ കുട്ടിയുടെ ഇടത് കയ്യിലേറ്റ ഈ പൊള്ളലിന്റെ ദൃശ്യങ്ങളാണ് വിദ്വേഷം ജനിപ്പിക്കുന്ന കുറിപ്പിനൊപ്പം പങ്കുവച്ചത്. ഇതിന് പിന്നാലെ ഇത്തരം ജോലികൾക്ക് വിദ്യാർത്ഥികളെ ഉപയോഗിക്കരുതെന്ന് തൂത്തുക്കുടിയിലെ മുഖ്യ വിദ്യാഭ്യാസ ഓഫീസർ സർക്കുലർ പുറത്തിറക്കിയിരുന്നു. മാലയിട്ട കുട്ടി മാത്രമല്ലായിരുന്നു അഞ്ച് വിദ്യാർത്ഥികളെയാണ് ഇതിനായി നിയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

മഹാരാജ, പ്രമോദ്, വെൽരാജ്, മുരുഗപെരുമാൻ,ജയകുമാർ,വസുരാജൻ എന്നീ കുട്ടികളെയാണ് ഹെഡ്‌മാസ്റ്റർ ഇതിനായി നിയോഗിച്ചത്. ഇതിൽ മഹാരാജയെന്ന കുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഈ സംഭവത്തേക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയിലെ മഹാരാജയുടെ ചിത്രമാണ് വർഗീയവത്കരിച്ച് പ്രചരിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലാണ് മാലയിട്ട വിദ്യാർത്ഥി പൊള്ളലേറ്റ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. മാലയിട്ട് വന്നതിന് സ്‌കൂളിലെ ശുചിമുറികൾ ആസിഡ് ഒഴിച്ച് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചെന്നും ഇതിനിടയിൽ ആസിഡ് തെറിച്ച് വീണ് കുട്ടിക്ക് പൊള്ളലേറ്റുവെന്നുമായിരുന്നു പ്രചാരണം. തൂത്തുക്കുടിയിലുള്ള ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തുന്ന ഗുഡ് ഷെപ്പേർഡ് സ്‌കൂളിലാണ് സംഭവമെന്ന രീതിയിൽ എത്തിയ പ്രചാരണം വൻരീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പടർന്നത്.

മേകല നാഗാർജ്ജുന റെഡ്ഡി എന്നയാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിലൂടെയായിരുന്നു ചിത്രത്തിന് വൻ രീതിയിൽ പ്രചാരണം ലഭിച്ചത്. 12000ൽ അധികം ആളുകളാണ് ഈ ചിത്രം വിദ്വേഷം പടരുന്ന രീതിയിലുള്ള കുറിപ്പുകളോടെ ഷെയർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP