Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലേക്കടക്കമുള്ള 400 ലധികം സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ; ഈ മാസം 21 വരെയുള്ള സർവ്വീസുകൾ റദ്ദാക്കിയ യാത്രാ സുരക്ഷ കണക്കിലെടുത്ത്

ഇന്ത്യയിലേക്കടക്കമുള്ള 400 ലധികം സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ; ഈ മാസം 21 വരെയുള്ള സർവ്വീസുകൾ റദ്ദാക്കിയ യാത്രാ സുരക്ഷ കണക്കിലെടുത്ത്

സ്വന്തം ലേഖകൻ

മസ്‌കറ്റ്: ഒമാൻ എയർ ബോയിങ് 737 മാക്സ് ശ്രേണിയിൽപെടുന്ന 424 വിമാനങ്ങളുടെ സർവിസുകൾ നിർത്തിവയ്ക്കുന്നു.യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബർ 31 വരെയുള്ള സർവീസുകൾ ആണ് റദ്ദാക്കുന്നത്. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അഥോറിറ്റിയുടെ നിർദേശപ്രകാരമാണ് ഒമാൻ എയറിന്റെ ഈ നടപടി. യാത്രക്കാർക്ക് ബദൽ സംവിധാനം ക്രമീകരിക്കുമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.

കാസബ്ലാങ്ക, മുംബൈ, കാഠ്മണ്ഡു, കറാച്ചി, ഏഥൻസ്, ജയ്പുർ, ദുബൈ, ബഹ്റൈൻ, റിയാദ്, നെയ്റോബി, ബാങ്കോക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‌കോ, തെഹ്റാൻ, കുവൈത്ത്, അമ്മാൻ, ബാംഗളൂരു, ദോഹ എന്നീ റൂട്ടുകളിലെ സർവീസുകളാണ് ഒമാൻ എയർ റദ്ദാക്കുന്നത്. ഡിസംബർ മുപ്പത്തിഒന്ന് വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നുചേരേണ്ട സ്ഥലത്ത് എത്തിച്ചേരുവാനുള്ള ഇതരമാർഗം വിമാന കമ്പനി അധികൃതർ ഒരുക്കിയിട്ടുണ്ട്.

ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷമാദ്യം മാർച്ച് 10ന് എതോപ്യയിൽ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സംഭവത്തിനു ശേഷമാണ് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സർവീസുകൾ റദ്ദാക്കി ബദൽ സംവിധാനങ്ങൾ ഒരുക്കി വരുന്നത്. മാക്‌സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഉണ്ടായിരുന്നത്. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400ഓളം ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങൾ സർവീസുകളിൽ നിന്നും പിൻവലിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP