Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീഡനക്കേസിൽ ഫാദർ റോബിൻ വടക്കഞ്ചേരി അകത്തായപ്പോൾ കന്യാസ്ത്രീകളിൽ നിരവധിപേർ കണ്ണീരൊഴുക്കി; ഇവരിൽ ബഹുഭൂരിഭാഗവും പീഡന കേസ് പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു; ഫാദർ റോബിൻ മഠത്തിൽ വന്നാൽ കന്യാസ്ത്രീകൾ ആരാധനയോടെ ചുറ്റം കൂടിനിൽക്കുമായിരുന്നു; കൊട്ടിയൂർ പീഡനക്കേസിൽനിന്ന് രക്ഷിക്കാൻ കുത്സിതമാർഗങ്ങൾ ഒരുക്കാൻ മുന്നിൽ നിന്നത് സഭാധികാരികൾ ഒന്നാകെ; സിസ്റ്റർ ലൂസിയുടെ ആത്മകഥ ചർച്ചയാകുമ്പോൾ

പീഡനക്കേസിൽ ഫാദർ റോബിൻ വടക്കഞ്ചേരി അകത്തായപ്പോൾ കന്യാസ്ത്രീകളിൽ നിരവധിപേർ കണ്ണീരൊഴുക്കി; ഇവരിൽ ബഹുഭൂരിഭാഗവും പീഡന കേസ് പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു; ഫാദർ റോബിൻ മഠത്തിൽ വന്നാൽ കന്യാസ്ത്രീകൾ ആരാധനയോടെ ചുറ്റം കൂടിനിൽക്കുമായിരുന്നു; കൊട്ടിയൂർ പീഡനക്കേസിൽനിന്ന് രക്ഷിക്കാൻ കുത്സിതമാർഗങ്ങൾ ഒരുക്കാൻ മുന്നിൽ നിന്നത് സഭാധികാരികൾ ഒന്നാകെ; സിസ്റ്റർ ലൂസിയുടെ ആത്മകഥ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥയായ 'കർത്താവിന്റെ നാമത്തിൽ' വൻ വിവാദമായതോടെ കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ വടക്കഞ്ചേരിയുടെ വിഷയവും സജീവ ചർച്ചയാവുകയാണ്. അതി ഗുരുതരമായ ആരോപണങ്ങളാണ് സഭക്കെതിരെ സിസ്റ്റർ ലൂസി ഉന്നയിച്ചിരിക്കുന്നത്. കൊട്ടിയൂർ പീഡനക്കേസിൽനിന്ന് ഫാദർ റോബിനെ രക്ഷിക്കുന്നതിനായി കുത്സിതമാർഗങ്ങൾ ഒരുക്കുന്നതിനായി സഭാധികാരികൾ ഒന്നാകെ ഗൂഢാലോചന നടത്തിയെന്ന് സിസ്റ്റർ ആരോപിക്കുന്നു. ഫാദർ റോബിനെ ആരാധനയോടെ മാത്രാമാണ് മറ്റ് വൈദികരും കന്യാസ്ത്രീകളും കണ്ടത്. അദ്ദേഹം മഠത്തിൽ വന്നാൽ കന്യാസ്ത്രീകൾ ആരാധനയോടെ ചുറ്റം കൂടിനിൽക്കുമായിരുന്നുവെന്നും പീഡനക്കേസിൽ ഫാദർ റോബിൻ വടക്കഞ്ചേരി അകത്തായപ്പോൾ കന്യാസ്ത്രീകളിൽ നിരവധിപേർ കണ്ണീരൊഴുക്കിയെന്നും ലൂസി ചൂണ്ടിക്കാട്ടുന്നു. ഈ കന്യാസ്ത്രീകളിൽ ഭൂരിഭാഗത്തിനും ഈ വിവാദ പുരോഹിതനുമായി വഴിവിട്ട ബന്ധമുണ്ടെന്നും അവർ ആരോപിക്കുന്നു. തന്റെ ആത്മകഥയിലെ 34ാം അധ്യായത്തിലാണ് അവർ ഈ വിവരങ്ങൾ പങ്കുവെക്കുന്നത്.

കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തുവരാത്ത യാഥാർഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ ആത്മകഥയിൽ വെളിപ്പെടുത്തുന്നത്..ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ വലിയ പ്രതിഷേധമാണ് എതിരാളികൾ ഉയർത്തുന്നത്. കണ്ണൂരിൽ ഡിസി ബുക്സ് ഓഫീസിനെതിരെ ആക്രമണവും ഉണ്ടായി. ചിലർ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനായി കോടതിയെ സമീപിച്ചുവെങ്കിലും ആവിഷ്്ക്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാനാവില്ലെന്ന് പറഞ്ഞ് കോടതി ഹരജി തള്ളുകയായിരുന്നു.

ഫാദർ റോബിൻ കന്യാസ്ത്രീകളുടെ ആരാധ്യപുരുഷൻ

'ഫ്രാങ്കോമുളയ്ക്കനും മുമ്പേ സഭയ്ക്കും അൽമായർക്കും, മാനഹാനിയുണ്ടാക്കിയ പുരോഹിതനാണ്, റോബിൻ വടക്കുംചേരി. കൊട്ടിയൂരിൽ ഇദ്ദേഹത്തിന് ചുമതലയുള്ള ഇടവകയിലെ, ദരിദ്രകുടുംബത്തിൽ അംഗമായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഇദ്ദേഹത്തിന് സന്യാസികൾക്കിടയിലും നിരവധി ആരാധകർ ഉണ്ടായിരുന്നു. നിർദ്ധനയും നിരാശ്രയുമായ ആ പെൺകുട്ടി, ഗർഭിണിയാവുകയും ക്രിസ്തീയ സമൂഹത്തിനാകെ അപമാനമുണ്ടാക്കുകയും ചെയത സംഭവത്തിൽ വൈദികനൊപ്പമാണ് സഭ നിലകൊണ്ടത്. അയാളെ അതിൽനിന്നും രക്ഷിക്കുന്നതിനായി കുത്സിതമാർഗങ്ങൾ ഒരുക്കുന്നതിനായി സഭാധികാരികൾ ഒന്നാകെ ഗൂഢാലോചന നടത്തി്'- സിസ്റ്റർ ലൂസി എഴുതുന്നു.

'മഠത്തിലൊരാളും വ്രണിതയായ ആ പെൺകുട്ടിയോട് അനുതാപം പ്രകടിപ്പിച്ചില്ല. ആ പെൺകുട്ടിയെയും കുടുംബത്തെയും അവർ നിരന്തരം പഴിചാരുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരുന്നു. മഠത്തിലെ കന്യാസ്ത്രീകളിൽ ബഹുഭൂരിഭാഗം പേരോടും റോബിൻ അടുത്ത ബന്ധം പുലർത്തി. സഭയ്ക്ക് ഹിതകരമല്ലാത്ത ബന്ധം ഇവർക്കെല്ലാം ഈ വൈദികനുമായി ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ മഠത്തിലെ ഒരു സന്യാസിനി സഹോദരിയായിരുന്നു ഈ ഗണത്തിലെ പ്രധാനി. ഇടതടവില്ലായെ അവർ വൈദികനുമായി ഫോണിൽ ബന്ധപ്പെടും. ദ്വാരകയിൽ മാത്രമല്ല, പ്രൊവിൻഷ്യൽ ആസ്ഥാനത്തും ഫാദർ റോബിനുമായി അടുത്ത ചങ്ങാത്തമുള്ളവർ യഥേഷ്ടം ഉണ്ടായിരുന്നു.
ഫാദർ റോബിൻ നായകത്വം വഹിച്ചിരുന്ന വിയാനിയിൽ വെച്ച് അപൂർവ്വമായി ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അയാളുമായി സൗഹൃദം പുലർത്താൻ എനിക്കെന്തോ ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. ഫോണിലൂടെ ഒരിക്കൽ അയാൾ എന്നോട് സംസാരിക്കുകയും ചെയ്തു. സഹായം ആവശ്യമുണ്ടെങ്കിൽ ഒരുക്കമായിരുന്നു എന്നായിരുന്നു, ഫോൺ സന്ദേശത്തിലെ ധ്വനി. സഹായ വാഗ്ദാനം ഞാൻ നിരസിച്ചില്ലെങ്കിലും, ആവശ്യമുണ്ടെങ്കിൽ സഹായിക്കാമെന്ന തണുപ്പൻ മറുപടി നൽകി ആ സംഭാഷണം അവസാനിപ്പിച്ചു.

അദ്ദേഹത്തിന്റെ വൈയക്തിക ചതുരതയിൽ ആകൃഷ്ടരായി വലിയ സംഘം കന്യാസത്രീകളുടെ സാന്നിധ്യം അദ്ദേഹത്തിനടുത്തുണ്ടാവും. നിർദോഷിയും സത്യസന്ധനുമാണെന്ന ധാരണ സൃഷ്ടിക്കുന്ന ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. മഠത്തിൽ ഭക്ഷണം കഴിക്കാനായി എത്തുന്ന വൈദികർക്കായി പ്രത്യേക പാത്രം എല്ലായിടത്തും ഉണ്ടാവും. റോബിൻ അത് നിരസിക്കുകയാണ് ചെയ്യുക. സിസ്റ്റർമാർ ഉപയോഗിക്കുന്ന പാത്രത്തിൽനിന്ന് മതി തനിക്കു ഭക്ഷണമെന്ന് അദ്ദേഹം അഭിപ്രായപ്പെടും. കന്യാസ്ത്രീകൾ അദ്ദേഹത്തിന് ചുറ്റം കൂടിനിൽക്കും. അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അസൃതൃപ്തി തോന്നിയ ഞാൻ അവരോടൊപ്പം ചേർന്നുനിൽക്കാൻ തയ്യാറായില്ല. ഫാദർ റോബിന്റെ പതനത്തിൽ മഠത്തിലെയും പ്രൊവിൻഷ്യലിലെയും കന്യാസ്ത്രീകളിൽ നിരവധിപേർ കണ്ണീരൊഴുക്കി. ഒരു ആരാധനാഭാവത്തോടെയാണ് അദ്ദേഹത്തെ മറ്റു പുരോഹിതരും പരിഗണിച്ചിരുന്നത്.

റോബിൻ കാരഗ്രഹത്തിൽ ആയതിന് പിന്നാലെ രൂപത പബ്ലിക്ക് റിലേഷൻ ഓഫീസറായ ഫാ തോമസ് ജോസഫ് തേരകത്തിനും നിയമനടപടി നേരിടേണ്ടി വന്നു. ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ എന്ന പദവിയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കി. റോബിന് ജനിച്ച കുഞ്ഞിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സന്ന്യാസിനി പ്രമുഖരും കേസിൽ അകപ്പെട്ടു. നിരന്തര നിയമയുദ്ധത്തിന് ഒടുവിലാണ്, ഇവർക്കെല്ലാം കോടതികളിൽനിന്ന് ജാമ്യം ലഭിച്ചത്. ഇതിനായി സഭ ഒന്നടങ്കം രംഗത്തിറങ്ങി. ഭരണകൂടവുമായി അവിഹിതമായി സന്ധിചെയ്തു. നിയമപരമായി രക്ഷപ്പെടലിന് കളമൊരുങ്ങിയെങ്കിലും ആത്മപരിശോധനക്ക് സഭയോ സന്ന്യാസികളോ തയ്യാറായില്ല.'- സിസ്റ്റർ ലൂസി ആത്മകഥയിൽ വ്യക്തമാക്കുന്നു.

അപ്രതീക്ഷിതമായത് സംഭവിച്ചത്

സിസ്റ്റർ ലൂസിയുടെ ആത്മകഥയിലെ 32ാം അധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'വൈദികരിൽനിന്നാണ് എനിക്ക് നാലുതവണയും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ബാംഗ്ലൂർ ധർമ്മരാമത്തിലെ വൈദിക പഠനകാലത്തെ സഹപാഠിയിൽ നിന്നായിരുന്ന ആദ്യ അനുഭവം. വർഷങ്ങൾക്കുശേഷം ഇയാൾ സഭയുമായി ബന്ധപ്പെട്ട ആധ്യാത്മിക പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടിയിലെത്തി. ഈ വൈദികൻ ഞാൻ താമസിക്കുന്ന ദ്വാരകാ മഠമാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. സമയം രാത്രിയാണ്. യാത്രാക്ഷീണത്താൽ അവശത തോന്നിയ വൈദികന് താമസിക്കാൻ അതിഥി മുറി തുറന്നുകൊടുത്തു. അദ്ദേഹത്തിന് കുളിക്കാനായി ചൂടുവെള്ളം തയ്യാറാക്കി. ഇതുമായി മുറിയിൽ എത്തിയപ്പോ അദ്ദേഹം കുളിമുറിയിൽ പ്രവേശിച്ചിട്ടുണ്ട്. ചൂടുവെള്ളം കുളിമുറിക്കകത്ത് വെക്കാനായി ഞാൻ അകത്തെക്ക് പ്രവേശിച്ചു.

എന്നാൽ പുറത്തേക്കുപോകാനുള്ള എന്റെ ശ്രമം അദ്ദേഹം തടഞ്ഞു. എന്റെ കൈകളിൽ സ്പർശിച്ച അദ്ദേഹം നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു. അപ്രതീക്ഷ നീക്കത്തിൽ ഞാൻ അൽപ്പസമയം നിശ്ചലയായി. എന്നെ അദ്ദേഹം ഗാഢമായി കെട്ടിപ്പുണർന്നു. അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി. എത്രസമയം അതുതുടർന്നുവെന്ന് എനിക്ക് ഓർമ്മയില്ല. എന്നിലേക്ക് ഇരച്ചുകയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി. സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി. വിയോജിപ്പ് പ്രകടപ്പിച്ചു. ഇതിനകം അദ്ദേഹവും സമചിത്തത വീണ്ടെടുത്തിരുന്നു. ഓകെ....ഓകെ... എന്നവാക്ക് അദ്ദേഹവും ഉരുവിട്ടു. വ്രണിതഹൃദയായാണ് ഞാൻ മുറിയിലെത്തിയത്. കുറ്റബോധമൊന്നും എന്നെയും തീണ്ടിയില്ല. അവിചാരിതമായ സമയത്ത് അപ്രതീക്ഷിതമായത് സംഭവിച്ചതോർത്ത് അൽപ്പം ചകിതയായെന്ന് മാത്രം. അധികം വൈകാതെ ഞാൻ താളം വീണ്ടെടുത്തു'- ആത്മകഥയിൽ സിസ്റ്റർ ലുസി വ്യക്തമാക്കുന്നു.

നിങ്ങൾക്ക് ഇഷ്ടംപോലെ തൊടാനും പിടിക്കാനുമുള്ളതല്ല കന്യാസ്ത്രീകൾ

അധ്യായം 37ലാണ് ലുസി തനിക്കുണ്ടായ മറ്റ് ലൈംഗിക അതിക്രമങ്ങൾ വിശദീകരിക്കുന്നത്. അതിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'ബിൽവാഡയിലെ അന്യസ്ഥലവാസത്തിനുശേഷം അവധിക്കായി മഠത്തിൽ എത്തിയ ഞാൻ വാദ്യോപകരം കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടാൻ തീരുമാനിച്ചു. കീബോർഡ് ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുള്ള പുരോഹിതനെയാണ് ഞാൻ ഗുരുവായി കണ്ടെത്തിയത്. ഞാനൊഴികെ എന്റെ ബാച്ചിലെ കന്യാസ്ത്രീകളുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്. എന്റെ ആഗ്രഹമറിഞ്ഞ കന്യാസ്ത്രീകളാണ് എനിക്ക് അങ്ങോട്ടുള്ള വഴി കാണിച്ചു തന്നത്. ഈ വൈദികൻ അധിപനായ ധ്യാനകേന്ദ്രത്തിൽ വൈകുന്നേരത്തോടെയാണ് ഞാൻ എത്തിയത്. ഹൃദ്യമായി അദ്ദേഹം എന്നെ സ്വാഗതം ചെയതു. എനിക്ക് താമസിക്കാനായി അനുവദിച്ച മുറി അദ്ദേഹം കാണിച്ചു തന്നു.

രാത്രിയുടെ മുഷിപ്പിൽനിന്ന് മുക്തി നേടാനായി ഞാൻ കുളിക്കാൻ തീരുമാനിച്ചു. അകത്തുനിന്ന് മുറി അടച്ച ഞാൻ വസ്ത്രങ്ങൾ അഴിച്ചു തുടങ്ങിയിരുന്നു. ഈ സമയം വാതിലിൽ മുട്ടുകേട്ടു. പാതി തുറന്ന വാതിലിലൂടെ അദ്ദേഹം അകത്തുകയറി. എന്റെ നീരസം മനസ്സിലാക്കിയ അദ്ദേഹം, കഴിക്കാനെന്താണ് വേണ്ടതെന്ന് ചോദിക്കാനാണെന്ന് മുടന്തൻ ന്യായം പറഞ്ഞു. ഐസ്‌ക്രീം വേണോ എന്ന ചോദ്യത്തിന് ആവാമെന്ന് ഞാൻ മറുപടി നൽകി. അദ്ദേഹം പുറത്തുപോയി. ആഹാരത്തിനുള്ള സമയമായി. ഭക്ഷണം പൂർത്തിയാക്കിയ എനിക്ക് അയാൾ ഐസ്‌ക്രീം തന്നു. മനപുർവ്വം അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി. സംഭാഷണം വഴിവിട്ട രീതിയിലേക്ക് തിരിച്ചുവിടാനും ശ്രമിച്ചു. അതു മനസ്സിലാക്കിയ എന്നിൽനിന്ന് പ്രോൽസാഹനപരമായ ഒന്നും ലഭിച്ചില്ല.

കീബോർഡ് പരിശീലനത്തിനിടെ അയാൾ എന്റെ ശരീരത്തിൽ നിരന്തരം സ്പർശിച്ചു. ശരീരത്തോടൊപ്പം എന്റെ കൈകളിലും ബലമായി അമർത്തി. കുതറിമാറാൻ ശ്രമിച്ച ഞാൻ എന്റെ അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചു. വാദ്യോപകരണത്തിൽ പ്രാവീണ്യം നേടാനുള്ള എന്റെ ശ്രമം പൂർണ്ണമായില്ലെങ്കിലും ഞാൻ അവിടം ഉപേക്ഷിച്ച് തിരികെ മഠത്തിലേക്ക് തിരിച്ചു. ഫോണിൽ പുരോഹിതന്റെ നമ്പർ മായ്ച്ച് കളയുകയാണ് ഞാൻ ആദ്യം ചെയ്തത്. അയൽ സംസ്ഥാനത്തുവച്ചാണ് മൂന്നാമത്തെ അനുഭവം. അവിടെയാരു ദേവാലയത്തിൽ, ആധ്യാത്മിക വിഷയത്തിൽ പരിശീലനം നൽകാൻ പോയ എനിക്ക് ഒരു രാത്രി തങ്ങേണ്ടി വന്നു. പള്ളിവികാരിയുടെ താമസസ്ഥലത്തിന് അടുത്തുള്ള ഒരു മുറിയാണ് എനിക്ക് വിശ്രമിക്കാൻ ഒരുക്കിയിരുന്നത്. അദ്ദേഹത്തോട് ശുഭരാത്രി നേർന്ന് മുറിക്കകത്ത് കയറി വാതിൽ അടക്കാനൊരുങ്ങി. പെട്ടെന്ന് തിരികെയെത്തിയ അദ്ദേഹം വാതിൽ തുറന്ന് അകത്തുകയറി. പെരുമാറ്റത്തിൽ അവമതിപ്പ് തോന്നിയ ഞാൻ പുറത്തുപോകാൻ നിർദ്ദേശിച്ചു. വിസമ്മതനായി നിന്ന ഞാൻ അദ്ദേഹത്തെ ബലം പ്രയോഗിച്ച് തള്ളിപ്പുറത്താക്കി. '- സിസ്റ്റർ ലൂസി എഴുതുന്നു.

' ദ്വാരകയിലും സമാനമായ ഒരു പ്രത്യക്ഷം എനിക്കുണ്ടായി. അവിടെ തീന്മേശയ്ക്കരികിലുള്ള ഒരു പുരോഹിതന്റെ ചേഷ്ടകൾ എന്നെ അസ്വസ്ഥയാക്കി. പ്രായത്തിൽ എന്നേക്കാൾ വളരെ ചെറുപ്പമായിരുന്നു, അയാൾ. ഭക്ഷണമേശയിൽ എതിർവശത്തിരുന്ന എന്റെ പാദങ്ങളിൽ അദ്ദേഹം കാലുകൊണ്ട് അമർത്തിച്ചവിട്ടുകയും, തടവുകയും ചെയ്തു. കാൽ പിൻവലിച്ച് ഞാൻ അയാളോട് ചില കാര്യങ്ങൾ പറഞ്ഞു. ഇത്തരം പ്രവൃത്തികൾക്ക് വിയേയരാവേണ്ടവർ അല്ല കന്യാസ്ത്രീകൾ. രാത്രിയിൽ ഇതൊന്നും പാടില്ലെന്നും ഞാൻ പറഞ്ഞു. എന്നാൽ ഇതൊന്നും അയാൾക്ക് മനസ്സിലായില്ല. എന്നെ തൊടാനും കാലുകൾകൊണ്ട് സ്പർശിക്കാനും വീണ്ടും ശ്രമിച്ചു. ഞാൻ എന്റെ ഉപദേശം ആവർത്തിച്ചു. നിങ്ങൾക്ക് ഇഷ്ടംപോലെ തൊടാനും പിടിക്കാനുമുള്ളതല്ല കന്യാസ്ത്രീകളെന്ന് ദൃഡമായി പറഞ്ഞു. കാമപരവശനായ ആ യുവപുരോഹിതനുമായി പിന്നീട് ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. അയാളുമായുള്ള ഫോൺ ബന്ധവും വിഛേദിച്ചു'.- സിസ്റ്റർ ലൂസി ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP