Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസിയുടെ ഭാര്യയുമായിട്ടുള്ള ബന്ധം ഇടയ്ക്ക് തെറ്റിയതോടെ വൈരാഗ്യമായി മാറി; കൊല്ലത്ത് മകളെ സ്‌കൂളിലാക്കി മടങ്ങിവന്ന യുവതിയെ കുത്തിമലർത്തിയത് നിരാശാ കാമുകൻ; കേരളപുരം സ്വദേശി ഷൈലയുടെ കൊലയിൽ പിടിയിലിയാത് നാട്ടുകാരനായ അനീഷ്; കഴുത്തിൽ ഒറ്റകുത്തിൽ കുത്തി കൊലപ്പെടുത്തിയ പ്രതി സംഭവസ്ഥലത്ത് തന്നെ തമ്പടിച്ചു; പൊലീസെത്തി അറസ്റ്റ് ചെയ്യും വരെ നാട്ടുകാരും തടിച്ചുകൂടി

പ്രവാസിയുടെ ഭാര്യയുമായിട്ടുള്ള ബന്ധം ഇടയ്ക്ക് തെറ്റിയതോടെ വൈരാഗ്യമായി മാറി; കൊല്ലത്ത് മകളെ സ്‌കൂളിലാക്കി മടങ്ങിവന്ന യുവതിയെ കുത്തിമലർത്തിയത് നിരാശാ കാമുകൻ; കേരളപുരം സ്വദേശി ഷൈലയുടെ കൊലയിൽ പിടിയിലിയാത് നാട്ടുകാരനായ അനീഷ്; കഴുത്തിൽ ഒറ്റകുത്തിൽ കുത്തി കൊലപ്പെടുത്തിയ പ്രതി സംഭവസ്ഥലത്ത് തന്നെ തമ്പടിച്ചു; പൊലീസെത്തി അറസ്റ്റ് ചെയ്യും വരെ നാട്ടുകാരും തടിച്ചുകൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അറുതിയില്ലാതെ അരുംകൊല! മകളെ സ്‌കുളിലാക്കി മടങ്ങി വന്ന യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ 9.35 ഓടെ കുണ്ടറ കേരളപുരം അഞ്ചുമുക്കിലാണ് സംഭവം. അഞ്ചുമുക്ക് സ്വദേശിയും പ്രവാസിയുടെ ഭാര്യയുമായ ഷൈലയാണ് (40) കൊല്ലപ്പെട്ടത്.

കുത്തിയ ശേഷം സംഭവസ്ഥലത്ത് തന്നെ നിന്ന പ്രതി കേരളപുരം സ്വദേശി അനീഷിനെ (30) പൊലീസെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നാട്ടുകാർ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൈലയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പിന്നിലൂടെ ഓടിയെത്തി കഴുത്തിൽ കുത്തുകയായിരുന്നു.

കുത്തേറ്റ് പിടഞ്ഞുവീണ യുവതി ഏറെനേരം റോഡിൽ രക്തം വാർന്ന് കിടന്നു. കുണ്ടറ പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.പ്രവാസിയുടെ ഭാര്യയാണ് കൊല്ലപ്പെട്ടത്. പ്രതിയുമായി ഇവർ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് തമ്മിൽ തെറ്റിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റൂറൽ എസ്‌പി ഹരിശങ്കർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ അടുപ്പം വിവാദമായതോടെ ഇവർ തമ്മിൽ മുൻപും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പ്രതിയുടെ ബൈക്ക് കത്തിച്ചത് അടക്കമുള്ള സംഭവങ്ങളും നടന്നിരുന്നതായി പൊലീസ് പറയുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റൂറൽ എസ്‌പി ഹരിശങ്കർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇവരുടെ അടുപ്പം വിവാദമായതോടെ ഇവർ തമ്മിൽ മുൻപും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പ്രതിയുടെ ബൈക്ക് കത്തിച്ചത് അടക്കമുള്ള സംഭവങ്ങളും നടന്നിരുന്നതായി പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP