Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ ആത്മഹത്യാ പ്രവണത ഏറുന്നോ? കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് ഉന്നത വിദ്യാഭ്യാസം തേടിയെത്തിയ 81 വിദ്യാർത്ഥികൾ; കണക്കുകൾ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ ആത്മഹത്യാ പ്രവണത ഏറുന്നോ? കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് ഉന്നത വിദ്യാഭ്യാസം തേടിയെത്തിയ 81 വിദ്യാർത്ഥികൾ; കണക്കുകൾ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന 81 വിദ്യാർത്ഥികളാണ് ആത്മഹത്യ ടെയ്തത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ ലോക്‌സഭയിലെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം മൂന്നുവർഷത്തിനിടെ 16 വിദ്യാർത്ഥികളാണ് ഐഐടികളിൽ മാത്രം ആത്മഹത്യചെയ്തത്.

അഞ്ച് വർഷത്തിനിടെ പത്ത് ഐഐടികളിൽ മാത്രം 27 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തുവെന്ന വിവരങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. എൻഐടിയിൽ മാത്രം 12 വിദ്യാർത്ഥികളും വിവിധ കേന്ദ്രയൂണിവേഴ്‌സിറ്റികളിലായി 21 പേരും എൻജിനീയറിങ് കോളജുകളിൽ 28 പേരുമാണ് ആത്മഹത്യ ചെയ്തത്.

ഈ മാസം രണ്ടിന് വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശത്തിന് മറുപടിയായാണ് അഞ്ചുവർഷത്തെ ആത്മഹത്യ വിവരങ്ങൾ പുറത്തുവന്നത്. 2014-2019 വർഷങ്ങളിൽ മരിച്ച വിദ്യാർത്ഥികളുടെ കണക്കാണ് ഇത്. ആദ്യ സ്ഥാനം മദ്രാസ് ഐഐടിക്ക് ലഭിച്ചപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഐഐടി ഖോരഗ്പൂരും മൂന്നാം സ്ഥാനത്ത് ഐഐടി ഡൽഹിയും, ഐഐടി ഹൈദരാബാദുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP