Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവർക്കും കാണും ഇഷ്ടമുള്ള ഒരു ഇമോജി: ആ ഇമോജിയാണ് ഈ വർഷത്തെ ട്വിറ്ററിലെ ജനപ്രിയം: ജനപ്രിയ ഇമോജികളുടെ പട്ടിക പുറത്ത് വിട്ട് ട്വിറ്റർ

എല്ലാവർക്കും കാണും ഇഷ്ടമുള്ള ഒരു ഇമോജി: ആ ഇമോജിയാണ് ഈ വർഷത്തെ ട്വിറ്ററിലെ ജനപ്രിയം: ജനപ്രിയ ഇമോജികളുടെ പട്ടിക പുറത്ത് വിട്ട് ട്വിറ്റർ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങാതിമാരുമായുള്ള പതിവ് ചാറ്റായാലും മറ്റേതെങ്കിലും ആശയവിനിമയമായാലും, ആളുകൾക്ക് പലപ്പോഴും ഒരു സന്ദേശം വിരാമമിടാൻ ഒരു ഇമോജി ഇല്ലാതെ പൂർണ്ണമാണെന്ന് തോന്നുന്നില്ല. കാലങ്ങളായി ദൈനംദിന സംഭാഷണങ്ങളുടെ അവിഭാജ്യ ഘടകമായി ഇത്തരം ഇമോജികൾ മാറുകയും ചെയ്തു. രസകരവും ആപേക്ഷികവും ക്രിയാത്മകവുമായ രീതിയിൽ ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള അവസരം ഇമോജികളായിട്ടാണ് അവതരിപ്പിക്കുന്നത്.

2020 ഇങ്ങെത്തിയപ്പോൾ, 2019 ട്വിറ്ററിൽ ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്ത കാര്യങ്ങളെക്കുറിച്ച് പ്രതിഫലിച്ച് വന്നത് ഈ ഇമോജികളായിരുന്നു. ട്വിറ്റർ ഇന്ത്യ ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തിറക്കി. പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചിരിച്ച് കണ്ണ് നിറഞ്ഞ ഇമോജി എത്തിയിരിക്കുന്നത്. ട്വിറ്റർ ഇന്ത്യതന്നെയാണ് ട്വീറ്റ് ഇക്കാര്യമറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് നമസ്തേയും മൂന്നാം സ്ഥാനത്ത് തീയുമാണ് നാലാം സ്ഥാനത്താണ് സ്നേഹ ഇമോജികൾ എത്തുന്നത്. വികാരങ്ങൾ ഉൾക്കൊള്ളുന്ന മുഖം (ഫെയ്‌സ് വിത്ത് ടിയേഴ്‌സ് ഓഫ് ജോയ്) എന്നാണ് ഇമോജിക്ക് ഒക്‌സ്‌ഫോർഡ് നൽകുന്ന അർത്ഥം. വാട്‌സ് ആപ്പിലാണ് ഇമോജികൾ വ്യാപാകമായി ഉപയോഗിക്കുന്നത്. ടെക്സ്റ്റ് ചെയ്യുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ നമ്മുടെ സന്ദേശം ഇമോജികൾ കൈമാറും. രസകരമായ ആശയവിനിമോയപാധിയായതിനാൽ ആളുകൾക്കിടയിൽ ഇമോജികൾക്ക് വളരെ പെട്ടെന്നു തന്നെ പ്രചാരം ലഭിച്ചു. 1990 കൾ മുതൽ തന്നെ ഇമോജികൾ പ്രചാരത്തിൽ ഉണ്ടെങ്കിലും 2015 ലാണ് ഇമോജികൾക്ക് പ്രാധാന്യം ലഭിച്ചത്. ഇമോജികളുടെ അർഥവും അന്തരാർഥവും അറിയാത്തവർ ചുരുക്കമാണ്. എല്ലാവർക്കും കാണും ഇഷ്ടമുള്ള ഒരു ഇമോജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP