Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വ്യാജ പീഡനക്കേസ്; പൊലീസ് പെൺകുട്ടിയെ കോടതിയിൽ പറയേണ്ട മൊഴി പറഞ്ഞു പഠിപ്പിച്ചു; കോടതിയിലെത്തിയപ്പോൾ പൊലീസ് പഠിപ്പിച്ച പോലെ പറഞ്ഞതാണെന്ന് പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ; "കൃത്രിമമായി ചമച്ച പീഡനക്കേസുകളിൽ തെറ്റായി ഉൾപ്പെടുന്നയാളാണ് യഥാർഥ ഇരയെന്നും ജാഗ്രത വേണമെന്ന് ഹെെക്കോടതി"; പൊലീസിന് മുന്നറിയിപ്പ് നൽകി കേസ് റദ്ദാക്കി കോടതി

വ്യാജ പീഡനക്കേസ്; പൊലീസ് പെൺകുട്ടിയെ കോടതിയിൽ പറയേണ്ട മൊഴി പറഞ്ഞു പഠിപ്പിച്ചു; കോടതിയിലെത്തിയപ്പോൾ പൊലീസ് പഠിപ്പിച്ച പോലെ പറഞ്ഞതാണെന്ന് പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ;

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യാജ പീഡനക്കേസ് ചുമത്തപ്പെട്ടയാളെ കേസിൽ നിന്ന് ഒഴിവാക്കി ഹൈക്കോടതി. മാത്രമല്ല വ്യാജ പീഡനക്കേസുകൾക്കെതിരെ ജാഗ്രത വേണമെന്നും കോടതി വ്യക്തമാക്കി. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം അനുസരിച്ചുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അയർക്കുന്നം സ്വദേശി എൻ.ആർ.രാംലാൽ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.

കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് വ്യക്തമായതോടെയാണ് കേസിൽ പ്രതി ചേർത്തയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. അന്തിമ റിപ്പോർട്ടിൽ കുട്ടിയുടെ ആദ്യ മൊഴിയിൽ നിന്നുള്ള കാര്യങ്ങൾ കൂട്ടിച്ചേർത്താണ് അന്തിമ റിപ്പോർട്ടിൽ കേസ് വിവരിച്ചത്. എന്നാൽ കേസ് നിലനിൽക്കില്ലെന്ന് ബോധ്യമായപ്പോൾ പ്രോസിക്യൂഷൻ കേസ് ബലപ്പെടുത്തിയതാണെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. പൊലീസ് ഓഫീസർ പഠിപ്പിച്ചപോലെ പറഞ്ഞാതാണന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് കേസിലെ നിചസ്ഥിതി കോടതിക്ക് വ്യക്തമായത്.

2008 ഓഗസ്റ്റ് 14 നാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. സ്‌ക്കൂളിൽ നിന്ന് വീട്ടിലേക്ക് വരാറുള്ള വാനിലെ ഓപ്പറേറ്ററായ പ്രതി പതിമൂന്നുകാരിയുടെ കയ്യിൽ തോൾ കൊണ്ട് ഇടിച്ചെന്ന പ്രഥമ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്. എന്നാൽ ഇതനുസരിച്ച് പോക്‌സോ നിയമം ബാധകമല്ലെന്ന് ഹർജിഭാഗം വാദിച്ചിരുന്നു. അതിനാൽ തന്നെ അന്തിമ റിപ്പോർട്ടിൽ കേസ് കൂടുതൽ ബലപ്പെടുത്തിയിരുന്നു. ദേഹത്ത് ചാരിയെന്നും വയറിൽ പിടിക്കുന്നതായി അനുഭവപ്പെട്ടുവെന്നും മറ്റുമാണ് അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്.

കൂടാതെ കുട്ടി മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് പ്രോസിക്യൂട്ടർ ഹാജരാക്കിയിരുന്നു. എന്നാൽ കോടതിയിൽ എത്തിയപ്പോൾ പെൺകുട്ടി മൊഴി മാറ്റി പറഞ്ഞതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. കോടതിയിൽ സ്വമേധയാ എത്തിയതാണോ എന്നും, സത്യമാണോ പറയുന്നതെന്നും കോടതി ചോദിച്ചപ്പോൾ പൊലീസ് ഓഫീസർ പഠിപ്പിച്ചപോലെ പറഞ്ഞെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതോടെയാണ് കേസ് റദ്ദാക്കുകയാണെന്ന് കോടതി വ്യക്തമാക്കിയത്.

അതേസമയം പൊലീസ് ഓഫീസർ പഠിപ്പിച്ചതുപോലെ പറഞ്ഞതാണെന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയതോടെ വ്യാജ പീഡനക്കേസുകൾക്കെതിരെ ജാഗ്രത വേണമെന്ന് കോടതി അറിയിക്കുകയായിരുന്നു. കൂടാതെ ഇത്തരം കേസുകൾ കോടതിയും പ്രോസിക്യൂഷൻ ഏജൻസിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് വലിയ അലോസരം ഉണ്ടാക്കുമെന്ന് കോടതി ഓർമിപ്പിക്കുകയും ചെയ്തു. എന്തായാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടി സത്യസന്ധമായി കാര്യം ഏറ്റുപറഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോടതി വ്യക്തമാക്കി.

കൃത്രിമമായി ചമച്ച പീഡനക്കേസിൽ തെറ്റായി ഉൾപ്പെട്ടയാളാണ് ആ കേസിൽ യഥാർത്ഥത്തിൽ ഇരയായതെന്ന് പറഞ്ഞ കോടതി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും കോടതികളും മനിസിലാക്കണമെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് കേസിൽ വിധി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP