Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേഫാക് സോക്കർ ലീഗ് മൽസരങ്ങൾ ആവേശത്തിലേക്ക്; മത്സരങ്ങൾ വെള്ളിയാഴ്‌ച്ചകളിൽ

കേഫാക് സോക്കർ ലീഗ് മൽസരങ്ങൾ ആവേശത്തിലേക്ക്; മത്സരങ്ങൾ വെള്ളിയാഴ്‌ച്ചകളിൽ

സ്വന്തം ലേഖകൻ

മിശ്രിഫ്:കേഫാക് സോക്കർ ലീഗ് മത്സരങ്ങളിൽ സ്പാർക്‌സ് എഫ്.സിക്കും, കേരള ചാലഞ്ചേർസിനും ചാമ്പ്യൻസ് എഫ്.സിക്കും , യംഗ് ഷൂട്ടേർസിനും ജയം. കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അഥോറിറ്റി യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ സ്പാർക്‌സ് എഫ്.സി ഏകപക്ഷീയമായ നാല് ഗോളിന് സിയാസ്‌കോ കുവൈത്തിനെ പരാജയപ്പെടുത്തി.

സ്പാർക്‌സിന് വേണ്ടി ആൻസൻ റെജി, റിഫക്കാത്ത്, ജസീലുദ്ദീൻ, വികാസ് എന്നീവർ ഗോളുകൾ നേടി. ജസീലുദ്ദീൻ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. കേരള ചാലഞ്ചേർസും ബ്ലാസ്റ്റേർസും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് കേരള ചാലഞ്ചേർസ് വിജയിച്ചു. കേരള ചാലഞ്ചേർസ് താരം ജിനേഷ് മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. തുടർന്ന് നടന്ന വാശിയേറിയ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ചാമ്പ്യൻസ് എഫ്.സി മാക് കുവൈത്തിനെ കീഴടക്കി . ചാമ്പ്യൻസ് എഫ്.സി താരം സിബിൻ മാൻ ഓഫ് ദി മാച്ചായി. യംഗ് ഷൂട്ടേർസും അൽ ശബാബും തമ്മിൽ നടന്ന അവസാന മത്സരത്തിൽ യംഗ് ഷൂട്ടേർസ് എതിരില്ലാത്ത രണ്ട് ഗോളിന് അൽ ശബാബിനെ പരാജയപ്പെടുത്തി . വിജയികൾക്ക് വേണ്ടി ജിതിൻ ബാബു,റഷീദ് എന്നീവർ സ്‌കോർ ചെയ്തു. മാൻ ഓഫ് ദി മാച്ചായി യംഗ് ഷൂട്ടേർസ് തരം റഷീദിനെ തിരഞ്ഞെടുത്തു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4:00 മുതൽ രാത്രി 9:00 മണിവരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99708812,55916413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP