Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂർണത്രയീശന്റെ തിരുമുന്നിൽ മണ്ഡോധരിയെ താലി ചാർത്തി ലോലിതൻ; മാറിമായം താരങ്ങളായ നടൻ ശ്രീകുമാറും നടി സ്‌നേഹാ ശ്രീകുമാറും വിവാഹിതരായി; വിവാഹം നടന്നത് തൃപ്പുണ്ണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ രാവിലെ പത്തോടെ; അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ അതിഥികളായി മറിമായം ടീം അംഗങ്ങളും നടൻ വിജയരാഘവനും നടി അന്ന രാജനും; ജനപ്രിയ പരമ്പരയിലെ ഇഷ്ട ജോഡികൾ ഇനി ജീവിതത്തിലും മികച്ച ജോഡികൾ

പൂർണത്രയീശന്റെ തിരുമുന്നിൽ മണ്ഡോധരിയെ താലി ചാർത്തി ലോലിതൻ; മാറിമായം താരങ്ങളായ നടൻ ശ്രീകുമാറും നടി സ്‌നേഹാ ശ്രീകുമാറും വിവാഹിതരായി; വിവാഹം നടന്നത് തൃപ്പുണ്ണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ രാവിലെ പത്തോടെ; അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ അതിഥികളായി മറിമായം ടീം അംഗങ്ങളും നടൻ വിജയരാഘവനും നടി അന്ന രാജനും; ജനപ്രിയ പരമ്പരയിലെ ഇഷ്ട ജോഡികൾ ഇനി ജീവിതത്തിലും മികച്ച ജോഡികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടുവിൽ ലോലിതനും മണ്ഡോധരിയും പൂർണത്രയീശന്റെ തിരുമുന്നിൽ ഒന്നായി. നടൻ ശ്രീകുമാറും നടി സ്നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

രാവിലെ 10 നും 10:30 ഇടയിലായിരുന്നു. പങ്കെടുത്തു മറിമായം സീരിയലിലെ എല്ലാ അംഗങ്ങളും താരങ്ങളുടെ വിവാഹത്തിന് എത്തിയിരുന്നു. ഇ വിജയരാഘവൻ, നടി ലിച്ചി എന്നിവർ പങ്കെടുത്തു. ക്ഷേത്ര സമീപമുള്ള ഓഡിറ്റോറിത്തിൽ ചെറിയ രീതിയിൽ റിസപ്ഷനും നടന്നിരുന്നു. ഇരുവരും പരസ്പരം ഇഷ്ടപ്പെട്ട വീട്ടിൽ ്അറിയിച്ച ശേഷമാണ് വിവാഹത്തിനേക്കുറിച്ച് ചിന്തിച്ചതെന്ന് താരദമ്പതികൾ വിവാഹശേഷം പ്രതികരിച്ചു. പ്രണയവിവാഹമല്ലെന്നും ഇരുവരും പറയുന്നു.

മിനിസ്‌ക്രീനിലെ ഏവരുടേയും ഇഷ്ട താരങ്ങളാണ് ഇരുവരും. മറിമായത്തിലാണ് ഇരുവരും ആദ്യമായി വേഷമിടുന്നത്. സ്നേഹയും ശ്രീകുമാരും നിരവധി പരമ്പരകൾക്കായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇരു കൈയും നീട്ടിയാണ് ആരാധകർ വാർത്ത സ്വീകരിച്ചത്.വിവാഹത്തെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഔദ്യോഗികമായി വാർത്തയോട് പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല.

സകാലിക പ്രസ്‌കതമായ വിഷയങ്ങളെ നർമ്മരൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ച് വിജയം കൈവരിച്ച സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം. മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. അത്തരത്തിൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളാണ് മണ്ഡോദരിയും ലോലിതയും. മെമ്മറീസ് പൃഥ്വിരാജ് ചിത്രത്തിൽ ശക്തമായ പ്രതിനായകനെ അലവതരിപ്പിച്ച ശ്രീകുമാറിനെ ജനകീയനാക്കിയത് മറിമായം വേദിയാണ്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറുമായിരുന്നു. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ഇവർ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞമാസനമാണ് പുറത്തുവന്നത്.

മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് പങ്കുവച്ചാണ് അന്ന് സ്‌നേഹ വിവാഹ വാർത്ത പങ്കുവച്ചത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോൺ സംഭാഷണ രംഗമാണ് താരം ഷെയർ ചെയ്തിരുന്നത്.. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാൻ ഇതിനോടകം 25ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം അഭിനിവേശമായിരുന്ന ശ്രീകുമാർ സ്‌കൂൾ കാലത്തുതന്നെ നാടങ്ങളിലും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു.

കഥാപാത്രം തമാശക്കാരനാണോ, വില്ലനാണോ എന്നതൊന്നും തനിക്ക് ഒരു വിഷയമേയല്ലെന്നും എന്തെങ്കിലുമൊക്കെ പുതുമകളുള്ള കഥാപാത്രമാകണം ലഭിക്കുന്നതെന്ന് മാത്രമാണ് ആഗ്രഹമെന്നും താരം മുൻപ് പലഅഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതുവരെ സിനിമയിൽ ചെയ്തതിൽ എബിസിഡിയിലെ കഥാപാത്രമാണ് തനിക്കേറെ ഇഷ്ടമെന്നും ശ്രീകുമാർ പറയുന്നു. ഇപ്പോൾ സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നതിനാൽ കൂടുതൽ ചാനൽ പരിപാടികൾ ഏറ്റെടുക്കുന്നില്ലെന്ന് താരം പറയുന്നു.അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രീകുമാർ ടിപി പരിപാടികളിലേയ്ക്ക് വരുന്നത്.

പക്ഷേ തനിക്ക് പേരും പ്രശസ്തിയും തന്നത് മഴവിൽ മനോരമയിലെ മറിമായം എന്ന പരിപാടിയാമെന്ന് ശ്രികുമാർ സമ്മതിക്കുന്നുണ്ട്. പുതുമുഖങ്ങൾ സിനിമയിലെത്തുന്നത് പുതിയകാര്യമല്ല. എന്നാൽ മാസ് പെർപോമൻസ് നടത്തിയ വില്ലൻ ഗണങ്ങൽലൂടെയാണ് ശ്രികുമാർ ശ്രദ്ധേയമായി മാറിയത്.

 

ഹാസ്യതാരമായി തിളങ്ങിയ ശ്രീകുമാർ ലക്ഷണമൊത്ത വില്ലനായി എത്തിയതോടെ താരത്തിന് നിരവധി അവസരങ്ങളും മലയാള സിനിമയിൽ നേടിയെടുക്കാൻ സാധിച്ചിരുന്നു്.പാപ്പിലിയോ ബുദ്ധയിലെ ആദിവാസി യുവാവും എബിസിഡിയിലെ ഹാസ്യകഥാപാത്രവും പിന്നാലെ വന്ന മെമ്മറീസിലെ പരമ്പര കൊലയാളിയുടെ വേഷവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്.

കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.അഭിനയത്തിൽ തന്റേതായ തന്മയത്വം നിലനിർത്തിക്കൊണ്ട് ഒരു അഭിനയ രീതി കൊണ്ടുവന്ന സ്നേഹ മറിമായത്തിലൂടെ കൂടുതൽ പ്രേക്ഷക പ്രീതിനേടി. മറിമായത്തിന് പിന്നാലെ കൈരളി ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സിനിമ അക്ഷേപഹാസ്യമായ ലൗഡ്സ്പീക്കർ എന്ന പരിപാടിയിലും ശ്രദ്ധേയമായ അവതരണം നടത്തിയിട്ടുണ്ട്.

വെകാതെ മലയാള സിനിമയിലും സ്ഹേനയ്ക്ക് ഒട്ടനവധി അവസരങ്ങൾ നേടിയെടുക്കാൻ സാധിച്ചു. ഹാസ്യ താരം, നർത്തകി എന്നീ നിലകളിൽ സ്നേഹ മാറ്റിനിർത്താൻ ആകാത്ത പ്രതിഭയായി മാറിക്കഴിഞ്ഞു. മിനി സ്‌ക്രീനിലെ ഈ താരജോഡികൾ ജീവിതത്തും ഒന്നാകാൻ ഒരുങ്ങുമ്പോൾ ആശംസ നേർന്ന് പ്രേക്ഷകർ രംഗത്തെത്തിയിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP