Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വീട്ടിൽ പറയുമെന്ന് പറഞ്ഞതോടെ ക്രൂരനായ കാമുകൻ പെൺകുട്ടിയെ കത്തിച്ചു;ബീഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുട്ട് കൊന്നത് കാമുകന്റെ മാനം രക്ഷിക്കലിനായി

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വീട്ടിൽ പറയുമെന്ന് പറഞ്ഞതോടെ ക്രൂരനായ കാമുകൻ പെൺകുട്ടിയെ കത്തിച്ചു;ബീഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുട്ട് കൊന്നത് കാമുകന്റെ മാനം രക്ഷിക്കലിനായി

മറുനാടൻ ഡെസ്‌ക്‌

പട്ന: ബിഹാറിൽ കാമുകൻ തീകൊളുത്തിയ പെൺകുട്ടി മരിച്ചു. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് ഇന്നലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി പട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.പെൺകുട്ടി ഒരു മാസം ഗർഭിണിയായിരുന്നു. ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ അവസ്ഥയിലാണ് പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പട്നയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

പ്രതിയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി കാമുകൻ പെൺകുട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറി. പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇന്നലെ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ളപ്പോഴാണ് പ്രതിയും സുഹൃത്തുക്കളും സംഘമായെത്തി ആക്രമണം നടത്തിയത്. പെൺകുട്ടിയെ മർദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP