Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി ബില്ലിൽ രാജ്യവ്യാപക പ്രതിഷേധാഗ്നി; ത്രിപുരയിലും ആസാമിലും 48 മണിക്കൂർ ബന്ദിൽ വ്യാപക അക്രമം; മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ വിഛേദിച്ചു; രാജ്യ തലസ്ഥാനത്തും ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ; വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെ വംശീയമായി തകർക്കാനുള്ള നീക്കമെന്ന് രാഹുൽഗാന്ധി; ബില്ലിനെതിരെ ശബ്ദിച്ച് യു.എൻവും; അമിത്ഷായുടെ നീക്കം രാജ്യ സഭയിലെത്തുമ്പോൾ രാജ്യമെങ്ങും പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിൽ രാജ്യവ്യാപക പ്രതിഷേധാഗ്നി; ത്രിപുരയിലും ആസാമിലും 48 മണിക്കൂർ ബന്ദിൽ വ്യാപക അക്രമം; മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ വിഛേദിച്ചു; രാജ്യ തലസ്ഥാനത്തും ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ; വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെ വംശീയമായി തകർക്കാനുള്ള നീക്കമെന്ന് രാഹുൽഗാന്ധി; ബില്ലിനെതിരെ ശബ്ദിച്ച് യു.എൻവും; അമിത്ഷായുടെ നീക്കം രാജ്യ സഭയിലെത്തുമ്പോൾ രാജ്യമെങ്ങും പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല/ ന്യുഡൽഹി: പൗരത്വ ബിൽ ഇന്ന് രാജ്യസഭയിൽ അവതരപ്പിക്കാനൊരുങ്ങവെ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം. .കഴിഞ്ഞ ദിവസം അർധരാത്രി ലോക്‌സഭയിൽ പാസാക്കിയ ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ബില്ലിനെ ലോക്‌സഭയിൽ പിന്തുണച്ച ശിവസേനയും ജെഡിയുവും രാജ്യസഭയിൽ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ്.

രാജ്യസഭയിൽ 105 അംഗബലമുള്ള ബി.ജെപിക്ക് 128 പേരുടെ പിന്തുണ ലഭിക്കുമെന്നാണ് കണക്കൂകൂട്ടൽ അതേ സമയം ബില്ലിനെതിരെ പ്രതിപക് പാർട്ടികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. വടക്കു കിഴക്കൻ ദേശങ്ങളെ വംശീയമായി തകർക്കാനുള്ള നീക്കമാണ് ബില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി പ്രതികരിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പൂർണ പിന്തുണയും അദ്ദേഹം നൽകി. പൗരത്വ ഭേദഗതി ബിൽ വംശീയപരമായ ഭിന്നിപ്പിക്കലാണെന്നാണ് യു.എനും പ്രതികരിച്ചത്. അതേ സമയം രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്.

പൗരത്വ ബില്ലിന്റെ പിന്നാലെ തന്നെ രാജ്യവ്യാപക പൗരത്വ രജിസ്‌ട്രേഷനും നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ പദ്ധതി. ജമ്മു കാഷ്മീരിന് പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചത് ഉൾപ്പെടെ നിക്ഷിപ്ത താത്പര്യങ്ങൾ മറഞ്ഞിരിക്കുന്ന ഇത്തരം ബില്ലുകൾ പാർലമെന്റിൽ പാസാക്കിയെടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മോദി സർക്കാരും.

പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ത്രിപുരയിൽ 48 മണിക്കൂർ മൊബൈൽ- ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും രൂക്ഷ പ്രതിഷേധം നടക്കുകയാണ്.ബിൽ പാസായതിൽ അഗാധ ഖേദമുണ്ടെന്നു മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനും സിക്കിം സ്വദേശിയുമായ ബൈചുംഗ് ബൂട്ടിയ പ്രതികരിച്ചു. ഹാംരോ സിക്കിം പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് കൂടിയാണ് ബൂട്ടിയ.


ആസാമിലും പ്രതിഷേധം പുകയുകയാണ്. വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത 11 മണിക്കൂർ ബന്ദിൽ പരക്കെ ആക്രമണങ്ങൾ ഉണ്ടായി. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ അടക്കം നിരവധി സംഘടനകളും രാഷ്ട്രീയപാർട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുവന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതു പ്രസ്ഥാനങ്ങൾ ആസാമിൽ 12 മണിക്കൂർ ബന്ദിനും ആഹ്വാനം നൽകിയിരുന്നു. കേരളത്തിലും പ്രതിഷേധ സമരങ്ങൾ ഉയർന്ന് കഴിഞ്ഞു പാലക്കാട് വിക്ടടോറിയ കോളജിൽ പൗരത്വ ഭേദഗതി ബിൽ കത്തിച്ചായിരുന്നു പ്രതിഷേധം.യ

ആസാം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ഹോൺ ബിൽ ഉത്സവം നടക്കുന്നതിനാൽ നാഗാലാൻഡിനെ ബന്ദിൽനിന്ന് ഒഴിവാക്കി. ആസാമിലെ എല്ലാ സർവകലാശാലകളിലും പരീക്ഷകളും റദ്ദാക്കി.അതിനിടെ, എഴുത്തുകാരും കലാകാരന്മാരും മുൻ ജഡ്ജിമാരും അടക്കം ആയിരത്തോളം വരുന്ന പ്രമുഖർ സർക്കാരിനു കത്തയച്ചു. മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കി മറ്റ് ആറ് മതവിഭാഗത്തിൽ പെട്ട അഭയാർഥികൾക്കു പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ പിൻവലിക്കണമെന്നാണ് ആവശ്യം.

എഴുത്തുകാരി നയൻതാര സഹ്ഗൽ, അരുന്ധതി റോയി, അമിതാവ് ഘോഷ്, സംഗീതജ്ഞൻ ടി.എം. കൃഷ്ണ, അപർണ സെൻ, നന്ദിത ദാസ്, ആനന്ദ് പട്വർധൻ, റോമില ഥാപ്പർ, പ്രഭാത് പട്‌നായിക്, രാമചന്ദ്ര ഗുഹ, ടീസ്റ്റ സെതൽവാദ്, ഹർഷ മന്ദർ, അരുണ റോയ്, ബേസ്വാദ വിൽസൻ, റിട്ട. ജസ്റ്റീസ് എ.പി ഷാ, യോഗേന്ദ്ര യാദവ്, നന്ദിനി സുന്ദർ എന്നിവരുൾപ്പടെയുള്ളവരാണ് കത്തെഴുതിയത്.

ഹാർവഡ് സർവകലാശാല, മാസച്യുസെറ്റ്‌സ് സർവകലാശാല, ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഡൽഹി സർവകലാശാല, ചെന്നൈ ഗണിത സർവകലാശാല, ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ബോൺ സർവകലാശാല, ജറുസലമിലെ ഹീബ്രു സർവകലാശാല എന്നീ സ്ഥാപനങ്ങളിലെ അക്കഡേമിക് വിദഗ്ധരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP