Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഴുതപ്പാലിൽ നിന്ന് കോസ്മറ്റിക്‌സ് പ്രൊഡക്ടുകൾ; ഗുഡ്‌നൈറ്റ് മോഹനില് നിന്ന് പ്രചോദനം; ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ നിന്നും രാജിവെച്ച് കഴുതഫാം തുടങ്ങി; ഡോൽഫിൻ പ്രൊഡറ്റിനെ തേടിയെത്തുന്നത് വിദേശരാജ്യങ്ങളിൽ നിന്നും; ആമസോൺ വഴിയും നേരിട്ടും വിൽപ്പന സജീവം; ഐടി ബിരുദധാരിയായ എബിയുടെ വിജയസംരംഭത്തിന്റെ കഥ

കഴുതപ്പാലിൽ നിന്ന് കോസ്മറ്റിക്‌സ് പ്രൊഡക്ടുകൾ; ഗുഡ്‌നൈറ്റ് മോഹനില് നിന്ന് പ്രചോദനം; ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ നിന്നും രാജിവെച്ച് കഴുതഫാം തുടങ്ങി; ഡോൽഫിൻ പ്രൊഡറ്റിനെ തേടിയെത്തുന്നത് വിദേശരാജ്യങ്ങളിൽ നിന്നും; ആമസോൺ വഴിയും നേരിട്ടും വിൽപ്പന സജീവം; ഐടി ബിരുദധാരിയായ എബിയുടെ വിജയസംരംഭത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കഴുത...ലോകോത്തര മണ്ടന്മാരെ വിശേഷിപ്പിക്കാൻ നമ്മൾ വിളിക്കുന്ന പേരാണിത്. ഒരു പാവം മൃഗത്തിന്റെ പേര് ഒന്നിനും കൊള്ളാത്തവൻ ,ബുദ്ധിയില്ലാത്ത പരമമണ്ടൻ എന്നൊക്കെയുള്ളതിന്റെ ചുരുക്കെഴുത്തായാണ് നമ്മൾ പരാമർശിക്കുന്നത്. ഇത്രത്തോളം അവഹേളിക്കപ്പെടുന്ന ഒരു ജീവി വർഗം വേറെയുണ്ടോ? എന്നാൽ ഈ കഴുത നമ്മൾ കരുതുംപോലെ അത്രനിസ്സാരനല്ലെന്നാണ് രാമമംഗലം സ്വദേശിയായ മുൻഐടി ജീവനക്കാരനായ യുവാവിന്റെ അഭിപ്രായം. കഴുത സ്വർണം കൊണ്ടുതരും എന്നാണ് എബിയുടെ പക്ഷം.

മുമ്പ് ഒരു ബിജെപി നേതാവ് പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് പ്രസ്താവിച്ചതും അയാളെ കളിയാക്കി ട്രോളുകൾ പറന്നതുമൊന്നും ആരും മറന്നിട്ടുണ്ടാവില്ല.. ആ പ്രസ്താവന പോലെ മണ്ടൻ പരാമർശമല്ല എബിയുടേത്. കാരണം ഇന്ത്യാ അഗ്രികൾച്ചറൽ റിസേർച്ച് പുരസ്‌കാരജേതാവായ അദേഹം തന്നെ പറയും... 19 വർഷത്തോളം ഐടി കമ്പനിയിലെ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു എബി ബേബി. മത്സരം രൂക്ഷമായ തൊഴിൽമേഖലയിൽ നിന്ന് ഒരു സ്വയംസംരംഭകനായി മാറണമെന്ന് എന്നും അദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. യൂനിക്കായ ഒരു സംരംഭം വേണമെന്ന് അദേഹം ആലോചിച്ചു.

കൃത്യമായ ധാരണയോട് കൂടിതന്നെയാണ് ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ മാർക്കറ്റിങ് മാനേജരായിരുന്ന എബി 2005-ൽ ജോലി രാജിവച്ചുപോരുന്നത്. എന്തുകൊണ്ട് കഴുതഫാം തുടങ്ങിക്കൂടാ എന്നായി എബിയുടെ ചിന്ത. ആരും തുടങ്ങാത്ത എന്നാൽ അമൂല്യസാധ്യതകളുള്ള ഒരു ബിസിനസ് സംരംഭമായി ഭാവിയുള്ള ഒന്നായിരിക്കണമെന്ന് അദേഹം ഉറപ്പിച്ചു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമൊക്കെ ഒത്തിരി സഞ്ചരിച്ചിട്ടുള്ള അദേഹത്തിന്റെ ശ്രദ്ധ കഴുതകളിലേക്ക് തിരിയുകയായിരുന്നു. പശു,എരുമ തുടങ്ങിയ കാലികളുടെ പാലിനേക്കാൾ വൈറ്റമിൻസും ട്രാൻസുമൊക്കെ ധാരാളമുള്ള കഴുതപ്പാലിന് കേരളമൊഴികെ യുള്ള സംസ്ഥാനങ്ങളിൽ മികച്ച പ്രാധാന്യമാണ് ആളുകൾ നൽകുന്നത്. ഈ സാധ്യതയും കഴുതപ്പാലിൽ നിന്നുള്ള

ചർമ്മസംരക്ഷണ,സൗന്ദര്യവർധക വസ്തുക്കൾക്കുള്ള ഡിമാന്റും തിരിച്ചറിഞ്ഞ എബി മറ്റൊന്നും ചിന്തിച്ചില്ല. തുടർന്ന് ദക്ഷിണേന്ത്യയുടെ പലഭാഗങ്ങളിൽനിന്നായി വാങ്ങിച്ച 30ഓളം കഴുതകളുമായി ഒരു ഫാം തുടങ്ങി. ആദ്യഘട്ടത്തിൽ പാൽവിൽപനയായിരുന്നു ലക്ഷ്യം. പക്ഷെ, പിന്നീട് നിരന്തരമായ അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷം പാൽ ഉപയോഗിച്ച് സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണം ആരംഭിക്കുകയായിരുന്നു.വളരെ നാച്ചുറലായ കെമിക്കൽ കണ്ടന്റുകളില്ലാത്ത പ്രൊഡക്ടുകൾ വിപണിയിലെത്തിക്കാൻ തന്നെ തീരുമാനിച്ചു. 'ഒരു പാട് അന്വേഷണങ്ങൾ നടത്തി. ആരും എന്നെ നയിക്കാനുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാൻ വിജയിക്കുകതന്നെ ചെയ്യുമെന്ന്' വ്യത്യസ്തമായ ഒരു ബിസിന്‌സ് കെട്ടിപ്പടുക്കുന്നതിന്റെ ആദ്യകാല ബുദ്ധിമുട്ടുകൾ എബി വിവരിക്കുന്നു.

നീണ്ട പത്ത് വർഷത്തെ ശ്രമഫലമായി 2016-ലാണ് ആദ്യ കോസ്മറ്റിക്‌സ് യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങുന്നത്. 'Dolphin IBA' എന്ന പേരിൽ ഫെയർനസ് ക്രീം, ഫേഷ്യൽ ക്രീം, ഷാംപൂ, ബോഡി വാഷ് എന്നിങ്ങനെ നിരവധി ഉൽപന്നങ്ങൾ ഇപ്പോൾ വിപണിയിലിറക്കുന്നുണ്ട്.'ഇന്ത്യയിൽതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇത്. ചില പാശ്ചാത്യൻ രാജ്യങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ ഉണ്ടെങ്കിലും കഴുതപ്പാൽ സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെകുറിച്ച് ഇവിടെ ആരും ചിന്തിച്ചുതുടങ്ങിയിട്ടില്ല' വിശാലമായ വിപണി മുന്നിലുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിൽ എബി പറയുന്നു.

ഇപ്പോൾതന്നെ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ എബിയുടെ ഫെയർനസ് ക്രീമുകൾക്ക് ആവശ്യക്കാരുണ്ട്. സൗന്ദര്യ വർദ്ധനവിനൊപ്പം തന്നെ തൊലി പുറമെ ഉണ്ടാകുന്ന രോഗങ്ങൾക്കും ഉതകുന്നതാണ് ഈ ക്രീമുകൾ. വേനൽകാലത്ത് ചർമ്മങ്ങളിൽ ഉണ്ടാകുന്ന കറുത്ത പാടുകൾക്കും ചർമ്മത്തിൽ ഉണ്ടാകുന്ന അലർജ്ജികൾക്കും ഉത്തമമാണ് ഈ ക്രീമുകളെന്ന് എബി പറയുന്നു. എബി ബേബിയുടെ മേൽനോട്ടത്തിൽ കെമിസ്റ്റുകൾ ഉൾപെടുന്ന സംഘമാണ് ഈ ക്രീമുകൾ ഉൽപാദിപ്പിക്കുന്നത്.

ലിറ്ററിന് 5,000 മുതൽ 6,000 വരെയാണ് കഴുതപ്പാലിന് ഇന്ത്യൻ മാർകറ്റിൽ വില. 'നല്ല കഴുതയ്ക്ക് എൺപതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിലാണ് വില. നിർമ്മാണ ചെലവ് കൂടുതലായതിനാൽ കഴുതപ്പാൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കും വില കൂടും. എങ്കിലും ക്രീമുകൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിനാൽ വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ടെന്ന് എബി സാക്ഷ്യപ്പെടുത്തുന്നു. അറേബ്യൻ രാജ്യങ്ങളിൽ നിരവധി ഉപഭോക്താക്കളാണ് ഡോൾഫിന് ഐബിയുടെ പ്രൊഡക്ടുകൾ ഉപയോഗിക്കുന്നത്. ആമസോൺ വഴിയും നേരിട്ടും വിൽപ്പന സജീവമാണ്. വരും നാളുകളിൽ എറണാകുളം പോലുള്ള നഗരങ്ങളിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങാനും ഈ സംരംഭകന് പദ്ധതിയുണ്ട്. ഇപ്പോൾ പത്തോളം തൊഴിലാളികളും ഫ്രാൻസ് ബ്രീഡുകൾ ഉൾപ്പെടെയുള്ള വ്യത്യസ്ത ഇനം ഡോങ്കികളുമുള്ള വലിയൊരു ഫാം തന്നെ എബിയുടേതാണ്. വരുംനാളുകളിൽ കൂടുതൽ നിക്ഷേപം കണ്ടെത്തി ബിസിനസ് വിപുലീകരണമാണ് എബി ബേബി ലക്ഷ്യമിടുന്നത്. കേരളത്തിൽ മികച്ചൊരു സംരംഭകമാതൃകയാണ് അദേഹം മറ്റുള്ളവർക്കായി പരിചയപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP