Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിധ്വനിയുടെ ചെക്ക്‌മേറ്റ് 2019; ഐടി ജീവനക്കാരിൽ യു.എസ്സ് .ടി ഗ്ലോബലിലെ അഖിൽ വി ശങ്കറും കുട്ടികളുടെ മത്സരത്തിൽ എസ് എ ഋഷികേശും കിരീടം നേടി

പ്രതിധ്വനിയുടെ ചെക്ക്‌മേറ്റ് 2019; ഐടി ജീവനക്കാരിൽ യു.എസ്സ് .ടി ഗ്ലോബലിലെ അഖിൽ വി ശങ്കറും കുട്ടികളുടെ മത്സരത്തിൽ എസ് എ ഋഷികേശും കിരീടം നേടി

സ്വന്തം ലേഖകൻ

ടി ജീവനക്കാരുടെ ക്ഷേമ സംഘടനായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ഐ ടി ജീവനക്കാർക്കും അവരുടെ കുട്ടികൾക്കും വേണ്ടി നടത്തിയ 'ചെക്‌മേറ്റ് 2019 - സീസൺ 2' ചെസ്സ് ടൂർണമെന്റിൽ ഐ ടി ജീവനക്കാരിൽ യു.എസ്സ് .ടി ഗ്ലോബലിലെ അഖിൽ വി ശങ്കറും കുട്ടികളുടെ മത്സരത്തിൽ എസ് എ ഋഷികേശും കിരീടം നേടി.

ടെക്‌നോപാര്ക് ക്ലബ്ബിൽ രണ്ടു ദിവസം കൊണ്ട് ആറു റൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ , വിവിധ ഐ ടി കമ്പനികളെ പ്രതിനിധാനം ചെയ്തു 43 ജീവനക്കാരും 46 കുട്ടികളും പങ്കെടുത്തു . മത്സരങ്ങൾ കേരള സീനിയർ, റാപിഡ് ചെസ്സ് ചാമ്പ്യനായ ഹരികൃഷ്ണൻ എ ഉദ്ഘാടനം ചെയ്തു .

ഐ ടി ജീവനക്കാരുടെ മത്സരത്തിൽ യു.സ്.ടി ഗ്ലോബലിലെ അഖിൽ വി ശങ്കർ കിരീടം നേടി. എൻവെസ്‌റ്‌നെറ്റിലെ ഇർഷാദ് പി രണ്ടാം സ്ഥാനവും , അലാമിയിലെ ശ്രീജിത്ത് എച്ച് മൂന്നാം സ്ഥാനവും, സൂരജ് പ്രതാപ് രവി നാലാം സ്ഥാനവും ,സച്ചിൻ സാജു അഞ്ചാം സ്ഥാനവും നേടി .

First Prize - Akhil V Sankar from (UST Global)
Second Place - Ershad P from (Envestnet)
Third Place - Sreejith H (Alamy Images),
Fourth Place - Sooraj Pratap Ravi (Envestnet),
and Fifth Place - Sachin Saju (Litmus7 Systems)

കുട്ടികളുടെ മത്സരത്തിൽ എസ് എ ഋഷികേശിനാണ് കിരീടം . ഗൗതം കൃഷ്ണ രണ്ടാം സ്ഥാനവും, ഇഷാൻ പി ജാസിൽ മൂന്നാം സ്ഥാനവും, ഹിരേൻ എ നാലാം സ്ഥാനവും, വൈഷ്ണവ് അഞ്ചാം സ്ഥാനവും നേടി.

First Prize - Rishikesh S A (S/o Sreekumar M N - Tata Elxsi)
Second Place - Goutham Krishna H (S/o Simitha V.S - Saasvaap Techies)
Third Place - Ishan P Jasil (S/o Arunima K Raman - iDynamics Software),
Fourth Place - Hiren A (S/o Soumya.G - UST Global)
ffth Place - Vaishnav (S/o Sathish - UST Global)

അഞ്ചാം സ്ഥാനം വരെയുള്ള വിജയികൾക്ക് ട്രോഫിയും,സെർട്ടിഫിക്കറ്റും , ക്യാഷ് അവാർഡും , ഡിന്നർ വൗച്ചറും നൽകി . കൂടാതെ പങ്കെടുത്ത എല്ലാവര്ക്കും സർട്ടിഫിക്കറ്റ് നൽകി .സമ്മാന വിതരണ ചടങ്ങിൽ കാപ്പബ്ലാങ്ക ചെസ്സ് സ്‌കൂൾ മാനേജർ എസ് വിജിൻ ബാബു ,സ്ലൈസ് ഓഫ് സ്പൈസ് പ്രതിനിധി സുരേഷ് രാജു ,പ്രതിധ്വനി ചെക്‌മേറ്റ് 2019 കൺവീനർ സനീഷ് കെ പി , ജോയിന്റ് കൺവീനർ ശ്രീനി ഡോണി , പ്രതിധ്വനി പ്രസിഡന്റ് റെനീഷ് എ ആർ , സെക്രട്ടറി വിനീത് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ , ഖജാൻജി രാഹുൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

കാപ്പാ ബ്ലാങ്കാ ചെസ്സ് സ്‌കൂളുമായി ചേർന്ന് ഇത് രണ്ടാം തവണയാണ് ഐ ടിജീവനക്കാർക്കും അവരുടെ കുട്ടികൾക്കുമായി ചെസ്സ് ടൂർണമെന്റ് പ്രതിധ്വനി സംഘടിപ്പിക്കുന്നത്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP