Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യലഹരിയിൽ ജവാൻ മലയാളിയടക്കം രണ്ട് പേരെ വെടിവെച്ചു കൊന്ന സംഭവം; മലയാളി സിആർപിഎഫ് ജവാൻ ഷാഹുൽ ഹർഷന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഭൗതികശരീരം ഏറ്റുവാങ്ങി സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും

മദ്യലഹരിയിൽ ജവാൻ മലയാളിയടക്കം രണ്ട് പേരെ വെടിവെച്ചു കൊന്ന സംഭവം; മലയാളി സിആർപിഎഫ് ജവാൻ ഷാഹുൽ ഹർഷന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഭൗതികശരീരം ഏറ്റുവാങ്ങി സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:   ഝാർഖണ്ഡിൽ മദ്യലഹരിയിലായിരുന്ന സഹപ്രവർത്തകന്റെ വെടിയേറ്റ് മലയാളിയടക്കം രണ്ട് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് ഷാഹുൽ ഹർഷനാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആലുവ സ്വദേശിയാണ് ഷാഹുൽ. ഝാർഖണ്ഡിലെ ബൊക്കോറയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് വെടിവെപ്പ് ഉണ്ടായത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് ഷാഹുൽ ഝാർഖണ്ഡിൽ എത്തിയത്. വെടിവെപ്പിൽ സിആർപിഎഫ് എഎസ്ഐ പൂർണാനന്ദ് ഭുയാനും കൊല്ലപ്പെട്ടു. കൂടാതെ സംഭവത്തിൽ രണ്ട് പേർക്ക് സംഭവത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടാണ് മലയാളി ജവാൻ മരിച്ചതെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ ആദ്യം വന്നത്. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. 226-ാം ബറ്റാലിയനിലായിരുന്നു ഷാഹുൽ ഹർഷൻ. ജാർഖണ്ഡ് തിരഞ്ഞെടുപ്പിലെ സുരക്ഷാ ഡ്യൂട്ടിക്കായാണ് ഷാഹുൽ ഉൾപ്പെടുന്ന സിആർപിഎഫ് സംഘം ബൊറോക്കോയിൽ എത്തിയത്. ഇതേ ബറ്റാലിയനിലേ കോൺസ്റ്റബിളാണ് ദീപേന്ദർ യാദവ്. വെടിവെപ്പിനു പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവം നടന്നപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സെെനിക വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആർപിഎഫ് ജവാൻ ഷാഹുൽ ഹർഷന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് എറ്റുവാങ്ങി. മൃതദേഹം ഇന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും. ഒരുമണിയോടെ അടിയാറിലെ പൊതുസ്മശാനത്തിൽ സംസ്ക്കരിക്കും.

മുപ്പത്തടം കാരോത്ത് കുന്ന് എസ്എസ് ഭവനിൽ റിട്ട: എയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ എം ബാലന്റെയും ലീലയുടെയും മകനാണ് ഷാഹുൽ. മാവോയിസ്റ്റ് ആക്രമണത്തിലാണ് ഷാഹുൽ കൊല്ലപ്പെട്ടതെന്ന് ആദ്യ വിവരം ലഭിക്കുന്നത്. അപ്പോൾ തന്നെ ബാലനും സുഹൃത്തുക്കളും ഛത്തീസ്​ഗ‍ിലേക്ക് പുറപ്പെട്ടു. എന്നാൽ , ബെം​ഗളൂരുവിലേത്തിയപ്പോൾ അധികൃതരുടെ നിർദ്ദേശമനുസരിച്ച് തിരിച്ച് നാട്ടിലേക്ക് മടങ്ങി. ശേഷമാണ് മൃതദേഹം ഇന്ന് നെടുമ്പാശേരിയിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP