Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾക്ക് ആമസോൺ അക്കൗണ്ടുണ്ടോ? എങ്കിൽ വേഗം പരിശോധിച്ചോളൂ; നിങ്ങളറിയാതെ പലരും പല സാധനങ്ങളും വാങ്ങിയിട്ടുണ്ടാവും; ആമസോൺ അക്കൗണ്ട് വ്യക്തമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതികൾ വരുമ്പോൾ കരുതി ഇരിക്കുക

നിങ്ങൾക്ക് ആമസോൺ അക്കൗണ്ടുണ്ടോ? എങ്കിൽ വേഗം പരിശോധിച്ചോളൂ; നിങ്ങളറിയാതെ പലരും പല സാധനങ്ങളും വാങ്ങിയിട്ടുണ്ടാവും; ആമസോൺ അക്കൗണ്ട് വ്യക്തമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതികൾ വരുമ്പോൾ കരുതി ഇരിക്കുക

സ്വന്തം ലേഖകൻ

ൺലൈൻ വ്യാപാരം സജീവമായതോടെ, എല്ലാവരുടെയും സ്മാർട്ട്‌ഫോണുകളിൽ ആമസോണും അതുപോലുള്ള ഓൺലൈൻ സ്‌റ്റോറുകളുടെയും ആപ്പുകൾ സർവസാധാരണമായി. എന്നാൽ, നിങ്ങളുടെ പേരിലുള്ള ഈ അക്കൗണ്ട് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതുവേഗം ചെയ്യുക. തങ്ങളുടെ ആമസോൺ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ച് ആയിരക്കണക്കിന് പരാതികളാണ് ആമസോണിന് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബുക്ക് ചെയ്യാത്ത അക്കൗണ്ടിന് പണം അടയ്‌ക്കേണ്ടിവരിക. ഒരു ബന്ധവുമില്ലാത്ത മേൽവിലാസത്തിലേക്ക് തങ്ങളുടെ പേരിൽ സാധനങ്ങൾ ബുക്ക് ചെയ്യുക തുടങ്ങിയ പരാതികളാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്നത്. ഇത്തരം പരാതികൾ ഉന്നയിച്ചാൽത്തന്നെ ആസമോൺ പ്രതികരിക്കാൻ മാസങ്ങളെടുക്കുന്നുവെന്ന പരാതിയും അവർക്കുണ്ട്.

തങ്ങളുടെ അക്കൗണ്ടിനൊപ്പം കാർഡ് വിവരങ്ങൾ കൂടി ചേർക്കുന്നവരാണ് കൂടുതലായും അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഇവരുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കുന്ന ഹാക്കർമാർ, അക്കൗണ്ടിൽനിന്ന് സാധനങ്ങൾ വാങ്ങുകയാണ് ചെയ്യുന്നത്. ഗാരി എന്നൊരു ഉപഭോക്താവ് തന്റെ കാർഡ് 26 തവണ ദുരുപയോഗം ചെയ്യപ്പെട്ടതായി ആമസോണിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, പരിഹാരമുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.

ഇങ്ങനെ ബുക്ക് ചെയ്യപ്പെടുന്ന സാധനങ്ങൾ ക്യാൻസൽ ചെയ്യാനാകാത്തതും ഉപഭോക്താക്കളെ വലയ്ക്കുന്നു. സാധനങ്ങൾ ക്യാൻസൽ ചെയ്യുന്നതിന് പകരം പലർക്കും കാർഡ് തന്നെ ക്യാൻസൽ ചെയ്യേണ്ടി വന്നതായും ഉപഭോക്താക്കൾ പറയുന്നു.ഷാരോൺ എന്ന ഉപഭോക്താവിന്റെ കാർഡ് വിവരങ്ങൾ ചോർത്തി് 400 പൗണ്ടിന്റെ സാധനങ്ങളാണ് തട്ടിപ്പുകാർ സ്വവ്തമാക്കിയത്. ഇതിന് ബാങ്കിൽനിന്നോ ആമസോണിൽനിന്നോ പണം തിരികെ കിട്ടിയില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.

ബുക്കിങ് വേഗത്തിലാക്കുന്നതിന് കാർഡ് വിവരങ്ങൾകൂടി ആമസോൺ അക്കൗണ്ടിൽ ചേർക്കുന്നവരാണ് പലപ്പോഴും കുടുങ്ങുന്നത്. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ,, കാർഡ് വിവരങ്ങളും അതോടൊപ്പം ഹാക്കർമാരുടെ കൈയിലെത്തുമെന്നോർക്കുക. ഈ വിവരങ്ങൾ ഉപയോഗിച്ച് അവർക്ക് പണം ഉപയോഗിക്കാനുമാകും. ഇതിനകം നൽകിയിട്ടുള്ള കാർഡ് വിവരങ്ങൾ ഡിലീറ്റ് ചെയ്ത് ഓരോ തവണയും കാർഡ് വിവരങ്ങൾ പ്രത്യേകം നൽകുകയാണ് ചെയ്യേണ്ടത്.

കാർഡ് വിവരങ്ങൾ ഡിലീറ്റ് ചെയ്യുന്നതിന് ആമസോൺ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് കയറിയശേഷം യുവർ അക്കൗണ്ട് എന്ന വിഭാഗത്തിലെത്തുക. അതിൽ മാനേജ്‌മെന്റ് പേയ്‌മെന്റ് ഓപ്ഷൻസ് എന്ന വിഭാഗത്തിൽ നിങ്ങൾ ഉപയോഗിച്ചിട്ടുള്ള കാർഡ് വിവരങ്ങൾ കാണാനാകും. ഓരോ കാർഡിനുതാഴെയും എഡിറ്റ്/റിമൂവ് എന്ന ഓപ്ഷനുമുണ്ടാകും. റിമൂവ് ഓപ്ഷൻ കൊടുത്താൽ കാർഡ് വിവരങ്ങൾ സ്ഥിരമായി ഡിലീറ്റ് ചെയ്യപ്പെടുും. പിന്നീട് ആവശ്യമുള്ളപ്പോൾ ചേർക്കാനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP