Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഞ്ജലിന ഷൊലിയുടെയും ജേഡ് ഗുഡിയുടെയും അനുഭനം പറഞ്ഞ് മനീഷ് കൈകൊണ്ടട് പരിശോധിച്ചത് 23 സ്ത്രീകളുടെ മാറിടത്തിലും ലൈംഗികാവയവത്തിലും; ലണ്ടനിലെ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ഇനി തടവറയിൽ ജീവിതം

ആഞ്ജലിന ഷൊലിയുടെയും ജേഡ് ഗുഡിയുടെയും അനുഭനം പറഞ്ഞ് മനീഷ് കൈകൊണ്ടട് പരിശോധിച്ചത് 23 സ്ത്രീകളുടെ മാറിടത്തിലും ലൈംഗികാവയവത്തിലും; ലണ്ടനിലെ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് ഇനി തടവറയിൽ ജീവിതം

സ്വന്തം ലേഖകൻ

ഞ്ജലിന ഷൊലിയുടെയും ജേഡ് ഗുഡിയുടെയും സ്തനാർബുദത്തെ ഇന്ത്യക്കാരനായ ജിപി ഡോ. മനീഷ് ഷാ മുതലെടുത്തത് തനിക്കരികിലെത്തുന്ന സ്ത്രീകളുടെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുന്നതിനായി. സെലിബ്രിറ്റികൾക്ക് സ്തനാർബുദംവന്ന ചരിത്രം പറഞ്ഞ് സ്ത്രീകളുടെ മാറിടത്തിലും ലൈംഗികാവയതത്തിലും ആവശ്യമില്ലാതെ സ്പർശിക്കാൻ ശ്രമിച്ച ഡോക്ടർക്ക് ഇനി ജയിലിൽ കഴിയാം. 23 സ്ത്രീകളെവരെ ഇത്തരത്തിൽ മനീഷ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മനീഷിന്റെ പരിശോധനയ്ക്ക് വിധേയരാവരിൽ 11 വയസ്സുകാരി വരെയുണ്ടെന്നാണ് കണ്ടെത്തൽ. തന്റെ ലൈംഗികതാത്പര്യം നിറവേറ്റുന്നതിനായി രോഗികളെ അർബുദകഥ പറഞ്ഞ് പേടിപ്പിക്കുകയും അവരുടെ ശരീരത്തിൽ കൈക്രീയകൾ നടത്തുകയുമാണ് മനീഷ് ചെയ്തിരുന്നതെന്ന് കോടതി കണ്ടെത്തി. മാവ്‌നി മെഡിക്കൽ സെന്ററിൽ ജോലി ചെയ്യവെ 2009 മെയ്ക്കും 2013 ജൂണിനുമിടയ്ക്ക് ആറ് സ്ത്രീകളെ മനീഷ് പീഡിപ്പിച്ചിരുന്നതായും കോടതി കണ്ടെത്തി.

എൻഎച്ച്എസിന്റെ രോഗനിർണയ സംവിധാനത്തിന്റെ കുഴപ്പം കൊണ്ടാണ് താൻ രോഗികളെ സംശയത്തിന്റെ പേരിൽ പരിശോധിച്ചിരുന്നതെന്ന് മനീഷ് പറഞ്ഞു. തന്റെ ഭാര്യാമാതാവ് സ്താനാർബുദം വന്നാണ് മരിച്ചത്. എന്നാൽ, രോഗം എൻഎച്ച്എസ് ഡോക്ടർമാർക്ക് കണ്ടെത്താനായിരുന്നില്ല. എന്നാൽ, കോടതിയിലെ വിചാരണയിൽ മനീഷ് ചെയ്തിരുന്നത് ലൈംഗിക പീഡനം തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

മുമ്പ് 17 സ്ത്രീകൾക്കുനേരെ സമാനമായ ലൈംഗികാരോപണം നേരിട്ട ഡോക്ടർക്ക് ഇതുകൂടിയായപ്പോൾ, കുറ്റത്തിൽനിന്ന് രക്ഷപ്പെടാനായില്ല. ഏറ്റവുമൊടുവിലത്തെ ആറു പീഡനക്കേസുകളിൽ 25 കുറ്റങ്ങളാണ് ഡോക്ടർക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇവയ്ക്കുള്ളതും ചേർത്ത് ശിക്ഷ ഫെബ്രുവരി ഏഴിനുള്ളിൽ വിധി പ്രസ്താവിക്കുമെന്ന് ജഡ്ജി ആൻ മോളിന്യൂക്‌സ് പറഞ്ഞു. സ്ത്രീകളുടെ അർബുദത്തോടുള്ള ഭയം മുതലെടുക്കുകയാണ് ഡോക്ടർ ചെയ്തതെന്നും ഇത് തന്റെ സ്ത്രീത്വത്തോടും തന്റെ ജോലിയോടും കാട്ടിയ കൊടിയ വഞ്ചനയാണെന്നും പ്രോസിക്യൂട്ടർ കെയ്റ്റ് ബെക്‌സ് പറഞ്ഞു.

സ്തനാർബുദ പാരമ്പര്യമുള്ള കുടുംബങ്ങളിൽപ്പെട്ടവരെ തിരഞ്ഞുപിടിച്ചാണ് ഡോക്ടർ മുതലെടുത്തിരുന്നത്. അർബുദം വരാൻ സാധ്യതയുണ്ടെന്ന് ഭീഷണിപ്പെടുത്തി മുതലെടുക്കുകയായിരുന്നു ഡോക്ടർ. രോഗികളുടെ പ്രായവും ഇയാൾ മുതലെടുത്തു. മുൻകൂട്ടിയുള്ള പരിശോധനയിലൂടെ ആഞ്ജലിന ഷൊലിക്ക് അർബുദത്തിൽനിന്ന് രക്ഷപ്പെടാനായതും രോഗികളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു മുതലെടുപ്പെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP