Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിക്കുന്നിതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു; പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കളിക്കുന്നതിനിടെ ജനാലക്കമ്പിയിൽ തോർത്ത് കുടുങ്ങി; അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സംഭവത്തിൽ ​ന​ഗരൂർ പൊലീസ് കേസെടുത്തു

കളിക്കുന്നിതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു; പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കളിക്കുന്നതിനിടെ ജനാലക്കമ്പിയിൽ തോർത്ത് കുടുങ്ങി; അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സംഭവത്തിൽ ​ന​ഗരൂർ പൊലീസ് കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കല്ലമ്പലം: കളിക്കുന്നതിനിടെ അഞ്ചാംക്ലാസുകാരി തോർത്ത് കഴുത്തിൽ കുരുങ്ങി മരിച്ചു. ഞാറയ്ക്കാട്ടുവിള പനയോട്ടുകോണത്ത് പുത്തൻവീട്ടിൽ ഷിബുകുമാർ-സൗമ്യ ദമ്പതിമാരുടെ മകൾ പാർവണ (10)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയായിരുന്നു വീടിനുള്ളിലാണ് സംഭവം. ആറ്റിങ്ങൽ സി.എസ്. ഐ. സ്കൂളിലെ വിദ്യാർത്ഥിനിയാണ് പാർവണ. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പാർവണ സഹോദരൻ പവിഷുമായി കളിച്ചുകൊണ്ടിരിക്കെ മുറിയിൽക്കയറി കതകടച്ചു.

തുടർന്ന് ജനൽക്കമ്പിയിൽ തോർത്ത് കുരുക്കി കഴുത്തിലിട്ട് കെട്ടി. സംശയം തോന്നിയ വീട്ടുകാർ എത്തി നോക്കുമ്പോൾ പാർവണ കിടന്ന് പിടക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ പൂർത്തിയാക്കിയശേഷം വീട്ടുവളപ്പിൽ ശവസംസ്കാരം നടത്തി. നഗരൂർ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ നവംബറിൽ തുണി വിരിക്കുന്ന അയയിൽ തോർത്ത് ചുറ്റി ഊഞ്ഞാലാടുമ്പോൾ തോർത്തും കയറും കഴുത്തിൽ കുരുങ്ങി കാട്ടാകടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മരണമടഞ്ഞിരുന്നു. കൂടാതെ സഹോദരന്റെ കൂടെ കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി പാലക്കാട് എട്ടു വയസുകാരൻ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP