Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിലെ പതിവ് പീഡകൻ; ഒൻപതാംക്ലാസുകാരിയെ പീഡിച്ചത് യോഗയിലെ പ്രാക്ടിക്കൽ പരീക്ഷയുടെ കള്ള ചതിയൊരുക്കി; മറ്റ് കുട്ടികളെ ഇറക്കി വിട്ട ശേഷം ഒറ്റയ്ക്ക് പരിശീലനമെന്ന രീതിയിൽ കാട്ടിയത് വിക്രിയകൾ; പൊട്ടിക്കരഞ്ഞ് പാവം കുട്ടി പരാതി നൽകിയിട്ടും ഹെഡ്‌മിസ്ട്രസ് കൈയിൽ വച്ചത് രണ്ടു ദിവസം; മല്ലപ്പള്ളിയിൽ പീഡനക്കേസിൽ അറസ്റ്റിലായ കായികാധ്യാപകൻ മുൻ ലോക്കൽ സെക്രട്ടറിയും കെഎസ്ടിഎ ജില്ലാ കമ്മറ്റിയംഗവും: സഖാവിന്റെ ചെയ്തികളിൽ ഞെട്ടി സിപിഎം

സ്‌കൂളിലെ പതിവ് പീഡകൻ; ഒൻപതാംക്ലാസുകാരിയെ പീഡിച്ചത് യോഗയിലെ പ്രാക്ടിക്കൽ പരീക്ഷയുടെ കള്ള ചതിയൊരുക്കി; മറ്റ് കുട്ടികളെ ഇറക്കി വിട്ട ശേഷം ഒറ്റയ്ക്ക് പരിശീലനമെന്ന രീതിയിൽ കാട്ടിയത് വിക്രിയകൾ; പൊട്ടിക്കരഞ്ഞ് പാവം കുട്ടി പരാതി നൽകിയിട്ടും ഹെഡ്‌മിസ്ട്രസ് കൈയിൽ വച്ചത് രണ്ടു ദിവസം; മല്ലപ്പള്ളിയിൽ പീഡനക്കേസിൽ അറസ്റ്റിലായ കായികാധ്യാപകൻ മുൻ ലോക്കൽ സെക്രട്ടറിയും കെഎസ്ടിഎ ജില്ലാ കമ്മറ്റിയംഗവും: സഖാവിന്റെ ചെയ്തികളിൽ ഞെട്ടി സിപിഎം

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: ചെങ്ങരൂർ സ്‌കൂളിൽ ഒമ്പതാം ക്ലാസുകാരിയെ യോഗാ പരിശീലനത്തിന്റെ മറവിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ വെട്ടിലാകുന്നത് സിപിഎം. സിപിഎം നേതാവും കെഎസ്ടിഎ ജില്ല കമ്മറ്റി അംഗവുമായ കായികാധ്യാപകനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു. എന്നാൽ പാർട്ടി സ്വാധീനം കാരണം ഒന്നും ആരും ചെയ്തില്ല. അവസാനം ഒൻപതാക്ലാസുകാരിയുടെ ഉറച്ച നിലപാട് ഈ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ അകത്താക്കി.

തെള്ളിയൂർ ചെറുവള്ളിപാറ സി.ജെ ജെയിംസിനെ (55) ആണ് കീഴ് വായ്പൂര് പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സിപിഎം തെള്ളിയൂർ ലോക്കൽ കമ്മറ്റിയുടെ ചുമതല വഹിച്ചിരുന്ന ജെയിംസ് സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയ കെഎസ്ടിഎയുടെ ജില്ലാ കമ്മറ്റിയംഗം കൂടിയാണ്. പീഡന പരാതി ആദ്യം സ്വാധീനത്തിൽ മുക്കാൻ ശ്രമിച്ചുവെങ്കിലും അറസ്റ്റ് നടന്നതോടെ ഇയാളെ പാർട്ടിയുടെയും പോഷക സംഘടനയുടെയും ചുമതലകളിൽ നിന്നൊഴിവാക്കി.

ഇയാൾ പതിവായി കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന് പരാതി ഉണ്ടായിരുന്നു. ഈ വിവരം അധികൃതരോട് പറഞ്ഞുവെങ്കിലും സ്‌കൂളിന്റെ സൽപ്പേര് നിലനിർത്താൻ വേണ്ടി ഒതുക്കി വയ്ക്കുകയായിരുന്നു. ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചത് യോഗാ ക്ലാസിന്റെ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിലാണ്. മറ്റു കുട്ടികളെ ഇറക്കി വിട്ട ശേഷം പരാതിക്കാരിക്ക് ഒറ്റയ്ക്ക് പരിശീലനം നൽകുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്.

വിവരം കുട്ടി മാതാപിതാക്കളെയും അവർ സ്‌കൂൾ അധികൃതരെയും അറിയിച്ചു. എന്നാൽ, പരാതി പൂഴ്‌ത്തി വച്ച് സംഭവം ഒതുക്കി തീർക്കാനാണ് സ്‌കൂൾ അധികൃതർ ശ്രമിച്ചത്. ഇങ്ങനെ ചെയ്തതിന് പോക്സോ നിയമപ്രകാരം സ്‌കൂൾ പ്രഥമാധ്യാപികയും പ്രതിയാകേണ്ടതാണ്. പൊലീസ് അതിന് ഇതുവരെ തുനിഞ്ഞിട്ടില്ല. ജെയിംസിന്റെ സ്വാധീനവും പാർട്ടിയിലെ സ്ഥാനവും ഭയന്നാണ് പരാതി മുക്കാൻ ശ്രമിച്ചത് എന്നാണ് അറിയുന്നത്.

സിപിഎം ലോക്കൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുള്ള ജയിംസ് നിലവിൽ ലോക്കൽ കമ്മറ്റിയംഗവും ഫ്രണ്ട്സ്് ഓഫ് വള്ളിക്കാലാ സെക്രട്ടറിയുമാണ്. സിപിഎം കോയിപ്രം പ്രാദേശിക നേതാവ് സമൂഹ മാധ്യമത്തിലൂടെ നൽകിയ പ്രചാരണം ഏറെപ്പേർ ഏറ്റുപിടിച്ചിരുന്നു. ജയിംസിനെ പീഡന കേസിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് തെള്ളിയൂർ ലോക്കൽ കമ്മറ്റി യോഗം ചേർന്ന് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

എസ്ഐ ബിഎസ് ആദർശ്, എഎസ്ഐ കെ സന്തോഷ്, എസ്സിപിഒമാരായ കെ ഷാനവാസ്, പിഎച്ച് അൻസിം, ടിഎം സലിം, ശബാന അഹമ്മദ്, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP