Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യജമാനന്റെ തൊട്ടടുത്ത് ഇരുന്നാലെ ഈ നായയ്ക്ക് തൃപ്തിയാകൂ; കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന യജമാനന്റെ അടുത്തിരിക്കാൻ കസേരയും തള്ളി പോകുന്ന നായയുടെ വീഡിയോ വൈറലാകുന്നു

യജമാനന്റെ തൊട്ടടുത്ത് ഇരുന്നാലെ ഈ നായയ്ക്ക് തൃപ്തിയാകൂ; കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന യജമാനന്റെ അടുത്തിരിക്കാൻ കസേരയും തള്ളി പോകുന്ന നായയുടെ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന യജമാനന്റെ അടുത്തിരിക്കാൻ കസേരയും തള്ളി പോകുന്ന നായയുടെ വീഡിയോ വൈറലാകുന്നു. കമ്പ്യൂട്ടറിന് മുന്നിൽ കസേരയിലിരുന്ന് ജോലി ചെയ്യുകയാണ് ഒരാൾ. ആ മുറിയിൽ ഒരു നായയും നിൽക്കുന്നുണ്ട്. എന്നാൽ കമ്പ്യൂട്ടറിൽ മുഴുകി ഇരിക്കുന്ന ആൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.

നായകുട്ടിക്ക് തന്റെ യജമാനന്റെ തൊട്ടരുകിൽ ഇരുന്നാലെ മതിയാകൂ. അപ്പോഴാണ് റൂമിന്റെ മറ്റൊരു ഓരത്ത് ഒരു കസേര കിടക്കുന്നത് നായയുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ നായ ആ കസേര തള്ളി തന്റെ യജമാനന് അടുത്തേക്ക് നീങ്ങി. കസേര മേശയിൽ ഇടിച്ച് ശബ്ദം കേട്ടതോടെയാണ് അയാൾ തിരിഞ്ഞ് നോക്കുന്നത് അപ്പോഴേയ്ക്കും കസേരയും തള്ളി വരുന്ന നായയെ ആണ് കണ്ടത്.

സഹായത്തിനായി പട്ടി യജമാനനെ നോക്കുന്നുണ്ടെങ്കിലും അയാളിൽ നായയുടെ പ്രവൃത്തി ചിരിയാണ് പടർത്തിയത്. നായ ഒരു വിധത്തിൽ കസേര തന്റെ യജമാനന്റെ അടുത്തേക്ക് വലിച്ച് അടുപ്പിക്കുകയും ചെയ്തു. എവിടെ നിന്നാണ് ഈ വിഡിയോ റെക്കോർഡ് ചെയ്തതെന്ന് അറിവില്ല. അമേരിക്കയിൽ നിന്നാവാമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP