Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

34-ാം വയസ്സിൽ പ്രധാനമന്ത്രിയായപ്പോൾ സന്ന ധനകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചത് 32കാരായ കൂട്ടുകാരികളെ; ഭൂരിപക്ഷം മന്ത്രിമാരും 40 വയസ്സാകാത്ത യുവതികൾ; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിസഭ അധികാരം ഏറ്റെടുക്കുമ്പോൾ കയ്യടിച്ച് ലോകം

34-ാം വയസ്സിൽ പ്രധാനമന്ത്രിയായപ്പോൾ സന്ന ധനകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചത് 32കാരായ കൂട്ടുകാരികളെ; ഭൂരിപക്ഷം മന്ത്രിമാരും 40 വയസ്സാകാത്ത യുവതികൾ; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിസഭ അധികാരം ഏറ്റെടുക്കുമ്പോൾ കയ്യടിച്ച് ലോകം

സ്വന്തം ലേഖകൻ

ഹെൽസിങ്കി: ഫിൻലാൻഡ് പ്രധാന മന്ത്രിയായി സന്ന മരിൻ ഇന്ന് ചുമതല ഏൽക്കും. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിസഭ അധികാരം ഏറ്റെടുക്കുമ്പോൾ ഭൂരിപക്ഷം മന്ത്രിമാരും 40 വയസ്സാകാത്ത യുവതികളാണെന്നതാണ് മറ്റൊരു പ്രത്യേകത. തന്റെ മന്ത്രി സഭയിൽ സന്ന ധനകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചത് 32കാരായ കൂട്ടുകാരികളെയാണ്.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സെന്റർ പാർട്ടിയുടെ നേതാവ് കത്രി കൽമുനി എന്ന 32കാരിയാകും പുതിയ ധനമന്ത്രി. ഇടതു മുന്നണി അധ്യക്ഷ ലി ആൻഡേഴ്‌സൻ എന്ന 32കാരിയാണ് വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏൽക്കുക. അവിടെയും തീരുന്നില്ല, ഫിൻലൻഡ് സൃഷ്ടിക്കുന്ന ലോകമാതൃക, ഭരണമുന്നണിയിലെ അഞ്ച് കക്ഷികളിൽ നാലിന്റെയും നേതൃസ്ഥാനത്ത് വനിതകൾ; അവരിൽ 3 പേരും 35 വയസ്സിനു താഴെയുള്ളവർ. ഗ്രീൻ പാർട്ടി നേതാവ് മരിയ ഒഹിസാലോ (34) ആഭ്യന്തര മന്ത്രിയാകും. സ്വീഡിഷ് പീപ്പിൾസ് പാർട്ടിയുടെ അന്ന മജ ഹെന്റിക്‌സൻ (55) നീതിന്യായ വകുപ്പിലും തുടരും.

ഈ വർഷം ജൂൺ മുതൽ ട്രാൻസ്‌പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻ മന്ത്രിയായി ചുമതല വഹിച്ചു വരികയായിരുന്നു സന്ന. കൗമാരക്കാലത്ത് ഒരു ബേക്കറി ജീവനക്കാരിയായിരുന്ന സന്നയാണ് തന്റെ കുടുംബത്തിൽ നിന്നും ആദ്യമായി ഒരു യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് പോകുന്നത്. തികച്ചും പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു ഇവർ. സന്ന മരിയയ്ക്ക് 22 മാസം പ്രായമുള്ള ഒരു മകളുണ്ട്. മാർക്കസ് റായിക്കോൺ ആണ് സന്നയുടെ ഭർത്താവ്.

2012ൽ 27-ാം വയസ്സിൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സന്ന രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 2015ൽ പിർക്കാന്മാ ജില്ലയിൽ നിന്നും ഫിന്നിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ആദ്യം രാജ്യത്തിന്റെ ട്രാൻസ്‌പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻ മന്ത്രിയായും ചുമതലയേറ്റു. ഫറിൻലാൻഡ് കാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ 12 പേരും വനിതകളാണ്. ഏഴ് പുരുഷന്മാർ മാത്രമാണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്.

സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്റി റിന്നേ രാജിവച്ചതിനെത്തുടർന്നാണ് സന മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാർട്ടി യോഗത്തിൽ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്. 700 തപാൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും തുടർന്നുണ്ടായ സമരവുമാണ് റിന്നേയുടെ പുറത്താകലിനു കാരണം. ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സെന്റർ പാർട്ടി, റിന്നേയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയതാണ് നേതൃമാറ്റങ്ങൾക്കു വഴിതെളിച്ചത്. റിന്നേ മന്ത്രിസഭയിൽ ഗതാഗത, വാർത്താ വിനിമയ മന്ത്രിയായിരുന്നു സന. ഫിൻലൻഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.

നിലവിൽ ലോകത്തെ പ്രായം കുറഞ്ഞ ഭരണത്തലവന്മാർ

യുക്രെയ്ൻ ഒലക്‌സി ഹോഞ്ചരുക് 35

ഉത്തരകൊറിയ കിം ജോങ് ഉൻ 36

എൽസാൽവദോർ നയീബ് ബുകേലെ 38

ന്യൂസീലൻഡ് ജസിൻഡ ആർഡേൻ 39

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാർ

(സ്ഥാനമേൽക്കുമ്പോഴത്തെ പ്രായം)

1. രാജീവ് ഗാന്ധി 40

2. ഇന്ദിര ഗാന്ധി 48

3. വി.പി.സിങ് 58

4. ജവാഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി 59

5. ചന്ദ്രശേഖർ, എച്ച്.ഡി. ദേവെഗൗഡ, നരേന്ദ്ര മോദി 63

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP