Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുസാറ്റിൽ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയ അനിലയെ മരണം വിളിച്ചത് എങ്ങിനെയെന്ന് ആർക്കും അറിയില്ല; പഠനത്തിലും ജോലിയിലും ബഹു മിടുക്കിയായ മാവേലിക്കരക്കാരിയായ പെൺകുട്ടി ജർമനിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കം മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും

കുസാറ്റിൽ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയ അനിലയെ മരണം വിളിച്ചത് എങ്ങിനെയെന്ന് ആർക്കും അറിയില്ല; പഠനത്തിലും ജോലിയിലും ബഹു മിടുക്കിയായ മാവേലിക്കരക്കാരിയായ പെൺകുട്ടി ജർമനിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കം മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും

സ്വന്തം ലേഖകൻ

മാവേലിക്കര: മലയാളി വിദ്യാർത്ഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുസാറ്റിലെ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയ അനിലയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമനിയിലെ താമസ സ്ഥലത്താണ് അനിലയുടെ മൃതദേഹം കാണ്ടെത്തിയത്. എന്നാൽ അനില മരിച്ചത് എങ്ങിനെ എന്ന് ഇനിയും ആർക്കും അറിയില്ല. പഠനത്തിലും ജോലിയിലും ബഹു മിടുക്കിയായ അനില കുസാറ്റിൽ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയതായിരുന്നു.

പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ ആണ് 27കാരിയായ അനില അച്ചൻകുഞ്ഞ്. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിൽ നിന്നും ഇനിയും ബന്ധുക്കളും സുഹൃത്തുക്കളും മുക്തരായിട്ടില്ല. കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചൻകുഞ്ഞ് ഒട്ടേറെത്തവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കൾ വൈകിട്ട് ജർമനിയിലെ സമീപവാസിയായ ഒരാളാണു ഫോണിൽ മരണവിവരം അറിയിച്ചത്.

മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നാട്ടിൽ അറിവായിട്ടില്ല. ജർമനി ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസിലെ എംഎസ് വിദ്യാർത്ഥിനിയാണ്. കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി ജർമനിയിൽ പോയത്. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP