Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഝാർഖണ്ഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മലയാളി ജവാൻ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു; മരിച്ചത് ആലുവ സ്വദേശിയായ സിആർപിഎഫ് അസി. കമാൻഡന്റ് സാഹുൽ ഹർഷൻ; സിആർപിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പിൽ കൊല്ലപ്പെട്ടു; ഇരുവരെയും വെടിവെച്ചത് ദീപേന്ദ്ര യാദവ് ജവാൻ; ആക്രമണം മദ്യലഹരിയിലെന്നും സൂചന

ഝാർഖണ്ഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മലയാളി ജവാൻ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു; മരിച്ചത് ആലുവ സ്വദേശിയായ സിആർപിഎഫ് അസി. കമാൻഡന്റ് സാഹുൽ ഹർഷൻ; സിആർപിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പിൽ കൊല്ലപ്പെട്ടു; ഇരുവരെയും വെടിവെച്ചത് ദീപേന്ദ്ര യാദവ് ജവാൻ; ആക്രമണം മദ്യലഹരിയിലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മലയാളി ജവാൻ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ചു. സിആർപിഎഫ് അസി. കമാൻഡന്റ് സാഹുൽ ഹർഷനാണ് ഝാർഖണ്ഡിലെ ബോക്കോറയിൽ വച്ച് വെടിയേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സാഹുൽ ഹർഷൻ ഝാർഖണ്ഡിൽ എത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. സാഹുൽ ഹർഷനെ കൂടാതെ സിആർപിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചു കൊന്നത് എന്നാണ് വിവരം.

ആലുവ സ്വദേശിയാണ് ഷാഹുൽ ഹർഷൻ. ഷാഹുലിന്റെ ഭൗതികദേഹം നാളെ രാവിലെ എട്ടരയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. വെടിവെപ്പിൽ മറ്റു ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റതായി വിവരമുണ്ട്. വെടിവെച്ച ദീപേന്ദ്ര യാദവിനും പരിക്കേറ്റതായാണ് വിവരം. സംഭവസമയത്ത് ദീപേന്ദർ യാദവ് മദ്യപിച്ചിരുന്നതായും പൊടുന്നനെ ഇയാൾ സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്നും ചില സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ രണ്ടു സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ നാലിന് ചത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിലെ ഐടിബിപി സൈനിക ക്യാമ്പിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷ് ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 45 ബറ്റാലിയൻ കോൺസ്റ്റബിൾ മുസുദുൾ റഹ്മാൻ ആണ് വെടിവെപ്പ് നടത്തിയത്. മുസ്ദുൾ റഹ്മാനും സ്വയം വെടിവെച്ച് മരിച്ചിരുന്നു.

ഈ സംഭവത്തിന്റെ നടക്കും മാറു മുമ്പാണ് അടുത്ത വെടിവെയ്‌പ്പും ഉണ്ടായിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഛത്തീസ്‌ഗഢിലെ റായ്പൂരിന് സമീപം നാരായൺപൂരിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിൽ വച്ചാിരുന്നു നേരത്തെ പേരാമ്പ്ര സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടത്. പേരാമ്പ്രയിൽ എത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌ക്കകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP