Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്ന സുപ്രീംകോടതി വിധി നിലവിൽ ഉള്ളതിനാൽ അത് നടപ്പാക്കണം; സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ല; കോൺഗ്രസിനും ബിജെപിക്കും ഈ വിഷയത്തിൽ വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളാണുള്ളത്; വിധി പുനപരിശോധിക്കുമ്പോൾ അതിലെ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കപ്പെടേണ്ടത്: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്ന സുപ്രീംകോടതി വിധി നിലവിൽ ഉള്ളതിനാൽ അത് നടപ്പാക്കണം; സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ല; കോൺഗ്രസിനും ബിജെപിക്കും ഈ വിഷയത്തിൽ വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളാണുള്ളത്; വിധി പുനപരിശോധിക്കുമ്പോൾ അതിലെ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കപ്പെടേണ്ടത്: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ അത് നടപ്പാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാറിന് വേറെ വഴിയില്ല എന്ന് യെച്ചൂരി പറഞ്ഞു. ശബരിമലയിൽ ജാതി, മത, വർണ ഭേദമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവർക്കും ലഭിക്കണം എന്നാണ് സിപിഎം നിലപാട് എന്ന് യെച്ചൂരി പറഞ്ഞു. കൊച്ചിയിൽ പൊതുപരിപാടിക്കെത്തിയതാണ് സീതാറാം യെച്ചൂരി.

ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കും വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളാണുള്ളത്. വിധി പുനപരിശോധിക്കുമ്പോൾ അതിലെ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കപ്പെടേണ്ടത് എന്നും സീതാറാം യെച്ചൂരി പറഞ്ഞു. ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജികളിൽ സുപ്രീംകോടതി വിധി അനുസരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. കോടതി നിർദ്ദേശം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ദർശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കേയാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.ശബരിമല ദർശനത്തിന് സുരക്ഷ ഒരുക്കാൻ കേരളാ പൊലീസ് തയ്യാറാകുന്നില്ലെന്നും, സംസ്ഥാന സർക്കാരിനോട് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ നിർദേശിക്കണമെന്നുമാണ് രഹ്ന ഫാത്തിമ നൽകിയ ഹർജിയിലെ ആവശ്യം.

രഹ്ന ഫാത്തിമയെക്കൂടാതെ ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി ഹർജി നൽകിയിരുന്നു.രഹ്ന ഫാത്തിമയുടെ ഹർജി പരിഗണിക്കുന്‌പോൾ തന്നെ ബിന്ദു അമ്മിണിയുടെ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ പട്ടികയിൽ ബിന്ദു അമ്മിണിയുടെ ഹർജി ഇല്ല.കഴിഞ്ഞ മണ്ഡലകാലത്ത് രഹ്ന ഫാത്തിമ ദർശനത്തിന് ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു. ഹെൽമറ്റ് ധരിപ്പിച്ച് സന്നിധാനത്ത് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP