Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആദ്യം വലി നിർത്ത് എന്നിട്ട് മതി ഉമ്മ'; തീവണ്ടിയിലെ ടൊവിനോ സംയുക്താ ജോഡികളുടെ പ്രണയരംഗങ്ങൾ ടിക്ക് ടോക്കാക്കി പേളിഷ്; താരദമ്പതികളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

'ആദ്യം വലി നിർത്ത് എന്നിട്ട് മതി ഉമ്മ'; തീവണ്ടിയിലെ ടൊവിനോ സംയുക്താ ജോഡികളുടെ പ്രണയരംഗങ്ങൾ ടിക്ക് ടോക്കാക്കി പേളിഷ്; താരദമ്പതികളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ലയാളിയുടെ പ്രിയ അവതാരകയാണ് പേളി മാണി. ബിഗ്ബോസിലെത്തി ശ്രീനിഷിനെ വിവാഹം കഴിച്ച താരം ഇപ്പോൾ ശ്രീനിയൊടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്. ഇതിനൊപ്പം തന്നെ ഒപ്പം തന്റെ ആദ്യ ബോളിവുഡ് സിനിമയിൽ അഭിനയിക്കുകയും ചെയ്യുന്ന ത്രില്ലിലാണ് പേളി. തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെക്കുറിച്ചൊക്കെ പേളി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുക. ബിഗ് ബോസ് ഷോ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് മുതൽ ഇന്ന് വരെ തങ്ങളുടെ ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും ഇരുവരും ആരാധകർക്കായി പങ്കിടാറും ഉണ്ട്.

ശ്രീനിഷ് പങ്ക് വച്ചിരിക്കുന്ന ഒരു ക്യൂട്ട് വീഡിയോയാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ടിക് ടോക് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. ഇരുവരും വളരെ മനോഹരമായി തന്നെയാണ് ആ സീൻ അവതരിപ്പിക്കുന്നത്. മാത്രമല്ല വീഡിയോ ഷെയർ ചെയ്ത ശേഷം ഞാൻ നിർത്തി! എന്ന ക്യാപ്ഷനും ശ്രീനി പങ്ക് വച്ചിട്ടുണ്ട്. ഷിയാസ് ഉൾപ്പെടെയുള്ളവർ ഇരുവർക്കും ലൈക്ക് അടിച്ചു രംഗത്ത് എത്തിയിട്ടുണ്ട്.

ഇരുവരുടെയും പ്രണയം കേരളത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ സാധ്യതയില്ലെന്നായിരുന്നു ചിലരുടെ മുൻവിധി. ഈ വര്ഷം ആദ്യമായിരുന്നു വ്യത്യസ്ത മതാചാര പ്രകാരം ഇരുവരുടെയും വിവാഹം നടന്നത്. സിനിമാ- ടിവി രംഗത്തുള്ളവരും ബിഗ് ബോസ് താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

      View this post on Instagram

Nyan nirthi

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP