Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞുവയറിന്റെ വിശപ്പടക്കുന്ന അമ്മ സ്‌നേഹം!മൈതാനത്തെ ആവേശം കത്തിനിന്ന വേളയിൽ പൊന്നോമനയ്ക്ക് മുലയൂട്ടനായി സമയം കണ്ടെത്തി വോളിബോൾ താരം; സൂപ്പർ മമ്മിയെന്ന് കൈയടിച്ച് സോഷ്യൽ മീഡിയ; കായിമ മന്ത്രിയുടെ പ്രശംസയും

കുഞ്ഞുവയറിന്റെ വിശപ്പടക്കുന്ന അമ്മ സ്‌നേഹം!മൈതാനത്തെ ആവേശം കത്തിനിന്ന വേളയിൽ പൊന്നോമനയ്ക്ക് മുലയൂട്ടനായി സമയം കണ്ടെത്തി വോളിബോൾ താരം; സൂപ്പർ മമ്മിയെന്ന് കൈയടിച്ച് സോഷ്യൽ മീഡിയ; കായിമ മന്ത്രിയുടെ പ്രശംസയും

മറുനാടൻ മലയാളി ബ്യൂറോ

മിസോറാമിലെ ഒരു വോളിബോൾ താരം കളിക്കിടെ മൈതാനത്ത് തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും ഹൃദയം കവരുന്നത്. നിങ്ലൂൺ ഹംഗൽ എന്ന സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ടുയിക്കം വോളിബോൾ ടീമിലെ കളിക്കാരിയായ ലാൽവെന്റ്‌ലുവാംഗിയാണ് തന്റെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം ടീം അംഗങ്ങളുടെ മൈതാനത്ത് എത്തിയത്. ഒരു ഗെയിമിനിടയിൽ, ലാൽവെൻലുവാംഗി തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിനായി ഒരു ചെറിയ ഇടവേള കണ്ടെത്തുകയായിരുന്നു.

മാതൃത്വത്തിന്റെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സധൈര്യത്തോട് മുന്നോട് വന്ന കായികതാരത്തിന്റെ അർപ്പണബോധത്തെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഈ ചിത്രം കണ്ട് സംസ്ഥാന കായിക മന്ത്രി അവർക്ക് പതിനായിരം രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ഹോക്കി മത്സരത്തിന്റെ ഇടവേളയ്ക്കിടെ കുഞ്ഞിനെ മുലയൂട്ടുന്ന താരത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സേറാ സ്മാൾ എന്ന ഹോക്കി താരമാണ് കളിക്കിടെയുള്ള ഇടവേളയ്ക്കിടെ കുഞ്ഞിന് മുലയൂട്ടിയത്. എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് പാൽ നൽകുന്ന സേറയുടെ ചിത്രം അമ്മയാണ് ക്യാമറയിൽ അന്ന് പകർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP