Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ ഓഫീസറായ യുവതിയെ ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; പിറ്റേദിവസം തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്‌ഐആറിൽ നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് നശിപ്പിച്ചതായും തന്റെ മൊഴി പോലും വ്യക്തമായി രേഖപ്പെടുത്തിയില്ലെന്നും യുവതി; അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎക്കെതിരെ പീഡനപരാതി വൻ വിവാദത്തിലേക്ക്

മെഡിക്കൽ ഓഫീസറായ യുവതിയെ ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; പിറ്റേദിവസം തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്‌ഐആറിൽ നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് നശിപ്പിച്ചതായും തന്റെ മൊഴി പോലും വ്യക്തമായി രേഖപ്പെടുത്തിയില്ലെന്നും യുവതി; അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎക്കെതിരെ പീഡനപരാതി വൻ വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തെലങ്കാന- ഉന്നാവ് തുടങ്ങിയ സംഭവങ്ങളുടെ പേരിൽ രാജ്യവ്യാപകമായി സ്ത്രീ സുരക്ഷയെചൊല്ലി ആശങ്കകൾ ഉയരുന്നതിനിടെ ഭരണകക്ഷിയായ ബിജെപിയുടെ ഒരു എംഎൽഎ തന്നെ ബലാത്സംഗക്കേസിൽ പ്രതിയാവുന്നു. അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎയായ ഗൊരുക്ക് പൊഡൂങ്ങിനെതിരെയാണ് ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വീഴ്ചവരുത്തിയെന്ന് വ്യക്തമായതോടെ ബിജെപിക്കെതിരെ ദേശവ്യാപക കാമ്പയിനുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരിക്കയാണ്.

മെഡിക്കൽ ഓഫീസറായ യുവതി പരാതിയുമായി രംഗത്തെത്തിയത്. ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എംഎൽഎ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഒക്ടോബർ 12-നാണ് കേസിനാസ്പദമായ സംഭവം. ഇറ്റാനഗറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിച്ചു. അരുണാചൽ പ്രദേശിൽനിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഡൽഹിയിലെത്തിയതെന്നും അവർ പറഞ്ഞു.

പീഡനം നടന്നതിന്റെ പിറ്റേദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ എഫ്‌ഐആറിൽ നിസാര വകുപ്പുകൾ ചുമത്തി എംഎൽഎയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും പൊലീസ് നശിപ്പിച്ചതായും തന്റെ മൊഴി പോലും വ്യക്തമായി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്നും യുവതി പറഞ്ഞു.

എംഎൽഎയ്ക്ക് എതിരെ പരാതി നൽകിയാൽ അതിന്റെ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന് പൊലീസ് തന്നെ ഉപദേശിക്കുകയായിരുന്നു എന്നും യുവതി പറയുന്നു. കേസിൽ ജാമ്യം കിട്ടിയ എംഎൽഎ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അരുണാചൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഡൽഹിയിൽ എത്തിയതെന്നും രണ്ട് മാസമായി വലിയ മാനസിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും യുവതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP