Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെയ്ക്ക് ഇൻ ഇന്ത്യയിൽനിന്ന് രാജ്യം റേപ് ഇൻ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് അധീർ രഞ്ജൻ ചൗധരി

മെയ്ക്ക് ഇൻ ഇന്ത്യയിൽനിന്ന് രാജ്യം റേപ് ഇൻ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് അധീർ രഞ്ജൻ ചൗധരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളെ കുറിച്ച് പ്രതികരിക്കാത്ത പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. എല്ലാകാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന പ്രധാനമന്ത്രി ഈ പ്രശ്നത്തിൽ മാത്രം നിശബ്ദനാണ്. മെയ്ക്ക് ഇൻ ഇന്ത്യയിൽനിന്ന് രാജ്യം റേപ് ഇൻ ഇന്ത്യയിലേക്ക് പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണ്- അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.

തെലങ്കാന, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അധീർ രഞ്ജൻ ചൗധരി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സഭയിൽ സംസാരിച്ചത്. ഈ രണ്ട് സംഭവങ്ങൾക്ക് പിന്നാലെയും രാജ്യവ്യാപകമായി കനത്ത പ്രതിഷേധമുയർന്നിരുന്നു. ഇതിനിടെ, തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP