Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുക വെള്ളിയാഴ്‌ച്ച; മതിയായ സുരക്ഷ നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന ഹർജി പരിഗണിക്കുക ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്

ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുക വെള്ളിയാഴ്‌ച്ച; മതിയായ സുരക്ഷ നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന ഹർജി പരിഗണിക്കുക ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല ദർശനത്തിന് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. പൊലീസ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നുമാണ് രഹ്നയുടെ ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ബി ആർ ഗവായി എന്നിവരും ബെഞ്ചിലുണ്ട്.

ശബരിമല കയറാനുള്ള അനുമതി ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹർജികളും ഒരുമിച്ച് പരിഗണിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ രഹ്നയുടെ ഹർജി മാത്രമാണ് പുറത്തിറക്കിയ പട്ടികയിലുള്ളത്.

രഹ്ന ഫാത്തിമയുടെ റിട്ട് ഹർജിക്ക് തടസ ഹർജിയുമായി അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ രംഗത്തെത്തിയിട്ടുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമല വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകൾ ഈ ഹർജി പരിഗണിക്കുമ്പോൾ നീങ്ങുമോയെന്നതാണ് ഉറ്റുനോക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP