Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോരോഗ ചികിത്സ കേന്ദ്രത്തിൽ ദുരിത ജീവിതം നയിച്ചത് 32 ദിവസം; പ്രിയതമനോടുള്ള സ്‌നേഹത്തീവ്രതയിൽ എല്ലാം സഹിച്ചു; ഒടുവിൽ ഹൈക്കോടതിയിൽ നിന്നും നീതി തേടിയ കാമുകൻ ഗഫൂർ; ഒടുവിൽ കാറും കോളും ഒഴിഞ്ഞ് സാബിഖയും ഗഫൂറിനും പ്രണയസാഫല്യം; പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കൾ മാനസികരോഗ ചികിത്സകേന്ദ്രത്തിലാക്കിയ ബി.ഡി.എസ് വിദ്യാർത്ഥിനിയുടെ വിവാഹം തൃശൂർ കോടാലി സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചു നടന്നു; ചടങ്ങിൽ പങ്കെടുത്തു ഗഫൂറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

മനോരോഗ ചികിത്സ കേന്ദ്രത്തിൽ ദുരിത ജീവിതം നയിച്ചത് 32 ദിവസം; പ്രിയതമനോടുള്ള സ്‌നേഹത്തീവ്രതയിൽ എല്ലാം സഹിച്ചു; ഒടുവിൽ ഹൈക്കോടതിയിൽ നിന്നും നീതി തേടിയ കാമുകൻ ഗഫൂർ; ഒടുവിൽ കാറും കോളും ഒഴിഞ്ഞ് സാബിഖയും ഗഫൂറിനും പ്രണയസാഫല്യം; പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കൾ മാനസികരോഗ ചികിത്സകേന്ദ്രത്തിലാക്കിയ ബി.ഡി.എസ് വിദ്യാർത്ഥിനിയുടെ വിവാഹം തൃശൂർ കോടാലി സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചു നടന്നു; ചടങ്ങിൽ പങ്കെടുത്തു ഗഫൂറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: ഒടുവിൽ കാറും കോളും ഒഴിഞ്ഞപ്പോൾ അവർ ഒന്നായി. പ്രണയ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ബന്ധുക്കൾ മാനസിക രോഗ ചികിത്സാ കേന്ദ്രത്തിൽ അടച്ച ബി.ഡി.എസ് വിദ്യാർത്ഥിനി സാബിഖയാണ് തൃശൂർ വരന്തരപ്പള്ളി സ്വദേശി എടക്കണ്ടൻ അബ്ദുൽ ഗഫൂറിനെ വിവാഹം കഴിച്ചത്. പ്രണയ ബന്ധത്തിന്റെ പേരിൽ ബന്ധുക്കൾ 32 ദിവസമാണ് സാബിഖയെ മാനസിക രോഗ ചികിത്സക്കായി ആശുപത്രിയിലാക്കിയത്. എതിർപ്പുകൾക്കെല്ലാം ഒടുവിൽ ഇരുവരുടെയും വിവാഹം തൃശൂർ കോടാലി സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചു നടന്നു.

ഗഫൂറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. പിതാവും സഹോദരനും ബന്ധുവും ചേർന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയ സാബിഖയെ വെള്ളിയാഴ്ചയാണ് പെരിന്തൽമണ്ണ എസ്‌ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിൽ മോചിപ്പിച്ചത്. വീട്ടുകാർ പ്രണയവിവാഹത്തിന് എതിരുനിന്നതോടെ സാബിഖ അബ്ദുൽ ഗഫൂറിന്റെ കൂടെയായിരുന്നു. പിന്നീട്, വീട്ടുകാർ അനുനയത്തിൽ കൂട്ടിക്കൊണ്ടുവന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയെന്നാണ് സാബിഖ നൽകിയ പരാതി. അബ്ദുൽ ഗഫൂർ ഹേബിയസ് കോർപസ് ഹരജി നൽകിയതോടെയാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്. കോടതി യുവതിയെ നാലുദിവസം മുമ്പ് ഇയാളോടൊപ്പം വിടുകയായിരുന്നു. കുടുംബത്തിനെതിരെ യുവതി നൽകിയ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

കോഴിക്കോട് മുക്കത്ത് ബി.ഡി.എസിന് പഠിക്കുന്ന യുവതി ഏഴുവർഷമായി യുവാവുമായി പ്രണയത്തിലാണ്. ഒരേ സമുദായത്തിൽപ്പെട്ടവരാണെങ്കിലും വീട്ടുകാർ വിവാഹത്തെ എതിർത്തു. പെരിന്തൽമണ്ണ ചെറുകര മലറോഡ് സ്വദേശിനി സാബിഖ (27)യാണ് ദുരഭിമാനത്തെ തുടർന്ന മാനസികരോഗ ആശുപത്രിയിൽ കഴിയേണ്ടി വന്നത്. ഗഫൂർ എന്ന യുവാവിനോടുള്ള പ്രണയമാണ് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തത്. ഈ പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്ു. ബിഡിഎസ് വിദ്യാർത്ഥിനിയെ സ്നേഹിക്കുന്ന യുവാവുമായുള്ള വിവാഹം നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്താണ് മാനസികാരോഗ്യ ആശുപത്രിയിലാക്കിയത്.

ഹൈക്കോടതി യുവതിയെ കാമുകനായ തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയക്കുകയായിരുന്നു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തളയ്ക്കുകയായിരുന്നു എന്നാണ് സാബിക്ക പൊലീസിൽ മൊഴി നൽകിയത്. ഈ മൊഴി നിർണായകമായതോടെ ഹൈക്കോടതിയിൽ നിന്നും നടപടിയും വന്നു. കുടുംബം വിവാഹത്തെ എതിർത്തതിനെ തുടർന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു യുവതിയെ മാനസിക രോഗ ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂർ ഹേബിയസ് കോർപ്പിയസ് ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളിൽ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു. ഏഴ് വർഷമായി തൃശൂർ സ്വദേശി ഗഫൂറുമായി പ്രണയത്തിയിരുന്നു സാബിക്ക. സാമ്പത്തിക ശേഷി ഇല്ലെന്നു പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാർ എതിർത്തത്.

അതോടെ വീടുവിട്ട് ഗഫൂറിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. തുടർന്ന് നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നൽകി നവംബർ മൂന്നിന് പിതാവ് ഫോണിൽ ബന്ധപ്പെടുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് സാബിക്കയെ കാണാതായതോടെയാണ് ഗഫൂർ ഹൈക്കോടതിയെ സമീപിച്ചത്. മകൾ തങ്ങളുടെ കൈവശമില്ലെന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയിൽ പിതാവ് നൽകിയത്. ഹൈക്കോടതി രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും ഇതായിരുന്നു നിലപാട്.

പൊലീസ് അന്വേഷണത്തിൽ സാബിക്കയെ കൂത്താട്ടുകുളത്തെ മാനസിക ചികിത്സാ കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്നെ പിതാവും ബന്ധുക്കളും കൂടി തൊടുപുഴ പൈങ്കുളം മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളം മാനസിക ചികിത്സാ കേന്ദ്രത്തിലും തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പറഞ്ഞു. നവംബർ അഞ്ചിന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും ബലമായി പിടിച്ചു കെട്ടി ഏതോ ഇൻജക്ഷൻ നൽകി മയക്കിയാണ് ആശുപത്രിയിലെത്തിച്ചത്.

പൊലീസെത്തിയ ശേഷമാണ് പുറംലോകം കാണാനായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നേരത്തെ മാനസിക പ്രശ്‌നങ്ങൾ ഉള്ളതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. ആശുപത്രിയിൽ കഴിയവെ എടുത്ത ചിത്രങ്ങളിൽ മാനസിക ചികിത്സയെ തുടർന്ന് അവശനിലയിലായതായി മനസിലാവുകയും ചെയ്തു. ഗഫൂറിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്‌പോയതിനും അന്യായമായി തടങ്കലിൽ വച്ച് പീഡിപ്പിച്ചതിനും പിതാവ് ഏലംകുളം വാഴത്തൊടി അലി, സഹോദരൻ ഷഫീഖ്, ബന്ധു നാട്ടുകൽ 53 സ്വദേശി ഷഹീൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP