Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷിക്കാഗോ എക്യൂമെനിക്കൽ ചർച്ച് ഓഫ് കേരള ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണശബളമായി

ഷിക്കാഗോ എക്യൂമെനിക്കൽ ചർച്ച് ഓഫ് കേരള ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണശബളമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ ചർച്ച് ഓഫ് കേരളയുടെ 36-മത് ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 7-ന് സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു വർണ്ണാഭമായി നടത്തപ്പെട്ടു. എല്ലാവർഷവും 15 പള്ളികൾ ഒരുമിച്ച് നടത്തുന്ന ക്രിസ്മസ് ആഘോഷത്തിൽ ബിഷപ്പ് ഫിലിപ്പോസ് മാർ സ്തെഫാനോസ് മെത്രാപ്പൊലീത്തയുടെ സാന്നിധ്യം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഇന്നത്തെ സമൂഹത്തിൽ എളിമയുടേയും, സ്നേഹത്തിന്റേയും സഹകരണത്തിന്റേയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ക്രിസ്മസ് സന്ദേശം ഏറെ അനുഗ്രഹപ്രദമായിരുന്നു.

15 പള്ളികളും ഉന്നത നിലവാരമുള്ള പ്രോഗ്രാമുകൾ അവതരിപ്പിച്ച് ഏവരുടേയും പ്രശംസ പടിച്ചുപറ്റി. റവ. ഫാ. ഡാനിയേൽ ജോർജ് ചെയർമാനും, ജേക്കബ് ജോർജ് (ഷാജി) കൺവീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിപുലമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്.

റവ.ഫാ. ബാബു മഠത്തിപറമ്പിൽ (പ്രസിഡന്റ്), റവ.ഫാ. സുനീത് മാത്യു (വൈസ് പ്രസിഡന്റ്), ജോർജ് പി. മാത്യു (ബിജോയ്)- സെക്രട്ടറി, സിനിൽ ഫിലിപ്പ് (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ട്രഷറർ) എന്നിവരുടെ നേതൃപാടവം എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP